ജയപ്രകാശ മദനൻ ഇ.പി.

1962 മെയ് 29 ന് ചേലേരിയിൽ ജനിച്ചു. പിതാവ് കെ.യം. കുഞ്ഞിരാമൻ നമ്പ്യാർ, മാതാവ് ഇ.പി.മീനാക്ഷിയമ്മ. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ഉപഭോക്തൃ രംഗങ്ങളിൽ സജീവ സാന്നിധ്യം. 1983 ഡിസമ്പറിൽ ചേലേരി മാപ്പിള എ എൽ പി സ്കൂളിലെ അധ്യാപകനായി. 2018 മെയിൽ സർവീസിൽ നിന്നും വിരമിച്ചു. കണ്ണൂർ ജില്ലാ ഉപഭോക്തൃ ഏകോപന സമിതിയുടെ സ്ഥാപക സിക്രട്ടരിയായിരുന്നു. പ്രിയദർശിനി കലാ സാംസ്കാരികേ വേദി ചേലേരിയുടെ സ്ഥാപകൻ. മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രസ്ഥാലയത്തിന്റെ പുന:സംഘാടകനും ഏറെക്കാലം സിക്രട്ടരിയുമായി പ്രവർത്തിച്ചു. ജില്ലയിലെ മികച്ച യുവജന സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട കൊളച്ചേരി സൂര്യശ്രീ സാംസ്കാരികേ വേദിയുടെ സ്ഥാപക പ്രസിഡണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jayaprakash_Cheleri&oldid=3608994" എന്ന താളിൽനിന്ന് ശേഖരിച്ചത്