ഇന്തോനേഷ്യയിലെ കിഴക്കേ ജാവയിലെ മൊജൊകെർടോ റീജൻസിയിൽപ്പെടുന്ന ട്രൊവുലാൻ ഉപജില്ലയിലെ ഒരു പുരാവസ്തു സ്ഥലമാണ് ട്രൊവുലാൻ. 100 ചതുരശ്ര കിലോമീറ്റർസ്ഥലം ഇവിടെ പുരാവസ്തു സൈറ്റായി അടയാളപ്പെടുത്തിയിരിക്കുന്നു. പുരാതന മജപഹി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരം സ്ഥിതിചെയ്തിരുന്നത് ഇവിടെയാണ്.  എംപു പ്രപൻക ഇതിനെപ്പറ്റി 14-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കാവ്യമായ നഗരക്രെടഗാമയിലും 15-ാം നൂറ്റാണ്ടില ഒരു ചൈനീസ് ലിഖിതത്തിലും പരാമശിച്ചിരിക്കുന്നു. മജപഹി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരത്തിന്റെ പേര് വിൽവാടിക എന്നായിരുന്നു. സാമ്രാജ്യത്തിന്റെ പേരിന്റെ പര്യായമായിരുന്നു ഈ പേര്. 1478 ൽ ഗിരിന്ദ്രവർധന കെർടഭൂമിയെ തോല്പിക്കാനായി നടത്തിയ ആക്രമണത്തിൽ ഈ നഗരം തകർന്നു. ഈ ആക്രമണത്തിനുശേഷം മജപഹിയുടെ തലസ്ഥാനം ദഹ(കെഡിരി)യിലേക്ക് മാറ്റി. ട്രൊവുലാൻ മ്യൂസിയത്തിൽ ഇവിടെനിന്നും ലഭിച്ച വസ്തുക്കൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നഗരക്രെടഗാമയിൽ മജപഹി കൊട്ടാരത്തിന്റെയും അതിന്റെ ചുറ്റുപാടുകളുടെയും വിവരണങ്ങൾ ഉണ്ട്. എന്നാൽ അതിന്റെ രാജകീയവും മതപരവുമായ വിവരങ്ങൾ മാത്രമേ ഇതിൽ കണ്ടെത്താനാവുകയുള്ളൂ.  ചില വിശദാംശങ്ങൾ അവ്യക്തമായതിനാൽ ഇതിൽനിന്നും സാമ്രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ രൂപരേഖ നിർമ്മിക്കുന്നതിൽ വിവിധ വിദഗ്ധർ വിവിധ നിഗമനങ്ങളിലാണ് എത്തിച്ചേർന്നത്.

ട്രൊലുവാനിലെ ആദ്യകാല ഗവേഷണങ്ങൾ അമ്പലങ്ങൾ, ശവകുടീരങ്ങൾ, സ്നാഘട്ടങ്ങൾ തുടങ്ങിയ സ്മാരകങ്ങളെ ചുറ്റിപ്പറ്റിയാണ് നടന്നത്. സമീപകാല പുരാവസ്തു പഠനങ്ങൾ മറ്റു നാഗരിക ഘടകങ്ങളായ വ്യവസായം, വ്യാപാരവും മതപരവുമായ പ്രവർത്തനങ്ങൾ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ, ജലസേചന പദ്ധതികൾ, കനാലുകൾ തുടങ്ങിയവയുടെ ശേഷിപ്പുകളും കണ്ടെടുക്കുകയുണ്ടായി. ഇവ 14-ാംനൂറ്റാണ്ടിലും 15-ാം നൂറ്റാണ്ടിലും ഇവിടെയുണ്ടായിരുന്ന ജനസാന്ദ്രതകൂടിയ പട്ടണത്തിന്റെ തെളിവുകളാണ്. 2009 ഒക്ടോബറിൽ ഇന്തോനേഷ്യയിലെ സാംസ്കാരിക വിനോദസഞ്ചാരവകുപ്പ് ട്രൊവുലാനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് സമർപ്പിച്ചു.

ആധുനിക സോഴ്സുകളിലെ വിവരണങ്ങൾ തിരുത്തുക

 
ബജങ്ങ് രാടു 1929 ൽ, പുനർനിർമ്മാണത്തിനു മുൻപ്

നഗരക്രെടഗാമ കാവ്യത്തിലെ പ്രപൻക പ്രകാരം രാജകീയ സമുച്ചയം ചുവന്ന ഇഷ്ടികകൊണ്ടുള്ള കട്ടിയേറിയ മതിൽകൊണ്ട് ചുറ്റപ്പെട്ടിരുന്നു. അതിനടുത്ത് ഒരു സായുധമായ കാവൽപുരയുണ്ടായിരുന്നു. കൊട്ടാരത്തിന്റെ പ്രധാന കവാടം വടക്കേ മതിലിലാണ് സ്ഥിതിചെയ്തിരുന്നത്. ഇവയിൽ ചിത്രപ്പണികളുള്ള വലിയ ഇരുമ്പുവാതിൽ ഉറപ്പിച്ചിരുന്നു. വടക്കേ കവാടത്തിനുപുറത്ത് നീളമേറിയ ഒരു കെട്ടിടം ഉണ്ടായിരുന്നു. ഇവിടെയാണ് രാജസഭാംഗങ്ങൾ സമ്മേളിച്ചിരുന്നത്. കൂടാതെ ഒരു ചന്തയും വിശുദ്ധ വഴികളും ഉണ്ടായിരുന്നു.

പുരാവസ്തു സ്ഥലങ്ങൾ തിരുത്തുക

 
ട്രൊവുലാൻ പുരാവസ്തു കേന്ദ്രം. ചുവന്ന ചതുരങ്ങൾ പുരാവസ്തു സ്ഥലങ്ങളാണ്. മങ്ങിയ സിയാൻ നിറത്തിലുള്ളത് പുരാതന കനാലുകളാണ്.

ട്രൊവുലാനിൽനിന്നും കണ്ടെടുത്ത ഭൂരിഭാഗം പുരാവസ്തു ശേഷിപ്പുകളും ട്രൊവുലാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. മ്യൂസിയം സെഗരൻ തടാകത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ട്രൊവുലാന്റെ ഉള്ളിലും ചുറ്റുപാടുമുള്ള ഉത്ഘനനം പഴയ നാഗരികതയുടെ വിവിധ ഭാഗങ്ങൾ അനേകം മീറ്റർ ചെളിയിലും അഗ്നിപർവ്വത ചാരത്തിലും മൂടിക്കിടക്കുന്നതായി കാണിക്കുന്നു. അടുത്തുള്ള കെലുഡ് പർവ്വതത്തിന്റെ ഇടക്കിടെയുള്ള പൊട്ടിത്തെറിയിലും ബ്രൻടാസ് നദിയിൽനിന്നുള്ള വെള്ളപ്പൊക്കത്തിലും ഇവ മുങ്ങിപ്പോയിരിക്കുന്നു. അനേകം പുരാവസ്തു ശേഷിപ്പുകൾ ട്രൊവുലാനിൽ ചിതറിക്കിടക്കുന്നു. പലതും നശിച്ചുപോയിട്ടുണ്ട്. മറ്റു പലതും പുനർ നിർമ്മിതിക്ക് വിധേയമായിട്ടുണ്ട്. ചുവന്ന ഇഷ്ടിക ഉപയോഗിച്ചാണ് പുനർ നിർമ്മാണം നടത്തുന്നുണ്ട്.

 
കാൻഡി തികുസ് സ്നാന ഘട്ടം

Notes തിരുത്തുക

[[വർഗ്ഗം:ഇന്തോനേഷ്യയിലെ ഹിന്ദുക്ഷേത്രങ്ങൾ]]