ചെങ്ങഴിനമ്പ്യാർ. (ചെങ്ങഴിനമ്പി)

തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിക്കോട് കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് ചെങ്ങഴിനമ്പ്യാന്മാരുടേത്.(ചെങ്ങഴിനമ്പി) ഇവർ അമ്പലവാസികളല്ല പൂണൂൽ ധാരികളായിരുന്ന ഇവരുടെ ആചാരാനുഷ്ഠാനങ്ങൾക്ക് ( നമ്പി, നമ്പിടി, നമ്പ്യാതിരി )  സമുദായാചാരങ്ങളുമായി സാമ്യതകളുണ്ട്. വിവാഹത്തിനു പൌരോഹിത്യം നമ്പൂതിരിക്കായിരുന്നു പെൺകുട്ടികൾക്ക് ഋതുകല്യാണമെന്ന തിരണ്ടുകല്യാണാഘോഷമുണ്ട്. വിവാഹം അഗ്നിസാക്ഷിയായിട്ടുള്ള വേളിയാണ്. മറ്റ് അനുബന്ധ ആചാരങ്ങളുമുണ്ടായിരുന്നു. സ്ത്രീകൾക്ക് കുലത്തൊഴിലൊന്നുമില്ല. പുറത്തിറങ്ങുമ്പോൾ  അവർക്ക്  അന്തർജനങ്ങളെപ്പോലെ  പുതപ്പും  മറക്കുടയും  മറ്റും വേണമായിരുന്നു.  വേളികഴിച്ചയാൾ തന്നെ ഭർത്താവാകുകയോ, സ്വജാതിയിലോ ഉയർന്നജാതിയിലോപെട്ടവരെ  സംബന്ധക്കാരായി സ്വീകരിക്കുകയോ  ചെയ്തിരുന്നു. പുരുഷന്മാർക്ക് ഉപനയനവും108ഗായത്രി സന്ധ്യാവന്ദനവുമൊക്കെയുണ്ടായിരുന്നു.   മതപരമായ ചടങ്ങുകൾ നടക്കുമ്പോൾ പുരുഷന്മാർ വസ്ത്രം തറ്റുടുക്കുന്നു.  സഹോദരന്മാരിൽ മൂത്തയാൾ മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളു. അത് ഒന്നിലധികവുമായിരുന്നു. ഇളയ സഹോദരങ്ങൾക്ക്   നായർ   സ്ത്രീകളെ സംബന്ധം ചെയ്തിരുന്നു. പത്തു ദിവസമായിരുന്നു പുല. നമ്പ്യാന്മാർ ജന്മികളും നാടുവാഴികളുമായിരുന്നതിനാൽ  കുലത്തൊഴിൽ  എന്നു  പറയാൻ  ഒന്നുമില്ല. 

ചരിത്രപരമായി പെരുമ്പടപ്പ്സ്വരൂപത്തിന്റെ ഒരു സാമന്തരാജാവായിരുന്ന ചെങ്ങഴി നമ്പ്യാര് ചെങ്ങഴിക്കോട് പ്രദേശത്തെ നാടുവാഴിയായിരുന്നു. സാമൂതിരിയുടെ ആക്രമണ ഫലമായി പെരുമ്പടപ്പ് പ്രദേശം അന്യാധീനപ്പെട്ടു ഈ അക്രമത്തില് ചെങ്ങഴിനമ്പ്യന്മാർ സാമൂതിരിയുടെകുടെ നിന്നു എന്ന് വടക്കുംനാഥ ഗ്രന്ഥ വരിയിൽ കാണുന്നു. പിന്നീട് പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയും ചെങ്ങഴിക്കോട്, കൊച്ചിരാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ചെങ്ങഴിനാട്ടില് പതിനെട്ടു പ്രദേശങ്ങളുടെ പ്രാദേശികഭരണാധികാരം നമ്പ്യാര്ക്ക് ആയിരുന്നു. ഭരണസൌകര്യത്തിന് വേണ്ടി ഓരോ ദേശത്തും ഓരോ സ്ഥാനിനായരെ പടത്തലവന്മാരായി നിയോഗിച്ച് അധികാരം കൊടുത്തിരുന്നു. സാമ്പത്തിക ചുമതല ജന്മിമാരില് നിക്ഷിപ്തമായിരുന്നു. മണിമലര്ക്കാവ് നമ്പ്യാരുടെ പരദൈവക്ഷേത്രമായി കരുതി, പതിനെട്ടു ദേശങ്ങളും മണിമലര്ക്കാവിന്റെ തട്ടകമെന്ന പേരില് വന്നു. തട്ടകത്തിന്റെ ഭൌതികവും ആത്മീയവുമായ കേന്ദ്രമായി കരുതിപ്പോന്ന പ്രസ്തുതക്ഷേത്രത്തില് ആണ്ടില് ഒരിക്കല് കുംഭഭരണി നാളില്, തട്ടകനിവാസികള് മുഴുവന് സമ്മേളിക്കുക നിര്ബന്ധമായിരുന്നു. സൈനികമേധാവിത്വവും പരിശീലന ഉടമസ്ഥതയും പാറംകുളം പണിക്കന്മാര്ക്കായിരുന്നു. ദേശങ്ങളില് കാവുകള് ഉണ്ടായിരുന്നുവെങ്കിലും ക്ഷേത്രങ്ങള്ക്കായിരുന്നു പ്രാധാന്യം. ദേശത്തുള്ള ഭൂമി മുഴുവനും ദേവസ്വമായിരുന്നു. അവയുടെ നിയന്ത്രണാധികാരം ഊരായ്മക്കാരായ ചെങ്ങഴി നമ്പ്യാന്മാര്ക്ക് ആയിരുന്നു, ബ്രിട്ടീഷ് ഭരണകാലത്ത് ഇവരെ ചെങ്ങഴിക്കോട് പ്രവർത്തി എന്ന പേരില് അറിയപ്പെട്ടിരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Parakuth&oldid=1986679" എന്ന താളിൽനിന്ന് ശേഖരിച്ചത്