Dsbabu
27 ഡിസംബർ 2007 ചേർന്നു
കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശി. സാഹിത്യകാരനും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനും. പരേതരായ എന്‍. ദാമോദരന്‍, പി. ഭവാനി എന്നിവരുടെ മകനായി 1952 ഫെബ്രുവരി 10ന് ജനിച്ചു. ഇപ്പോള്‍ കൊല്ലത്ത് കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നു. നാഗറാണി, ത്രിസന്ധ്യ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. നിരവധി കഥകളും നോവലുകളും അപ്രകാശിതമായുണ്ട്. ഭാര്യ ഡി. ജലജാമണി. മക്കള്‍ എസ്. ഗായത്രി, എസ്. മിത്രവിന്ദ. ഇപ്പോള്‍ താഴംതെക്ക് ആനന്ദവിലാസം ഗ്രന്ഥശാലയുടെ പ്രസിഡണ്ട്, ചാത്തന്നൂര്‍ ആര്‍ട്ടിന്റെ വൈസ് പ്രസിഡന്റ്, ചാത്തന്നൂര്‍ ഐ.റ്റി.റ്റി.സി.യുടെ ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തിക്കര ബ്ലോക്കുതല സാങ്കേതിക ഉപദേശക സമിതിയിലെ സാമൂഹ്യക്ഷേമം സബ്ജക്റ്റ് കമ്മിറ്റി ചെയര്‍മാനുമാണ്.