K S R T C യെ കടക്കെണിയിൽ നിന്നും രക്ഷപ്പെടുത്താമോ?

തിരുത്തുക
  • K S R T C യുടെ വർക്ഷോപ്പുകളിൽ നിന്നും ടയറുകളും സ്പെയർ പാർസ്സുകളും കളവു പോകാതെ നോക്കുക .
  • ബസ്സുകളിൽ നിന്നും ഡീസ്സൽ ഊറ്റി വില്ക്കുന്നവരെ ശിക്ഷിക്കുക.
  • ഷെഡ്‌ഡ്യുൾ ചെയ്തിരിക്കുന്ന ട്രിപ്പുകൾ മുടക്കാതിരിക്കുക; മുടക്കാൻ കാരണക്കാരായവരെ ശിക്ഷിക്കുക.
  • വർക്ഷോപ്പുകളിൽ അറ്റകുറ്റ പണികൾ തീർക്കാൻ പരിശീലനം കിട്ടിയിട്ടുള്ളവർക്ക് നിയമനം കൊടുക്കുക .
  • റൂട്ടും ബസ്സും ഡ്രൈവറുടെ ഓണർഷിപ്പിലാക്കുക
  • കണ്ടക്ടർ തസ്തിക ഇല്ലാതാക്കുക.
  • കയറാനും ഇറങ്ങാനും ഒരു ഡോർ ഉപയോഗിക്കുക.
  • എല്ലാ ഡോറുകളും ഡ്രൈവറുടെ നിയന്ത്രണത്തിൽ വരത്തക്ക രീതിയിൽ ക്രമപ്പെടുത്തുക.
  • യാത്രക്കാരൻ ബസ്സിലേക്ക് കയറുമ്പോൾത്തന്നെ ടിക്കറ്റ്‌ ഡ്രൈവർ കൊടുക്കുക.
  • യാത്രക്കാരൻ ഇറങ്ങേണ്ടുന്ന സ്ഥലം മുൻകൂട്ടി പറയുകയും ഡ്രൈവർ നിർത്തുകയും വേണം.
  • നാട്ടിൻപുറത്തേക്കുള്ള റൂട്ടുകളിൽ മിനി ബസ്സുകൾ ഓടിക്കുക. ട്രിപ്പുകൾക്ക് കൃത്യസമയം പാലിക്കുക.
  • ദീർഘ ദൂര സർവീസുകൾ ചെറു ദൂരങ്ങളിലേക്ക് യാത്രക്കാരെ കയറ്റരുത്.
  • സ്റ്റാൻഡിൽ നിന്നും പുറപ്പെടുംമുന്പു ടിക്കറ്റ്‌ കൊടുക്കണം.
  • പാർസൽ സർവീസുകൾ തുടങ്ങുക. കൂടുതൽ ഡ്രൈവറന്മാരെ നിയമിക്കുക.
  • നിലവിലുള്ള കണ്ടക്ടറന്മാരെ ഓഫീസിലും മറ്റും നിയമിക്കുക.
  • ചെക്കിംഗ് ഇൻസ്പെക്ടർ ജോലി പോലിസിനെ ഏല്പിക്കുക.
  • പോലീസ് വിംഗ്ഗി ൽ പരിശീലനം കൊടുത്തു നിയമനം നടത്തുക.
  • ടാക്സി സർവീസുകൾ പോലെ മിനിബസ്സുകൾ ഓടിക്കുക.
  • വിദ്യാർത്ഥികൾക്കായി പ്രതേക സർവീസുകൾ തുടങ്ങുക .
  • എല്ലാ ബസ്സുകളിലും ഐ വി എം എസ് .പ്രാവർത്തികമാക്കുക.
  • ശമ്പളം ബാങ്ക് അക്കൗവുണ്ടിലേക്ക് നേരിട്ട് കൊടുക്കുക.
  • എല്ലാ വർഷവും വൈദ്യപരിശോധന നടത്തുക; കായിക ക്ഷമത ഉറപ്പുവരുത്തുക .
  • എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെ എസ് ആർ ടി സി യുടെ ആശുപത്രികൾ സ്ഥാപിക്കുക.
  • പെൻഷൻ പ്രായം കൂട്ടുക ( കായിക ക്ഷമതയുള്ളവർക്ക് )

ആത്മാർത്ഥതയുള്ള, കാര്യക്ഷമതയുള്ള, സത്യസന്ധരായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ, എല്ലാം ലാഭമാകും, വേണമെങ്കിൽ ചക്ക വേരിലുമെന്ന പോലെ. വിജയാശംസ്സകളോടെ, തെക്കതിൽ എൻ ജോൺ, കൊല്ലം.