പിണ്ഡദാതാവായ കണംSuperscript text സമീപകാലത്തെ ഏറ്റവും ഉജ്വലമായ ശാസ്ത്രീയ നേട്ടമാണ് ദൈവകണമെന്നു വാഴ്ത്തപ്പെടുന്ന ഹിഗ്സ് ബോസോണിന്റെ കണ്ടുപിടിത്തം. നാലു പതിറ്റാണ്ടായി ശാസ്ത്രജ്ഞർ അന്വേഷിച്ചുപകൊണ്ടിരിക്കുന്ന അത്ഭുത കണം. കണമെന്ന പദം ഇവിടെ ഉപയോഗിക്കുന്നത് , സൂക്ഷ്മ തരിയെന്ന അർത്ഥത്തിലല്ല. ന്യൂട്ടന്റെ ചലനനിയമങ്ങൾക്കു പകരം , ക്വാണ്ടം ബലതന്ത്രനിയമങ്ങൾ അനുസരിക്കുന്ന ഇലക്ട്രോൺ , പ്രോട്ടോൺ , മിസോണുകൾ തുടങ്ങിയവയെയാണു കണങ്ങളെന്നു അല്ലെങ്കിൽ കണികകളെന്നു വ്യവഹരിക്കുക. ഹിഗ്സ് കണത്തിൽ നിന്നത്രെ ഇതര കണങ്ങൾക്കു പിണ്ഡം ലഭിക്കുന്നത്. ഉന്നത വേഗതകളിലേക്കു ത്വരിതപ്പെടുന്ന പ്രോട്ടോണുകളുടെ കൂട്ടിയിടിയിലൂടെയാണ് ഹിഗ്സ് ബോസോൺ ഉത്പാദിപ്പിക്കപ്പെട്ടത്. ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തപ്രാകാരം , ദ്രവ്യം ഊർജ്ജമാവുകയോ , ഊർജ്ജം ദ്രവ്യമാവുകയോ ചെയ്യാവുന്നതാണ്. രണ്ടു പ്രോട്ടോണുകൾ കൂട്ടിയിടിച്ച് പ്രോട്ടോണിന്റെ 133 ഇരട്ടി പിണ്ഡമുള്ള ഹിഗ്സ് കണത്തെ ഉൽപാദിപ്പിക്കണമെങ്കിൽ എത്രത്തോളം വലിയ ചാലകോർജ്ജം ലഭ്യമാനൃവണമെന്ന് വിഭാവനം ചെയ്യുക. ലാർജ് ഹാഡ്രൺ കൊളൈഡർ എന്ന ഉപകരണമാണുകൂട്ടിയിടികള്ഡക്കു വേദിയായത്. ജനീവയ്ക്ക് സമീപം ഫ്രഞ്ച് - സ്വിസ് അതിർത്തിയിൽ 27 കിലോമീറ്റർ ചുറ്റളവിൽ റിംഗാകൃതിയിൽ നിർമ്മിച്ച് ഒരു ഭൂഗർഭ തുരങ്കമാണിതിന്റെ പ്രധാന ഭാഗം. പ്രോട്ടോണുകളെ നേർക്കുനേർ കൊണ്ടുവരാനുള്ള ഫോക്കസിംഗ് നിർവ്വഹിക്കുന്ന അതിശക്തമായ കാന്തികക്ഷേത്രം അതിനുള്ളിലുണ്ട്. ഹിഗ്സ് ബോസോണിന്റെ നിർണയിക്കപ്പെട്ട പിണ്ഡം ഏകദേശം 126 ജിഗാ ഇലക്ട്രോൺ വോൾട്ടാണ്. ആയിരക്കണക്കിനാളുകൾ നീണ്ട പത്ത് വർഷം അധ്വാനിച്ച് നിർമ്മിച്ചതാണ് എൽ എച്ച് സി . 1500 കോടി ഡോളർ ചെലവായി. ആന്താരാഷ്ട്ര സഹകരണത്തിനൊരു ഉത്തമ മാതൃകയാണ്. ഇതിന്റെ നിർമ്മാണവും തുടർന്നുള്ള ഉപയോഗവും 2008 ൽ കമ്മീഷൻ ചെയ്ത ഉപകരണം ഏതാനും ദിവസമേ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുള്ളു. കേടുപാടുകൾ നന്നാക്കി 2009 ൽ വീണ്ടും എൽഎച്ച്സി പ്രവർത്തിപ്പിച്ചു തുടങ്ങി. പോയ മൂന്നു വർഷത്തിൽ കോടിക്കണക്കനു പ്രോട്ടോൺ സംഘട്ടനങ്ങൾ നടന്നെങ്കിലും വളരെ കുറച്ച് സംഭവങ്ങളിൽ നിന്നേ ഹിഗ്സ് കണത്തിന്റെ അസ്തിത്വം വെളിപ്പെടുത്തുന്ന സിഗ്നലുകൾ കിട്ടിയുള്ളു. ഇന്ത്യക്കാരുൾപ്പെടെ അയ്യായിരത്തിൽപരം ശാസ്ത്രജ്ഞർ രണ്ടു സ്വതന്ത്ര ടീമുകളായി പിരിഞ്ഞ് നടത്തിയ ഗവേഷണമാണു നിർണായക തെളിവിലേക്കു നയിച്ചത്. കണങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രണ്ടു ബലങ്ങളാണു വിദ്യുത് കാന്തികബലവും ക്ഷീണബലവും. ബലങ്ങളെ വഹിക്കുന്നത് വേറെ ചില കണങ്ങളാണെന്നുള്ളതാണ് രസകരം. ക്വാണ്ടം ക്ഷേത്രസിദ്ധാന്തപ്രകാരം , എല്ലാത്തരം കണങ്ങൾക്കും സവിശേഷമായ ക്ഷേത്രങ്ങളുണ്ട്. ഒരു ക്ഷേത്രത്തിലെ ഊർജ്ജം പ്രത്യേക പൊതികളായി പ്രത്യക്ഷപ്പെടുമ്പോൾ അവയെ നാം കണങ്ങളെന്നു വിളിക്കുന്നു. ദ്രവ്യകണങ്ങൾക്ക് ദൃഷ്ടാന്തമാണ് ഇലക്ട്രോണുകളും ക്വാർക്കുകളും. പ്രോട്ടോൺ , ന്യൂട്രോൺ തുടങ്ങിയവയുടെ ഘടകങ്ങളാണ് ക്വാർക്കുകൾ. ഫോട്ടോൺ വിദ്യുത് കാന്തിക ബലത്തിന്റെ വാഹകകണമാണ്. ചിലതരം റേഡിയോ ആക്ടീവ് ജീർണ്ണനത്തിന് കാരണമായ ബലമാണു ക്ഷീണബലം. ഒരു സ്വതന്ത്ര ന്യൂട്രോൺ ജീർണ്ണിക്കുമ്പോൾ ഒരു പ്രോട്ടോൺ , ഒരു ഇലക്ട്രോൺ , ഒരു ആന്റിന്യൂട്രിനോ എന്നീ കണങ്ങൾ ഉണ്ടാകുന്നു. ബീറ്റാ ജീർണനമെന്നു പറയുന്നു. ഈ ക്രിയയുടെ പിന്നിലുള്ളത് ക്ഷീണബലമാണ്. ഫോട്ടോണിനു പിണ്ഡം ക്ഷീണബലലാഹകർക്കു കൂടിയേ തീരൂ. ഫോട്ടോണിനു ചാർജില്ല. ക്ഷീണബല വാഹകർക്ക് ചാർജ് ആവാം. 1967-68 വർഷത്തിൽ വിദ്യുത്കാന്തികബലത്തെയും ക്ഷീണബലത്തെയും സമന്വയിപ്പിക്കുന്ന ഒരേകീകൃത സിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടു. ഒരു ക്വാണ്ടം ക്ഷേത്രസിദ്ധാന്തമായ ഇതിന്റെ ഉപജ്ഞാതാക്കൾ അബ്ദുസ്സലാം , സ്റ്റീവ് വെയ്ൻബർഗ് എന്നിവരാണ്. പിണ്ഡോൽപാദനത്തിനൊരു ക്വാണ്ടം ക്ഷേത്രസിദ്ധാന്തപരമായ മോഡൽ , 1964 ൽ പീറ്റർ ഹിഗ്സ് എന്ന സ്കോട്ടിഷ് ശാസ്ത്രജ്ഞനും സ്വതന്ത്രമായി മറ്റു ചിലരും വികസിപ്പിച്ചിരുന്നു. ഹിഗ്സ് കണത്തിന്റെ കണ്ടുപിടിത്തത്തിനു പ്രപഞ്ചശാസ്ത്രപരമായ പ്രാധാന്യവും ഉണ്ട്. മഹാസ്ഫോടന സിദ്ധാന്തവുമായി ഇണങ്ങുന്ന രീതിയിലാണ് ആധുനിക കണികാഭൗതികത്തിന്റെ വളർച്ച. ആദിയിൽ ചതുർബലങ്ങളും ഗുരുത്വം , തീവ്രബലം , ക്ഷീണബലം , വിദ്യുത് കാന്തികബലം - സമന്വിതഭാവത്തിലായിരുന്നു. എന്നുവച്ചാൽ നാലു വ്യത്യസ്ത ബലങ്ങൾക്കു പകരം ഒരേ ഒരു ബലം ആണുണ്ടായിരുന്നത്. ദ്രവ്യകണങ്ങളും ബലകണങ്ങളും പിണ്ഡരഹിതമായിരുന്നു. അപ്പോൾ പ്രപഞ്ചം വികസിച്ചു തുടങ്ങിയപ്പോൾ താപനില കുറഞ്ഞു. ഹിഗ്സ് ക്ഷേത്രങ്ങൾ ഇതര ക്ഷേത്രങ്ങളുമായി പ്രതിക്രിയകൾ നടത്തി ദ്രവ്യകണങ്ങൾക്കും വെക്ടർ ബോസോണുകൾക്കും മറ്റും പിണ്ഡം സമ്മാനിച്ചു. മൗലിക ബലങ്ങൾ ഭിന്നരീതികളിൽ പ്രവർത്തിച്ചു തുടങ്ങിയതു പ്രപഞ്ചപരിണാമത്തിന്റെ ഓരോരോ ഘട്ടങ്ങളിലാണ്. ഈ വക മനോരാജ്യങ്ങൾക്കെല്ലാം ശക്തി പകരുന്നതാണ് ദൈവകണത്തിന്റെ മറനീക്കൽ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Cvabhijith&oldid=1450662" എന്ന താളിൽനിന്ന് ശേഖരിച്ചത്