ഓമച്ചപ്പുഴ മോല്യാര്പ്പാപ്പാ (hafz aboobacker kutti musliyar)



  • ഹാഫിള് അബൂബക്കർ കുട്ടിമുസ്ലിയാർ ഓമച്ചപ്പുഴ*
*(മോല്യാരുപ്പാപ്പ)*


@      മലപ്പുറം ജില്ലയിലെ വൈലത്തൂരിനടുത്ത ഉൾപ്രദേശമാണ് ഓമച്ചപ്പുഴ.മുതലക്കുളത്ത് മുതലയും കുളവുമില്ലാത്തത് പോലെ പുഴയില്ലാത്ത ഓമച്ചപ്പുഴ !

എന്നാലും പുഴയെ വെല്ലുന്ന വയൽ ! അതിന് സൗന്ദര്യം പകരുന്ന കേര വൃക്ഷങ്ങളും കഴുങ്ങിൻ തോപ്പുകളും നൃത്തം വെക്കുന്നു! ഇരുവശം വലിയ കുന്നുകൾ വലയം ചെയ്ത് ശരിക്കും പഴമ വിളിച്ചോതുന്ന പച്ച പിടിച്ചു നിൽക്കുന്ന സുന്ദര ഗ്രാമം! അവക്കു മധ്യത്തിൽ പരന്നു പന്തലിച്ച പുത്തൻപള്ളിയും ദർഗാ ശരീഫും.

       മലബാറിലേയും പരിസരങ്ങളിലേയും മുസ് ലിംകൾക്ക് എന്ത് കൊണ്ടും പരിചിതമത്രെ ഈ നാട്' "മോല്യാരുപ്പാപ്പ " എന്ന പേരിൽ അറിയപ്പെട്ടിരുന്ന മർഹൂം ഹാഫിള് അബൂബക്കർ കുട്ടിമുസ് ലിയാർ (ന: മ :) അവർകളാണ് ഓമച്ചപ്പുഴയുടെ പ്രശസ്തിക്ക് മുഖ്യ കാരണക്കാരൻ.
      ഹിജ്റ 1309 ലാണ് അബൂബക്കർ കുട്ടി മുസ് ലിയാർ ജനിച്ചത്. വരിക്കോട്ടിൽ സൈതാലി ഹാജിയുടേയും ഫാത്വിമ ഹജ്ജുമ്മയുടേയും പുത്രൻ.പ്രാഥമിക പഠനത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ നിന്നായി വിജ്ഞാനത്തിന്റെ വിഭവങ്ങൾ വശത്താക്കി. വിശുദ്ധ ഖുർആൻ മുഴുക്കെ ഹൃദിസ്ഥമാക്കുകയും ചെയ്തു, അക്ഷരാഭ്യാസമില്ലാത്ത തന്റെ മാതാപിതാക്കളെ ബാല പാഠം മുതൽ പഠിപ്പിച്ച് ഖുർആൻ നോക്കി ഓതാൻ ശീലിപ്പിച്ചു.
       ഓമച്ചപ്പുഴ താഴത്തെ പള്ളിയിൽ 34 വർഷം ദർസ് നടത്തി.വൈവാഹിക ജീവിതത്തിൽ താൽപര്യമില്ലാത്ത കഥാപുരുഷ്യൻ നിരന്തരമായ സമ്മർദ്ദമുണ്ടായിട്ടും അവ നിരസിക്കുകയാണ് ചെയ്തത് അവസാനം തന്റെ ഗുരുനാഥന്റെ അഭിപ്രായം മാനിച്ച് അമ്മാവന്റെ മകളേയും ഗുരുനാഥൻ പറഞ്ഞ പെണ്ണിനേയും വിവാഹം കഴിച്ചു.
     മർഹൂം പാങ്ങിൽ അഹ മദ്കുട്ടി മുസ് ലിയാർ, ഇരുമ്പാലശ്ശേരി വലിയ കുഞ്ഞഹമ്മദ് മുസ് ലിയാർ എന്നിവരാണ് പ്രധാന ഉസ്താദുമാർ. സൂഫിവര്യനായ ഖത്വീബ് മുഹമ്മദ് മുസ് ലിയാർ (ഓമച്ചപ്പുഴ) നിറമരുതൂർ ബീരാൻ കുട്ടി മുസ് ലിയാർ തുടങ്ങിയവർ ശിഷ്യൻമാരാണ്.
     ഓമച്ചപ്പുഴ മഹല്ലിൽ ജുമുഅക്ക് ഏകീകരണമില്ലാതെ മേൽമുറി, നാലിടവഴി, താഴത്തെ പള്ളി എന്നീ മൂന്ന് സ്ഥലങ്ങളിലായിരുന്നു ജുമുഅ നടന്നിരുന്നത് ഒരിടത്തും ജുമുഅക്ക് ആൾ തികഞ്ഞിരുന്നുമില്ല അങ്ങനെ മഹല്ലിൽ ഛിദ്രതയും അസ്വാസ്ഥ്യങ്ങളും തലപൊക്കി ഇതിൽ വിഷമിച്ച ശൈഖുനാ തന്റെ മഹല്ല് നിവാസികളെ ഏകീകരിക്കാൻ പല വഴിയും നോക്കി ഓരോ ആഴ്ച ഓരോ സ്ഥലത്ത് ആക്കാമെന്നാക്കി ഏതാനും ആഴ്ചകൾക്ക് ശേഷം അതും നടന്നില്ല. അവസാനം അദ്ദേഹത്തിന്റെയത്നം വിജയിച്ചു.അങ്ങനെയാണ് മഹല്ലിന്റെ നടുവിൽ ഒരു ജുമുഅത്ത് പള്ളി നിർമിച്ചത്.അതാണ് പുത്തൻപള്ളി അന്ന് മുതൽ ഇന്നുവരേ ഈ മഹല്ലിലെ ഏകജുമുഅ ഇവിടെയാണ് നടന്നു വരുന്നത്.

ഒട്ടനേകം കറാമത്തുകൾ മഹാനിൽ നിന്ന് ദൃശ്യമായതായി ഉണ്ട്.

      തദ്ദേശീയരുടെ ശ്രമഫലമായി സ്ഥാപിച്ച ഈ പള്ളിയുടെ പണി നടക്കുമ്പോൾ ഒരു അമുസ് ലിം സുഹൃത്തിനെ പേപട്ടികടിച്ചു വിഷബാധയിളകി മഹാനെ സമീപിച്ചു അദ്ദേഹം അൽപം വെള്ളമെടുത്ത് മന്ത്രിച്ചു കൊടുത്തു ആ വെള്ളം കുടിക്കേണ്ട താമസം അയാൾ പൂർണമായും സുഖം പ്രാപിച്ചു.ഈ അമുസ്ലിം സുഹൃത്ത് ഓമച്ചപ്പുഴക്കാർക്ക് സുപരിചിതമാണ്  ഔലിയാക്കളുടെ കറാമത്ത് നിഷേധിക്കുന്ന മുജ: ജമ:കളുടെ കരണത്തടിക്കുന്ന വിധം ഇത് ഇന്നും തെളിവായി നിൽക്കുന്നു. അതു കൊണ്ടു തന്നെ പുത്തൻ പ്രസ്ഥാനക്കാരുടെ കുരുട്ടുവിദ്യകളിൽ ഇന്നാട്ടുകാരാരും പെടാത്തതെന്ന് മനസ്സിലാക്കാം.
     അദ്ദേത്തിന്റെ ജീവിതകാലത്ത് ഉന്നതരായ പല പണ്ഡിതൻമാരും മഹാന്റെ അരികെ വന്ന് ആശീർവാദങ്ങൾ സ്വീകരിച്ച് മടങ്ങാറുണ്ട്. ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ ഉസ്താദുൽ അസാതീദ് മർഹൂം ഒകെ സൈനുദ്ദീൻ കുട്ടി മുസ് ലില്ലാരുടെ ദർസിൽ തലക്കടത്തൂരിൽ ഓതുന്ന കാലത്ത് പലപ്പോഴും ഓമച്ചപ്പുഴയിൽ വന്ന് അബൂബക്കർ കുട്ടി മുസ് ലിയാരെക്കൊണ്ട് 'ദുആ 'ചെയ്യിപ്പിക്കാറുണ്ടായിരുന്നു.
     ഓമച്ചപ്പുഴ താഴത്തെ പള്ളിക്ക് സമീപം മൂലക്കൽ മുഹമ്മദ് കുട്ടി എന്ന വ്യക്തിയെ വിഷസർപകടിച്ചു ദിവസങ്ങളോളം അബോധാവസ്ഥയിൽ കിടന്നു .ശൈഖുനാ മന്ത്രിച്ച വെള്ളം കൊടുക്കേണ്ട സമയം അദ്ദേഹം എഴുനേറ്റു നടന്നു.ഈയ്യിടെയാണ് മുഹമ്മദ് കുട്ടി മരിച്ചത്: ഇങ്ങനെ എത്ര എത്ര സംഭവങ്ങൾ ഈ നാട്ടുകാർക്ക് അറിയാം അതെല്ലാം നിങ്ങൾ എഴുതുകയാണെങ്കിൽ ഒരു മാസികയിലൊന്നും ഒതുങ്ങുകയില്ല' തൊണ്ണൂറോളം വയസ്സുള്ള ഒരു വൃദ്ധന്റെ വികാരാധീനമായ വാക്കുകളാണിത്.   
    എല്ലാവർക്കു എന്നും വെളിച്ചം വീശുന്ന ആ ജീവിതം ഹിജ്റ 1382 മുഹറം ആറിന് അവസാനിച്ചു.അറിയപ്പെട്ട ഫഖീഹും മഹാന്റെ ആത്മമിത്രവുമായ കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാർ അവർകളും ശൈഖുനയും ഓമച്ചപ്പുഴ പുത്തൻപള്ളിക്ക് സമീപത്ത് അടുത്തടുത്ത് അന്ത്ര്യവിശ്രമം കൊള്ളുന്നു.
    വർഷം തോറും മുഹറം ആറിന് മഹാന്റെ പേരിലുള്ള ആണ്ട് നേർച്ച ആർഭാടമില്ലാതെ ആദരപൂർവം നടത്തപ്പെടുന്നു. വെന്നിയൂർ- താനൂർ റോഡിൽ തെയ്യാല വഴിയും വൈലത്തൂർ - അയ്യായ റോഡിൽ ചുരങ്ങ വഴിയും, വൈലത്തൂർ -അത്താണിക്കൽ -തെയ്യാല റൂട്ടിൽ (പറപ്പാറ പ്പുറം) ഈ സ്ഥലത്തെത്താം,

മഹാന്റെ ബർകത്തിനാൽ അല്ലാഹു നമ്മെ രക്ഷിക്കട്ടെ -ആമീൻ.


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Fazal_omp&oldid=2869735" എന്ന താളിൽനിന്ന് ശേഖരിച്ചത്