രമേശ് അരൂർ

പത്രപ്രവർത്തകൻ, എഴുത്തുകാരൻ

ജനനം 1969 മെയ് 29 ന്   ആലപ്പുഴ ജില്ലയിലെ അരൂരിൽ. തങ്കപ്പൻ-ഗൗരി എന്നിവരാണ് മാതാപിതാക്കൾ.

അരൂർ ഗവ.ഹൈസ്‌ക്കൂൾ, ചന്തിരൂർ ഗവ. ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം. ചേർത്തല എൻ.എസ്.എസ് കോളെജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. 2005 മുതൽ പത്ര പ്രവർത്തകൻ. മംഗളം, മനോരമ, വീക്ഷണം, മലയാളം ന്യൂസ് (സൗദി അറേബ്യ), എന്നീ പ്രസിദ്ധീകരണങ്ങളിൽ. 2018 ജൂൺ മുതൽ സംഗമം (യുഎസ്, കാനഡ) പ്ത്രത്തിൽ സീനിയർ എഡിറ്റർ.

കൃതികൾ:  പരേതർ താമസിക്കുന്ന വീട് (പ്രവാസക്കുറിപ്പുകൾ), നനവിനെയും കിളികളെയും കുറിച്ച് (കഥകൾ)

ഗിഫ മാദ്ധ്യമ പുരസ്കാരം (2018) , ബോധി സാംസ്‌ക്കാരിക പുരസ്‌ക്കാരം(2017) എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: രശ്മി, മകൻ: നീരജ്.


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sanghamam&oldid=3117350" എന്ന താളിൽനിന്ന് ശേഖരിച്ചത്