താവഴികൾ.

ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ നാലാമൻ സാമൂതിരി രാജാവിന് മുൻപിൽ കീഴടങ്ങുമ്പോൾ കോട്ടയ്ക്കുള്ളിൽ ഇരുന്നൂറോളം മരയ്ക്കാർ കുടുംബാംഗങ്ങളുണ്ടായിരുന്നു. കീഴടങ്ങി നിരായുധനായി നിന്ന കുഞ്ഞാലിയെയും നാൽപ്പത് പേരെയും പോർച്ചുഗീസ് നാവികതലവൻ ഫുർട്ടാടോ ബലമായി കപ്പലിലേക്ക് പിടിച്ചു കൊണ്ട് പോയി. സാമൂതിരി ബാക്കിയുള്ള കുടുംബക്കാരെ വിട്ടയച്ചു.അതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബാംഗങ്ങൾ ആകെ അങ്കലാപ്പിലായി. മരയ്ക്കാരുടെ നായർ പടയാളികൾ അവരെ ഇരിങ്ങലിനടുത്തുള്ള കുഴിയോടി എന്ന പറമ്പിൽ താമസിപ്പിച്ചു.ഇന്നും ഇരിങ്ങൽ വില്ലേജോഫീസിലെ രേഖകൾ പരിശോധിച്ചാൽ നമുക്കത് കാണാം.

മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കുകയും മൃതദേഹം വെട്ടിനുറുക്കി കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ കൊണ്ടുപോയിടുകയും തല കണ്ണൂരിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ഇതിനു ശേഷം കോട്ടക്കൽ ഏതാണ്ട് 60 വർഷത്തോളം വിജനമായിരുന്നു. തുടർന്ന് പുതിയ സാമൂതിരി അധികാരമേൽക്കുകയും അദ്ധേഹം മരയ്ക്കാർ കുടുംബത്തിന് മരയ്ക്കാർ സ്ഥാനം തിരികെ നൽകുകയും ചെയ്തു. കുഴിയോടിമരയ്ക്കാർ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. മരയ്ക്കാർ സ്ഥാനം വീണ്ടും കിട്ടിയ ഇവർ കോട്ടക്കലേക്ക് തിരിച്ച് വരികയും വലിയ പീടികയിൽ എന്ന തറവാട് ഉണ്ടാക്കുകയും ചെയ്തു. ഇതാണ് ഇന്ന് നാം കാണുന്ന മരയ്ക്കാർ സ്മാരകം എന്ന പേരിൽ അറിയപ്പെടുന്ന വീട്. ആ കുടുംബത്തിലെ ആശ്രിതൻമാരായി കോട്ടക്കൽ ദേശത്തേക്ക് വന്ന് കുടിയേറിയ പലരെയും നമുക്ക് ഇന്നും കാണാൻ കഴിയും. മരയ്ക്കാർമാരുടെ താവഴികൾ ഇന്നും കോട്ടക്കലും കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും കണ്ണൂരിലും കൊച്ചിയിലും വിവിധ പേരുകളിൽ ജീവിച്ച് പോരുന്നു.

ഇരിങ്ങൽ കോട്ടയ്ക്കലുണ്ടായിരുന്ന ചെറിയ പീടികയിൽ തറവാട്, പുതിയപുരയിൽ തറവാട്, കോട്ട ചുറ്റിൽ തറവാട്, തോപ്പിൽ തറവാട്, പയ്യോളി ചെരിച്ചിൽ പള്ളിക്ക് സമീപമുള്ള കുടുംബാംഗങ്ങൾ. കൊയിലാണ്ടി നമ്പ്രത്ത് കരയിൽ താമസിക്കുന്ന പ്രശസ്ഥ ചരിത്രകാരനായ പി വി മുഹമ്മദ് മരയ്ക്കാരുടെ മകൻ യാസിർ അറഫാത്തും കുടുംബവും, ചെറിയ പീടികയിൽ നിന്ന് കാപ്പാടേക്ക് താമസം മാറ്റിയ മരക്കാർസ് ഭവനിലെ നിസാർ മരയ്ക്കാർ, ഫസൽമരയ്ക്കാർ തുടങ്ങിയ കുടുംബാംഗങ്ങൾ. കണ്ണൂരിലെ സൈദുമ്മാടം കുടുംബാംഗങ്ങൾ, തിക്കോടിയിലെ കുടുംബാംഗങ്ങൾ കൊച്ചിയിലെ നൈനാ കുടുംബാംഗങ്ങൾ, എന്നിവർ കൂടാതെ കായൽ പട്ടണത്തിലും, ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിലും മരയ്ക്കാർ കുടുംബാംഗങ്ങളുണ്ട്.

മരയ്ക്കാർ കുടുംബാംഗങ്ങൾ വന്നത് അറേബ്യയിൽ നിന്നായിരുന്നു. തമിഴ്നാട്ടിലെ കായൽ പട്ടണം, നാഗൂർ, തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അവർ അറേബ്യയിൽ നിന്ന് കച്ചവടാവശ്യാർത്ഥം എത്തിചേർന്നത്. അവിടെ നിന്നും കൊച്ചിയിലെത്തി എന്നാണ് കരുതുന്നത്. കായൽ പട്ടണത്തെ മരയ്ക്കാർ താവഴിക്കാർക്ക് മുൻഗാമികളിൽ നിന്നും പകർന്ന് കിട്ടിയ അറിവു പ്രകാരം മരയ്ക്കാർമാർ എത്തി ചേർന്നത് ഇറാഖിലെ ബസറയിൽ നിന്നാണ്.ഖാദിരിയാത്വരീഖത്തിൻ്റെ ആത്മീയ നേതാവും പ്രവാചക(സ.അ)ൻ്റെ പരമ്പരയിൽ പെട്ടതുമായ ശൈഖ് സയ്യിദ് അബ്ദുൽ ഖാദിർ ജീലാനിയുടെ കുടുംബവേരുകളിലാണ് മരയ്ക്കാർമാരും ഉള്ളത് എന്നവർ പറയുന്നു.അതേസമയം കേരളത്തിലെ ചില ചരിത്ര പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നത് അവർ വന്നത് യമനിൽ നിന്നാണ് എന്നാണ്.. ആ കാലഘട്ടത്തിൽ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ കച്ചവടക്കാർ എത്തിച്ചേർന്നിരുന്നത് യമനിലെ ഹ ളറാ മൗത്തിൽ നിന്നായിരുന്നുവത്രെ. എന്ത് തന്നെ ആയാലും മരയ്ക്കാർ മാർ അറേബ്യയിൽ നിന് വന്നവരാണ് എന്നുള്ള കാര്യം നൂറ് ശതമാനം ഉറപ്പാണ്.

തയ്യാറാക്കിയത് ഫസൽമരയ്ക്കാർ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:FAZALUL_RAHAMAN&oldid=3769975" എന്ന താളിൽനിന്ന് ശേഖരിച്ചത്