World's First children's Sanskrit Film"MADHURASMITHAM". Directed by SURESHGAYATHRI." मधुरस्मितम् |" മധുരസ്മിതം ലോകത്തിൽ ആദ്യമായി സംസ്‌കൃത ഭാഷയിൽ സാൻസ്‌ക്രിറ്റ് പ്രൊഡക്ഷൻ നിർമ്മിച്ച കുട്ടികളുടെ ചലച്ചിത്രം ആണ് "मधुरस्मितम् " ("മധുരസ്മിതം") സംവിധാനം സുരേഷ് ഗായത്രി.(SURESHGAYATHRI). N.K. രാമചന്ദ്രൻ,K.E.മനോഹരൻ, K.G. രാമാ ബായ്, B.R.ലാലി എന്നിവരുടെ നേതൃത്വത്തിൽ നിർമ്മിച്ച ചിത്രത്തിന്റെ കഥ ബിജിലകിഷോർകുമാർ. ഈ ചിത്രത്തിൽ ഗാനങ്ങൾ ഉണ്ട്.സുരേഷ് വിട്ടിയറം, ഡോ.കുമാർ,ബിജിലകിഷോർ കുമാർ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയത് രാജേഷ് നാരായണൻ.രുഗ്മ, അയ്ഫുന നുജും, ആര്യ, അപർണ, അദ്വൈത് എന്നിവരാണ് ഗായകർ. ഛായാഗ്രഹണം പി. സി. ലാൽ . എഡിറ്റിംഗ് ജയചന്ദ്ര കൃഷ്ണ. യൂണിറ്റ് ചിത്രാഞ്ജലി തിരുവനന്തപുരം. അഞ്ജന, ഗോവിന്ദ് കൃഷ്ണ, നിത്യ,മഹാലക്ഷ്മി, ഗൗരി തീർഥ, വിഷ്ണു, ആർദ്ര, വസിഷ്ട്, ഉദയ് നാരായണൻ,അനഘ, ശ്രീരാഗ്, ആര്യ, നന്ദന, വൈഷ്ണവ് തുടങ്ങി നിരവധി ബാലതാരങ്ങൾ അഭിനേതാക്കളാണ്. സർക്കാർ വിദ്യാലയങ്ങളുടെയും വിദ്യാർത്ഥികളുടെയും മികവിന്റെ മാതൃകകളായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം വിദ്യാർത്ഥികൾക്കുള്ള സംസ്‌കൃതത്തിലെ പഠന ചിത്രം കൂടിയാണ്.2019 ൽ കേരളത്തിൽ നിർമ്മിച്ച ഈ ചിത്രത്തിന്റ അണിയറ പ്രവർത്തകർ സംസ്‌കൃത അധ്യാപകരും വിദ്യാർത്ഥികളുമാണ്.ചിത്രം നിരവധി തിയേറ്ററുകളിൽ പ്രദർശനം നടത്തി. സംസ്‌കൃത ഭാഷയിൽ നിർമ്മിച്ച സാമൂഹിക പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സംവിധാനം, കഥ, സംഭാഷണം, സഹസംവിധാനം, ഗാനരചന, ആലാപനം, അഭിനയം എന്നിവ സംസ്‌കൃത അധ്യാപകരും വിദ്യാർത്ഥികളുമാണ് നിർവഹിച്ചിരിക്കുന്നത്.


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Gayathrikarthika&oldid=3335763" എന്ന താളിൽനിന്ന് ശേഖരിച്ചത്