Hashimps
14 ഫെബ്രുവരി 2019 ചേർന്നു
ഹാഷിം ഹാദിഖ്
ലക്ഷദ്വീപ് സമൂഹത്തിലെ കിൽത്താൻ ദ്വീപിൽ 1997 മെയ് 7ന് ജനനം.പിതാവ് ഇ.പി.ഹംസകോയ (അസിസ്റ്റന്റ് എൻജിനിയർ, പി.ഡബ്ല്യു.ഡി), മാതാവ് ബംബത്തിബി.ഗവ: ജെ.ബി. സ്കൂൾ നോ൪ത്ത് കട്മത്ത്, ഗവ: സീനിയർ സെക്കന്ററി സ്കൂൾ കിൽത്താൻ, ഗവ: സീനിയർ സെക്കന്ററി സ്കൂൾ അമിനി, മഹാത്മാ ഗാന്ധി സീനിയർ സെക്കന്ററി സ്കൂൾ ആന്ത്രോത്ത് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. അൽ മദ്റസത്തു സുന്നിയ അമിനി, ഹയാത്തുൽ ഇസ്ലാം മദ്രസ കടമത്ത്, റഹ്മത്തുൽ ഇസ്ലാം മദ്രസ കിൽത്താൻ എന്നിവിടങ്ങളിൽ മദ്രസ വിദ്യാഭ്യാസം. ഇപ്പോൾ കോഴിക്കോട് ഫറോക്ക് കോളേജിൽ ബി.എ മലയാളം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.