ഉപയോക്താവ്:Manojaz1/എഴുത്തുകളരി

വളപ്പൊടുകൾ

രാജസ്ഥാനിലെ ആ കൊടും തണുപ്പിലും അയാൾ അതിരാവിലേ തന്നെ തന്റെ ഭാണ്ടക്കെട്ടുമായി വീട്ടിൽ നിന്നുമിറങ്ങി. എന്നത്തേയും പോലെ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... ഭാണ്ടക്കെട്ട് ചന്തയിലെത്തിക്കണം. ഉള്ള കുപ്പി വളകൾ വിറ്റിട്ടു വേണം അന്നത്തേക്കുള്ള അരി വാങ്ങാൻ. മനസിൽ തന്റെ സുഖമില്ലാത്ത ഭാര്യയും അരയ്ക്കു് താഴേക്കു്‌തളർന്നു പോയ മകനും മാത്രമായിരുന്നു. വിചാരത്തിനടിമയായി നടന്നു പോവുമ്പോൾ എതിരേവന്ന ലോറി അയാൾ കണ്ടില്ല. തലക്കേറ്റ മുറിവുമായി അർദ്ധബോധത്തിലും ചിതറിയ വളപ്പൊട്ടുകളായിരുന്നു അയാളുടെ മനസിൽ.