Mohamedyoosuf
TAMIL TO MALAYALAM
TRANSLATOR: YOOSUF KULACHAL
ധർമ്മ സാരം (അറത്തുപ്പാൽ) 1. ധനത്തിന്റെ അസ്ഥിരത (ചെൽവ നിലൈയാമൈ)
1. അറുചുവൈയുണ്ടി അമർന്തില്ലാളൂട്ട മറുശികൈ നീക്കിയുണ്ടാരും – വറിഞരായ് ചെന്റിരപ്പ രോരിടത്തുക്കൂഴെനിറ് ചെൽവമൊൻ റുണ്ടാക വൈക്കർപാറ്റന്റു.
മൃഷ്ടാന്ന ഭോജ്യങ്ങളൂട്ടുന്ന പത്നിയോടൊത്ത്
മറുപിടി നീക്കിയുണ്ടവരും ദരിദ്രരായി പോം പിന്നെയൊരു കാലം അഷ്ടിക്കിരപ്പോരായിടാം കൊള്ളുകയുള്ളിലിതു ധനമസ്ത്രമത്രേ.
അറുചുവൈ ഉണ്ടി = ആറു രുചിയുള്ള ആഹാരം, അമർന്തു ഇല്ലാൾ ഊട്ട = ഇരുന്ന് ഭാര്യ പോഷിക്കെ, മറുശികൈ നീക്കി = അടുത്ത പിടിയുണ്ണാതെ, ഉണ്ടാരും വറിഞരായ് = കഴിച്ചവരും ദരിദ്രരായ്, ചെന്റു ഇരപ്പർ = ചെന്ന് ഭിക്ഷ എടുക്കും, ഓർ ഇടത്തുകൂഴെ നിൽ = ഒരിടത്ത് കഞ്ഞിക്ക്, ചെൽവം ഒന്റു ഉണ്ടാക = ധനമെന്ന ഒന്നുള്ളതിനാൽ, വൈക്കർ പാറ്റന്റു = ഇതു മനസിലിരുത്തേണ്ട യാഥാർത്ഥ്യമാകുന്നു.
ആറു രുചിയുള്ള ആഹാരത്തിനെ സ്നേഹമുള്ള ഭാര്യ, പോരാ ഇനിയും ഉണ്ണുക എന്ന് ഊട്ടി ഉപചരിച്ച്, ഉണ്ടു സന്തോഷിച്ചവരുടെ ജീവിതമെന്നും അങ്ങനെതന്നെ നിലനിൽ ക്കില്ല. അത് ഒരു ദിവസം മാറും. ധനരാഹിത്യം കൊണ്ടു കഷ്ടപ്പാടു നേരിടും. സാമ്പ ത്തികം നിലച്ച് നിൽക്കാത്തത് എന്നതാണ് ഇതിന്റെയൊക്കെ കാരണം. ഈ നില നില്ക്കാത്ത ധനം സമ്പന്നരെ ദരിദ്രരാക്കും, അത് തന്നെ അവനെ കഷ്ടത്തിലുമാക്കു മെന്ന യാഥാർത്ഥ്യത്തിനെ മറക്കരുത്.
1. Even those who have eaten of every variety of food of six flavours, laid before them by their wives with anxious attention, rejecting a second morsel from any dish, may yet become poor and go beginning for pottage. Verily then, riches are but seeming and not to be considered stable.