[1]പ്രേത സങ്കല്പം

മനുഷ്യൻ മരിച്ചതിനു ശേഷം ഉള്ള അവസ്ഥയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് പ്രേതം. ലോകത്തിലെ എല്ലാ ഭാഗങ്ങളിലും യക്ഷി പ്രേത സങ്കല്പങ്ങൾ ഉണ്ട്. മലയാളികൾ അവരുടേതായ സവിശേഷതകളോടെ ആണ് അതിനെ മനസിലാക്കുന്നത്. ബുദ്ധി ശക്തി നിലനിൽക്കുന്നതും എന്നാൽ ശരീരത്തിന്റെ പ്രവർത്തന ശേഷി നശിച്ചതുമായ അവസ്ഥ ആണ് വേതാളം. തലയും മറ്റു ശരീര ഭാഗങ്ങളും അറ്റു പോയ അവസ്ഥ ആണ് കബന്ധം. മരിച്ചു പോയതും എന്നാൽ ജീവനുടെന്നു തോന്നിപ്പിക്കുന്നതും ആയ അവസ്ഥ ആണ് പ്രേതം. പോലീസ് മഹസ്സറയിലും പോസ്റ്റ്മാർട്ടം റിസൾട്ടുകളിലും ശവത്തിനെ പ്രേതം എന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഐദീഹ്യങ്ങളിൽ മരണത്തിനു ശേഷം നിലനിൽക്കുന്നു എന്ന് പറയപ്പെടുന്ന ആത്മാക്കളെയും പ്രേതം എന്നതു കൊണ്ടു ഉദ്ദേശിക്കാറുണ്ട്....


  1. സങ്കല്പം, യക്ഷി (നവംബർ 2016). യക്ഷി സങ്കല്പം. കോട്ടയം: Dr. V. V. ഹരിദാസ്. p. 238. ISBN 978-93-86094-21-6.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Farsana_Mashoora&oldid=3276461" എന്ന താളിൽനിന്ന് ശേഖരിച്ചത്