നമസ്കാരം സുഹൃത്തുക്കളേ... എന്റെ പേര് പ്രശാന്ത്. പാലക്കാട്ടുകാരന്‍ .എന്നെ കുറിച്ച് പറയുകയാണെങ്കില്‍..... കാഴ്ചയില്‍ വളരെ ബോറനാ... പക്ഷെ ഇവിടെ കാഴ്ചയില്‍ എങനാ എന്നതിന്‍ പ്രാധാന്യമില്ലല്ലോ...

ഫുട്ബോള്‍ ഭ്രാന്തനാണ്. പാന്വുകളെ കുറിച്ച് പഠിക്കാന്‍ ആഗ്രഹമുണ്ട്... ദൈവം സഹായിച്ചാല്‍ ഒരു ഹെര്‍പ്പറ്റോളജിസ്റ്റ് ആവാനാണ് ആഗ്രഹം.

കുറേ ആഗ്രഹങള്‍ ഏറ്റിക്കൊണ്ട് നടന്നിരുന്നു. ഇപ്പോഴാ ബുദ്ധി ഉദിച്ചത് - ആവുന്നതേ ചെയ്യാന്‍ പാടുള്ളൂ എന്ന്. ഈ തിരിച്ചറിവിന്റെ ഭാഗമായി പറ്റുന്നതൊക്കെ ചെയ്ത് നടക്കുന്നു.

വിക്കിയിലേക്ക് എന്നെ കൊണ്ടുവന്നത് അഭി. ഇവിടെ എന്നാല്‍ ആവുന്ന കലാപരിപാടികള്‍ നടത്തും. കുറച്ച് താളുകള്‍...ഇവ എന്റെ താല്പര്യത്തിലുള്ള കാര്യങളെ കുറിച്ചായിരിക്കും, ട്ടോ. അതായത് ഫുട്ബോള്‍, പിന്നെ പാന്വുകള്‍. പിന്നെ അല്ലറ ചില്ലറ കാര്യങള്‍... എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാം.

അത്രയൊക്കെ തന്നെയേ പറയാനുള്ളൂ...

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Prashant&oldid=359748" എന്ന താളിൽനിന്ന് ശേഖരിച്ചത്