കെ.രാഘവൻ

ആലപ്പുഴ ജില്ലയിൽ നൂറനാട് പഞ്ചായത്തിലെ പാലമേലിൽ 1959 ൽ കണ്ടൻ കുമാരന്റെയും വെളുമ്പിയുടെയും 7 മക്കളിൽ ഏഴാമനായി ജനനം പടനിലം ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലത്ത് കേരളാ സ്റ്റുഡന്റ് ഫെഡറേഷനിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്തി പന്തളം N.S.S കോളേജിൽ ഡിഗ്രി പഠനകാലത്ത് SFI യുടെ സജീവ പ്രവർത്തകനായി 1979 -80 കാലഘട്ടത്തിൽ ksyf ന്റെയും പിന്നീട് dyfi യുടെയും നേതൃനിരയിൽ എത്തുകയും ഇരുപത് വർഷത്തോളം പ്രവർത്തിച്ചു രാഷ്ട്രീയ സാമൂഹിക രംഗത്തു സജീവമായി നൂറനാട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന റെഡ്സ്റ്റാർ തെരുവ് നാടക സംഘത്തിൽ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു 1982 ൽ സിപിഎം പുലിമേൽ ബ്രാഞ്ച് സെക്രട്ടറി ആയും നൂറനാട് വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയും സിപിഎം നേതൃ നിരയിലേക്ക് എത്തി ആദ്യകാല ജില്ലാ കൗൺസിൽ അംഗമായി ആലപ്പുഴ ജില്ലയിലേക്ക് നൂറനാട് ഡിവിഷനിൽ നിന്നു 1990 ൽ ജില്ലാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു 2001 ൽ സിപിഎം ചാരുമുട് ഏരിയ സെക്രട്ടറി ആയി തുടർന്നു 12 വർഷക്കാലം തൽസ്ഥാനത്തു പ്രവർത്തിച്ചു ഇക്കാലയളവിൽ തന്നെ പുകസ ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ വിവിധ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ഭാഗമായി പ്രവർത്തിച്ചിരുന്നു 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പന്തളം അസംബ്ലി മണ്ഡലത്തിൽ ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ജനവിധി തേടി 2012 ൽ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആയി തിരഞ്ഞെടുക്കപ്പെട്ടു 2016 ൽ തിരുവിതാം കൂർ ദേവസ്വം ബോർഡ് അംഗമായി മാവേലിക്കര താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ (CITU) പ്രസിഡന്റ് ആയും PKS ആലപ്പുഴ ജില്ലാ സെക്രട്ടറി .PKS സംസ്ഥാന ജോയിന്റ് സെക്രട്ടറി KSKTU ജില്ലാ പ്രസിഡന്റ് KSKTU സംസ്ഥാന കമ്മിറ്റിയംഗംഎന്നീ സ്ഥാനങ്ങളിൽ നിലവിൽ പ്രവർത്തിച്ചു വരുന്നു കർക്കശ്യ നിലപാടുകളും മതേതര കാഴ്ച്ചപ്പാടുകളും ഇദ്ദേഹത്തെ വർഗീയ വാദികളുടെ ശത്രുവാക്കി ഒരു ഘട്ടത്തിൽ വധഭീഷണി ഉൾപ്പെടെയുള്ള എതിർപ്പുകൾ ശത്രുപക്ഷത്തു നിന്നുണ്ടായെങ്കിലും ശക്തമായ നിലപാടുകളും സമരസപെടാത്ത പോരാട്ടവീര്യവുമായി ഇപ്പോഴും മേഖലയിലെ പാർട്ടിയെ ശക്തിപ്പെടുത്തുന്ന ഇദ്ദേഹം മികച്ച വാഗ്മി കൂടിയാണ്..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:San607666&oldid=2916488" എന്ന താളിൽനിന്ന് ശേഖരിച്ചത്