കൈനിക്കര കുടുംബം

നസ്രാണികളുടെ മൂല കുടുംബങ്ങൾ എന്നറിയപ്പെടുന്ന കുടുംബയോഗങ്ങളുമായി ബന്ധം ഒന്നും അവകാശപ്പെടാൻ ശ്രമിക്കാതെയും ശാഖകളോ, ഉപശാഖകളോ ഇല്ലാതെ മൂന്ന് നൂറ്റാണ്ടുകളായി വളർന്നു വന്ന ഒരു കുടുംബമാണ് കൈനിക്കര കുടുംബം.

ക്രിസ്തുവർഷം 1600 കളുടെ അവസാനം; ഉദ്ദേശം മുന്നൂറു വർഷങ്ങൾക്കു മുമ്പ് ചങ്ങനാശ്ശേരി ഭാഗത്തുള്ള ക്ഷേത്രങ്ങളിലെ പ്രമാണിമാർ കുറുവിലങ്ങാട് കാണക്കാരിയിലെ ഒരു നസ്രാണി കുടുംബത്തിൽ നിന്നും ക്ഷേത്ര ചരിത്രങ്ങളിൽ പറയുന്ന തൊട്ടു ശുദ്ധീകരണത്തിനായി തൊമ്മൻ എന്നു പറയുന്ന ഒരു നസ്രാണിയെ പെരുന്നയിൽ കൊണ്ടു വന്നു താമസിപ്പിച്ചൂ. തൊമ്മൻ തൻ്റെ മക്കളായ ഔസേപ്പ്, തോമാ എന്നിവരുമായി ചങ്ങനാശ്ശേരിയിൽ വാസമാക്കി. മുത്തമകൻ ഔസേപ്പ് തൻ്റെ ആറു മക്കളായ തോമാ, ഔസേപ്പ്, ചെറിയാൻ, ദേവസ്യ, കുഞ്ഞാണ്ടി, കുഞ്ഞമ്മൻ എന്നിവരുമായി മരണം വരെ പെരുന്നയിൽ താമസിച്ചൂ.

പിതാവിൻ്റെ മരണ ശേഷം കൃഷിഭൂമി തേടി തോമാ, ഔസേപ്പ്, ചെറിയാൻ എന്നീ മൂത്ത സഹോദരങ്ങൾ മടുക്കമ്മൂട് ഭാഗത്തേക്കും, ദേവസ്യാ പായിപ്പാട്ടേക്കും, കുഞ്ഞാണ്ടി ചാഞ്ഞോടിയിലേക്കും, കുഞ്ഞമ്മൻ തുരുത്തിയിലേക്കും കുടിയേറി താമസിച്ചൂ. പീന്നീട് മടുക്കമ്മൂട്ടിൽ നിന്നും ഔസേപ്പിൻ്റെ കടിഞ്ഞൂൽ പുത്രനായ ഔസേപ്പ് തൻ്റെ പിതാവിൻ്റെ ഇളയ സഹോദരിൽ ഒരുവനായ കുഞ്ഞാണ്ടി താമസിക്കുന്ന ചാഞ്ഞോടിയിലേക്ക് കൃഷി ഭൂമി തേടിപ്പോയി. കുഞ്ഞാണ്ടിയുടെ പുത്രനായ തോമ്മാച്ചൻ ചാഞ്ഞോടിപ്പള്ളിക്കു വേണ്ടി തൻ്റെ കൃഷിയിടത്തിൻ്റെ ഒരു ഭാഗം നൽകിട്ടുണ്ട്.

മേൽപ്പറഞ്ഞ പിതാക്കന്മാരുടെ സന്താന പരമ്പരകളാണ് ഇന്ന് കൈനിക്കര കുടുംബമായി അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Maneshkjoseph&oldid=3654725" എന്ന താളിൽനിന്ന് ശേഖരിച്ചത്