ചേരമസാംബവ ഡവലപ്മെന്റ് സൊസൈറ്ററി തിരുത്തുക

കേരളത്തിലെ അടിസ്ഥാന ജനവിഭാഗവും ജാതീയപരമായി എണ്ണത്തിൽ ഭൂരിപക്ഷവും ആയ പ്രബല സമുദായക്കാരാണ് ചേരമരും സാംബവരും. പഴയ കാലം മുതൽ തന്നെ നാട് രാജാധികാരത്തോടെ ഭരിച്ച് വന്ന നിഷ്കളങ്കരും നീതി തൽപരരും ആയിരുന്ന ഈ ജനവിഭാഗത്തെ ആര്യാധിനിവേശക്കാർ ചതിയിലൂെയും വഞ്ചനയിലൂടെയും കീഴ്പ്പെടുത്തി പിന്നീട് ഈ വിഭാഗത്തെ പണിയാളുകളാക്കി മാറ്റി അടിമ മനോഭാവെത്തിലേക്ക് തള്ളിവിടുകയായിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന പുതിയ ഉണർവുകളാണ് അയിത്തജാതി പിന്നോക്കക്കാർക്ക് മാറ്റങ്ങൾ സൃഷ്ടിക്കാൻ ആരംഭം കുറിച്ചത്. മഹാത്മ അയ്യൻകാളിയുടെ നേതൃത്വത്തിൽ കേരളത്തെ സാമൂഹിക ജനാധിപത്യത്തിലേക്ക് നടന്നു കയറാൻ നിർബന്ധിച്ചു. അയ്യൻകാളി ജാതീയപരമായി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗത്തെ ഈ ജന വിഭാഗങ്ങളുടെ ദുർഗതിയെ മാറ്റി മറിക്കാൻ വലിയ സമരങ്ങൾക്ക് നേതൃത്വം നൽകി വിജയിപ്പിച്ചു. എന്നാൽ ജാതിയ മേൽക്കോയ്മ വച്ചു പുലർത്തിയ മനസുകൾ അത് അവസരമായി പിന്നീട് പല രീതിയിൽ ഉപയോഗിച്ചു പോന്നു. പിന്നീട് രാജഭരണം മാറി ജനാധിപത്യം വന്നു. കേരളത്തിൽ ബാലറ്റിലൂടെ തിർഞ്ഞെടുക്കെപ്പെട്ട ആദ്യ ഗവർമെന്റ് കേരളത്തിൽ അധികാരത്തിൽ വന്നുവെങ്കിലും ഈ ജനവിഭാഗത്തിന് മാത്രം പുരോഗതി ഉണ്ടായില്ല. മാറി മാറി ഭരിച്ച ഇടത് നേതാക്കൾ ഗവർമെന്റുകൾക്ക് വോട്ട് കുത്തുന്ന കുറെ ആളുകൾ മാത്രമായ് ഈ ജനത.പിന്നീട് കേരള ത്തിൽ നിരവധി മുന്നേറ്റങ്ങൾ രൂപപ്പെട്ട് വന്നുവെങ്കിലും സ്ഥായിയായി നില കൊണ്ടില്ല. അങ്ങനെയിരിക്കെ 2013ൽ കോട്ടയം ജില്ലയിലെ വാഴൂർ കേന്ദ്രമാക്കി രൂപം കൊണ്ട സംഘടനയാണ് സി എസ് ഡി എസ് എന്ന ചുരുക്ക്പേരിൽ അറിയപെടുന്ന ചേരമ സാമ്പവ ഡെവലപ്പ്മെന്റ് സൊസൈറ്റി.ലക്ഷക്കണക്കായ പ്രവര്ത്തകര് അംഗങ്ങളായുള്ള ഈ സംഘടനയുടെ ഉദ്ദേശ്യം ചേരമാ സാംബാവ ജനതയുടെ സംഘടിത ആയ മുന്നേറ്റമാണ്.അത് വിദ്യാഭ്യാസ സാമൂഹിക സാം്കാരിക സാമ്പത്തിക പുരോഗതി തന്നെയാണ്.ഈ സംഘടനയുടെ സ്ഥാപക നേതാവ് കെ കേ സുരേഷ് അദ്ദേഹം തന്നെയാണ് സംസ്ഥാന പ്രസിഡന്റും.പോഷക ഘടങ്ങള ആയ്‌ യുവജന വനിതാ ബാലസംഘം കൂട്ടായ്മ ഉണ്ട്.ഒരു മൈക്രോ ഫിനാൻസ് പദ്ധതി yum സംഘടനാ നടത്തി വരുന്നു.ആസ്ഥാന ഓഫീസ് കോട്ടയം കുമളി റോഡിൽ കൊടുങ്ങുറിൽ പ്രവർത്തിച്ച് വരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kishore_T_A&oldid=3604874" എന്ന താളിൽനിന്ന് ശേഖരിച്ചത്