Gangadevianilkumar
19 ഓഗസ്റ്റ് 2016 ചേർന്നു
വിശാഖംതിരുനാൾ രാമവർമ്മവിശാഖംതിരുനാൾ(1880-1885)ഭരണത്തിന്റ്റെ എല്ലാ മണ്ഡങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുകയുണ്ടായി.പോലീസ് സൈന്യത്തെ പുനഃസംഘടിപ്പിച്തായിരുന്നു അദ്ദഹത്തിന്റ്റെ പരിഷ്കാരങ്ങളിൽ പ്രധാനപ്പെട്ടത്. പോലീസിന്റ്റെയും നീതിന്യായ നിർവഹണത്തിന്റ്റെയുംപ്രവർത്തനങ്ങൾ അദ്ദേഹം വെവ്വേറെയാക്കി. സംമ്പൂർണ്ണമായ ഒരു ഭൂസർവ്വേയും കണ്ടെഴുത്തും നടത്തുന്ന കാര്യം 1883 മേയിലെ രാജകീയ വിളമ്പരം മൂലം പ്രസിധപ്പെടുത്തി. ദുർവഹമായ പല നികുതികളും റദ്ദാക്കി. കാർഷികപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കരകൗശല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. വിദ്യഭ്യാസ സ്ഥാപനങ്ങൾക്കു ധനസഹായം നൽകുകയാൽ പ്രാഥമിക വിദ്യഭ്യാസത്തിന് വലിയ പുരോഗതിയുണ്ടായി. നാഞ്ചിനാട്ടെ ജലസേചന പദ്ധതി വികസിച്ചു മെച്ചപ്പെടുത്തി