ഇന്ന്,ജൂൺ 3 അന്തർദ്ദേശീയ സൈക്കിൾ ദിനം സാധാരണക്കാരുടെ വാഹനമായ സൈക്കിളിനെയും സൈക്കിൾ ചവിട്ടുന്നവരെയും ഓർമ്മിക്കുവാൻ ഒരു ദിനം.1970 വരെ സ്വന്തമായി ഒരു സൈക്കിൾ ഉള്ളവർ വിരളമായിരുന്നു. അന്ന് സൈക്കിൾ വാടകയ്ക് ലഭിക്കുമായിരുന്നു സൈക്കിൾ റിപ്പയറിങ്ങും വാടകയ്ക്ക് കൊടുക്കലും കുറച്ചു പേരുടെ ജീവിത മാർഗ്ഗവുമായിരുന്നു.

സ്കൂൾ അവധിക്കാലത്താണ് കുട്ടികൾ സൈക്കിൾ ചവിട്ട് പഠിക്കുന്നത്. പ്രായത്തിനനുസരിച്ച് മൂന്നു വലിപ്പത്തിലുള്ള സൈക്കിളുകൾ ലഭ്യമായിരുന്നു. അര, മുക്കാൽ ഒന്ന് എന്നിങ്ങനെയായിരുന്നു കുട്ടികൾ വിളിച്ചിരുന്നത്. ചവിട്ട് പഠിക്കുമ്പോൾ ഓരോരുത്തർക്കും രസകരമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. തോട്ടിലും കുളത്തിലും വഴിയരുകിലെ വേലികളിലും ഓടിച്ചു കയറ്റിയ കഥ. 1975ന് ശേഷമാണ് വൈപിന്കരയിൽ സൈക്കിൾ സാധാരണക്കാർക്ക് പ്രാപ്യമായത്. ഇവിടെയുള്ള സഹകരണ സംഘങ്ങൾ സൈക്കിൾ വായ്പയായി കൊടുക്കുവാൻ തുടങ്ങി.600/650 രൂപയായിരുന്നു അന്നത്തെ വില. അതോടെ എല്ലാവരും സൈക്കിൾ വാങ്ങുവാൻ തുടങ്ങി.

അമേരിക്കക്കാരനായ പ്രൊഫസർ ലെസ് സെക് സിബിൾസ്‌കി (Leszek Sibilski) യുടെ നിരന്തര പരിശ്രമഫലമാണ് ഇപ്പോൾ ലോകവ്യാപകമായ സൈക്കിൾ ദിന ആഘോഷം. സൈക്കിൾ ദിന പ്രമേയം പാസാക്കുന്നതിനായി യുഎന്നിനെ പ്രേരിപ്പിക്കാൻ പ്രൊഫസർ ലെസ് സെക് നടത്തിയ ശ്രമങ്ങളുടെ അവസാനം, അമ്പത്തിയേഴ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. ഈ 57 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ലോക സൈക്കിൾ ദിനമെന്ന ആശയം ഉദയം ചെയ്യുന്നത്. 2018 ഏപ്രിൽ മാസത്തിലാണ് ഐക്യരാഷ്ട്ര പൊതുസഭ അന്തർദ്ദേശീയ സൈക്കിൾ ദിനം എല്ലാ വർഷവും നടത്തണമെന്ന് പ്രഖ്യാപിച്ചത്. മറ്റ് വാഹനങ്ങൾ വ്യാപകമായതോടെ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം തുലോം കുറഞ്ഞു. എന്തായാലും സൈക്കിൾ ഓടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്, അല്പം വിയർക്കുമായിരിക്കും. ആരോഗ്യ പൂർണ്ണമായ ജീവിതം സൈക്കിൾ യാത്രയിൽനിന്ന് ലഭിക്കുമെന്നത് ചില്ലറക്കാര്യമാണോ? എല്ലാവർക്കും സൈക്കിൾ ദിനാശംസകൾ.😄 ഫ്രാൻസിസ് ചമ്മണി

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Francis_chammani&oldid=3571403" എന്ന താളിൽനിന്ന് ശേഖരിച്ചത്