Ouseppachanparathara
"ജെ.ആർ.പറത്തറ " എന്ന മുതിർന്ന മാധ്യമപ്രവർത്തകനാണു ഞാൻ.
കേരളത്തിൽ, ആലപുഴ ജില്ലയിലെ പൂങ്കാവ് എന്ന ഗ്രാമത്തിലാണു ജനിച്ചത്. 1967 മെയ് ഒന്നിനു മാധ്യമ പ്രവർത്തനം ആരംഭിച്ചു. അൻപതു വർഷം പൂർത്തിയായി.
ഒരു കർഷകനുമാണ്.
മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളിലും അന്താരാഷ്ട്ര ഇംഗ്ലിഷ് വാർത്താ ഏജൻസിയും റേഡിയോയിലും ടെലിവിഷനിലും പ്രവർത്തിച്ചു.
ഭരണ ആസൂത്രണം, ഭരണ നിർവ്വഹണം, പദ്ധതികൾ തയ്യാറാക്കലും നടത്തിപ്പും, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമം, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനവും നടത്തിപ്പും, ആശുപത്രി നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ പ്രവർത്തന പരിചയമുണ്ട്.
എന്റെ ഒട്ടനവധി ലേഖനങ്ങളും നിരൂപണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ഇംഗ്ലീഷിൽ നിന്നുമലയാളത്തിലേയ്ക്കും തിരിച്ചും പരിഭാഷ ചെയ്യുന്നതിലും, ഇംഗ്ലീഷ്, മലയാളം വാർത്താ ശേഖരണത്തിലും എ ഡിറ്റിംഗിലും ഏറെ പരിചയമുണ്ടു്.