പ്രേംബാബു പി എ സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും വിമർശകനുമാണ്. അന്യഭാഷ കവിതകൾ, ചെറുകഥകൾ, ലേഖനങ്ങൾ എന്നിവ മലയാളത്തിലേക്കും, മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധരായ റഷ്യൻ എഴുത്തുകാരുടെ ചെറുകഥകളുടെ മലയാള പരിഭാഷ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മാധ്യമം, സഖാവ് തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ലാറ്റിൻ അമേരിക്കൻ, അറബ് കവികളുടെ പ്രസിദ്ധമായ നിരവധി കവിതകൾ മലയാളത്തിലേക്ക് ചെയ്തിട്ടുണ്ട്.

പരിസ്ഥിതി, മാർക്സിസ്റ്റ് തത്വശാസ്ത്രം, ജാതി - വർഗ്ഗ ബന്ധം, അംബേദ്കർ ചിന്തകൾ, ദളിത് രാഷ്ട്രീയം, സ്ത്രീ വിമോചനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ സെമിനാറുകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

ഇപ്പോൾ എറണാകുളത്ത് സ്ഥിരതാമസം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Prembabu_P_A&oldid=3788374" എന്ന താളിൽനിന്ന് ശേഖരിച്ചത്