കോഴിക്കോട് മിഠായി തെരുവ്

കേരള ചരിത്രത്തിൽ കോഴിക്കോടിന്  സുപ്രധാന സ്ഥാനമുണ്ട് .പതിമൂനാം  നൂറ്റാണ്ടിൽ ഭാരതം സഞ്ചരിച്ച ലോക സഞ്ചാരി  മാർക്കോപോളോ കോഴിക്കോട് അങ്ങാടിയെ കുറിച്ച് തന്റെ യാത്ര വിവരണത്തിൽ രേഖപെടുതിയിട്ടുണ്ട് .
      പ്രജീന കാലം മുതൽ  കോഴിക്കോടിന് വിദേശ രാജ്യങ്ങളുമായി  സുദൃഡമായ വ്യാഭാര ബന്ദം  ഉണ്ടായിരുന്നു .സാമൂതിരി മാരുടെ  കാലത്ത് ഇതു ഏറെ ശക്തമായിരുന്നു.പത്തേമാരികളിൽ   എത്തുന്ന വിദേശ വ്യഭാരികൾ ഇവിടെ നിന്ന് സുഗന്ധ വെഞ്ഞ്ജനങ്ങളും,    നാണ്യവിളകളും വാങ്ങി കൂട്ടിയതായി ചരിത്ര രേഖകളിൽ  കാണാം. ഇന്ത്യ,ഭ്രിട്ടീഷ്‌ കാരുടെ അധീനതയിലായതോടെയാണ്  മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര  ബന്ധം നിലച്ചത് .
      കാലത്തിൻറെ കുത്തൊഴുക്കിൽ മാറ്റങ്ങൾ ഏറെ സംഭവിച്ചു വെങ്കിലും കോഴിക്കോടിൻറെ പേരിനും പെരുമയ്ക്കും ഇന്നും  കോട്ടം തട്ടിയിട്ടില്ല .കേരളത്തിലെ പ്രമുഖജില്ലകളിൽ ഒന്നാണ് കോഴിക്കോട് .മദ്രാസ് സംസ്ഥനതിന്റെ ഭാഗമായിരുന്നു കോഴിക്കോട് .കോട്ടയാൽ ചുറ്റ പെട്ടതിനാൽ കോയിൽ കോട്ട എന്നാണ് അറിയപെട്ടിരുന്നത് പിന്നീടത് കോഴിക്കൊടായി .അറബികൾ ഈ നഗരത്തെ കാലികൂത്ത്‌ എന്നും ,ചൈനക്കാർ കലിഫോം എന്നും  വിളിച്ചു .കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കോഴിക്കോട് ഉൾപെടുന്ന മലബാർ മേഖല കേരളത്തിൻറെ ഭാഗമായി .1957 ജനുവരി ഒന്നിനായിരുന്നു  കോഴിക്കോട്‌  ജില്ലയുടെ പിറവി .
       കൊഴോക്കൊടിനെ കുറിച്ചോർക്കുമ്പോൾ ആരുടെയും മനസ്സിൽ ആദ്യം എത്തുന്നത്‌ മിഠായി തെരുവാണ് .കേരളത്തിൽ ആരോടും മിഠായി തെരുവ് എവിടെയെന്നു ചോതിച്ചാൽ യാതൊരു സങ്കോചവും കൂടാതെ ഉത്തരം ലെഭിക്കും മിഠായിതെരുവിനു അത്രമാത്രം പേരും പെരുമയും ഉണ്ട് .
       മിഠായി തെരുവിൻറെ ഒരുഭാഗത്തായിരുന്നു  സാമൂതിരി രാജാവിൻറെ നാണയ  മടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത് .ടിപ്പുവിൻറെപടയോട്ട കാലത്ത് മലബാർ കീഴടക്കിയപോൾ കോഴിക്കോടും ടിപ്പുവിൻറെ അധീനതയിലായി .സാമൂതിരിയുടെ അഭ്യർത്ഥനയെതുടർന്ന് നികുതി നൽകാമെന്ന വ്യവസ്ഥയിൽ കോഴിക്കോട് നിന്നും ടിപ്പുവിൻറെ സൈന്യം പിന്നീട് പിൻവാങ്ങി .എന്നാൽ സാമൂതിരി വാക്ക് തെറ്റിച്ചു .ടിപ്പുവിനെ ഇതു ചൊടിപ്പിച്ചു .വീണ്ടും പടയോരുക്കത്തിനു ഏർപ്പാടായി ഇതറിഞ്ഞ സാമൂതിരി കമ്മട്ടതിനു തീകൊളുത്തിയെന്നാണ് ചരിത്രം.
       ഇനി മിഠായി തെരുവിലേക്ക് നാം കടക്കുകയാണ് .പുതുമയും പഴമയും ഇവിടെ സമന്വയിക്കുന്നു. ഇരുവശങ്ങളിലും പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ് .ഗതകാലസ്മരണ ഉണർത്തുന്നവയാണ് കെട്ടിടങ്ങളിൽ പലതും .പോർച്ചുഗീസുകാരുടെ കാലത്ത് പണിതീർത്ത കെട്ടിടങ്ങളും ഇവിടെയുണ്ട് .
      വിവിധവർണ്ണങ്ങളിലും രുചികളിലുംഉള്ള  ഒരായിരം വിഭവങ്ങൾ മിഠായി തെരുവിൽ നിങ്ങളെ കാത്തിരിക്കുന്നു ."കോഴിക്കോടൻ ഹൽവ്വ"യാണ് വിഭവങ്ങളിൽ കേമൻ .മിഠായി തെരുവിനു ഈ പേരുവരാൻ മധുരമാർന്ന ഈ ഹൽവ്വ തന്നെ കാരണം .നിരവധി വർണ്ണങ്ങളിലുള്ള ഇവിടെ ലഭ്യമാണ് .ശുദ്ധനെയ്യിൽ ഉണ്ടാക്കിയ ഹൽവ്വയ്ക്ക് ഡിമാൻറ്ഏറും വെളിച്ചന്നയിലും  ഹൽവ്വ ഉണ്ടാക്കുന്നു .സാധാരണ ഹലവ്വയ്ക്കു പുറമേ കേരറ്റ്‌ ,പൈനാപ്പിൾ ,ഒറഞ്ജ് ,പപ്പായ  തുടങ്ങിയവ ഉഭയോകിച്ചും ഹൽവ്വ ഉണ്ടാക്കാൻ  കോഴിക്കൊടുകാർക്ക് പ്രത്യേക സാമർത്ഥ്യം തന്നെയുണ്ട് .ഉത്സവ കാലങ്ങളിൽ മിഠായി തെരുവിൽ നിന്ന് ഹൽവ്വവാങ്ങാൻ പുറത്തുനിന്നുള്ളവർ പോലും എത്താറുണ്ട് .കറുപ്പ് ,വെളുപ്പ്‌ ,മഞ്ഞ ,ചുവപ്പ് ,പച്ച ,ഇളംമഞ്ഞ .തുടങ്ങിയ നിറങ്ങളിൽ ലെഭിക്കുന്ന കോഴിക്കോടൻ ഹൽവ്വയുടെ മഹിമ ഏഴാം കടലിന് അപ്പുറവും പ്രസിദ്ധമാണ് .
     " ഹുസൂർ റോഡ്‌ " എന്നാണ് മിഠായി തെരുവിൻറെ ആദ്യനാമം  പലഹാരങ്ങൾ ഏറ്റവും കൂടുതൽ വിൽപ്പനനടത്തിയ ഈ റോഡിനെ SWEET MEAT STREET ( SM STREET )എന്നുവിളിച്ചു .ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതലായുള്ളത് തുണിക്കച്ചവടമണ്ണ് .ഖാദി എമ്പോറിയവും മിഠായി തെരുവിലാണ്  കേരളത്തിലെ തന്നെ ഏറ്റവും വലിയ എമ്പോറിയങ്ങളിൽ ഒന്നാണിത് . ഹൽവ്വയും മിട്ടായികളും വിൽക്കുന്ന കടകളായിരുന്നു മിട്ടായി തെരുവിൽ കൂടുതലായി ഉണ്ടായിരുന്നെതെങ്കിൽ ഇന്നുസ്ഥിതി അതല്ലാ .സേഫ്റ്റി പിന്നു മുതൽ .മുന്തിയയിനം ലാപ്‌ ടോപ്‌ വരെ ഇവിടെ കിട്ടും .കൂട്ടായ്മയുടെ ഉത്തമമായ മാതൃകയാണ് മിഠായി തെരുവ് ഇവിടെ ജാതി-വർണ്ണ ഭേതമില്ല,കലഹമില്ല .എല്ലാവരും ഏകാസഹോതരരെ പോലെ  കഴിയുന്നു. ചെറുകിട കച്ചവടം മുതൽ വൻകിട കച്ചവടംവരെ  മിഠായി തെരുവിലുണ്ട് . 
      കോഴിക്കോടൻ ഹൽവ്വ പ്രസിദ്ധമാണ്. എന്നാൽ മിഠായി തെരുവിൻറെ പ്രശസ്തിക്കു പിന്നിൽ  കോഴിക്കോടൻ ബിരിയാണിക്കും പങ്കുണ്ട് .മിഠായി തെരുവിലെ ഹോട്ടലുകളിൽ  സ്വാതിഷ്ടമായ ബിരിയാണി കഴിക്കാൻ പണ്ടുകാലം മുതൽ നിരവധി ആളുകൾ എത്തിയിരുന്നു .ആപതിവ് ഇന്നും തുടരുന്നു . മലബാർ ചിപ്സ് എന്നറിയപെട്ടിരുന്ന വറുത്തകായ്ക്കും നല്ലവിൽപ്പനയുണ്ട് .ഉപ്പേരി വറക്കുന്ന നൂറുകണക്കിന് കടകൾ തന്നെ ഇവിടെയുണ്ട് .കച്ചവടക്കാരുടെ സമീപനമാണ് ഇവിടുത്തെ മറ്റൊരു സവിശേഷത .ഉപഭോക്താവിനെ അവർ ബഹുമാനിക്കുന്നു .ഇവിടുത്തെ കച്ചവട വിജയത്തിൻറെ രഹസ്യവും മറ്റൊനല്ല . 
    ഇനി സാധനങ്ങൾ വാങ്ങുനില്ലെങ്കിൽകൂടി ,കാഴ്ച്ചകൾ കണ്ടു മിഠായിതെരുവിലൂടെ നടക്കുന്നത് സുഖമുള്ള അനുഭവമാണ് .പബ്ലിക്‌ ലൈബ്രറിയും ഈ തെരുവിൽ തന്നെയാണ് .കോഴിക്കോടിന്റെ സാഹിത്യകാരൻ മാർ ഒതുകൂടിയിരുന്നത് ഇവിടെയാണ്.ബഷീർ ,കുഞ്ഞാണ്ടി ,നെല്ലിക്കോടുബസ്കാരൻ ,SK.പൊറ്റക്കാട്‌ ,മാമുക്കോയ ,PM.താജ് തുടങ്ങിയവരൊക്കെ മിഠായി തെരുവിൻറെ ഉൾത്തുടിപ്പുകൾ അടുത്തറിഞ്ഞവരാണു.........
      മിഠായി തെരുവിലൂടെ സഞ്ചരിച്ച ഒരാൾക്ക് അത് മധുരിക്കുന്ന ഓർമ്മയാണ് ....മനസിൻറെ ചെപ്പിൽ നിന്ന് ഒരിക്കലും അതുമഞ്ഞുപോകില്ല .......
                                                      മിഠായിതെരുവിലെ ഓർമ്മകൾ 
                                                                                                                      പ്രവീൺ മക്കട  praveen makkada
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Praveen_makkada&oldid=1038562" എന്ന താളിൽനിന്ന് ശേഖരിച്ചത്