ബഷീർ സഖാഫി വണ്ടിത്താവളം

പാലക്കാട് ജില്ലയിലെ വണ്ടിത്താവളം എന്ന ഗ്രാമത്തിൽ 1979 ജൂണ് 1ന് ജനനം. പ്രാഥമിക പഠനം വണ്ടിത്താവളം കെ കെ എം എച്ച് എസ് ൽ. വണ്ടിത്താവളം ദാറുസ്സലാം മദ്രസ ഖമറുദീൻ മൗലവിയുടെ വീട്ടിലെ ഓത്തു പള്ളി എന്നിവിടങ്ങളിലെ പ്രാഥമിക മതപഠനങ്ങൾക്ക് ശേഷം കൊടുവായൂർ നൂർ മുഹമ്മദിയ്യ അറബിക് കോളേജിൽ ഉസ്താദ് Dr. നൂർമുഹമ്മദ് ഹസ്രത്തിന്റെ ശിക്ഷണത്തിൽ മതപഠനം നടത്തി. പ്രസ്തുത കോളേജിൽ മുഹമ്മദ് അലി ഹസ്രത്ത് മിസ്ബാഹി മഹളരി, ബശീർ ഫൈസി നിലമ്പൂർ , അബ്ദുൽ അസീസ് ഫൈസി പുതുപരിയാരം തുടങ്ങിയവർ മറ്റു ഉസ്താദുമാർ ആയിരുന്നു. ശേഷം 1994 ൽ മാത്തൂർ ഉസ്താദിന്റെയും കൊടുവായൂർ നൂർ ഉസ്താദിന്റെയും നിർദ്ദേശപ്രകാരം വെളിയങ്കോട് അബ്ദുൽ ഖാദിർ മുസ്ലിയാരുടെ ദർസിൽ ചേർന്നു പഠനം നടത്തി. പിന്നീട് 2000 ൽ മാത്തൂർ നൂർ ഉസ്താദിന്റെ നിർദ്ദേശ പ്രകാരം പള്ളിപ്പുറം ഉമർ മുസ്‌ലിയാർ ഫള്ഫരിയുടെ ദർസിൽ ചേർന്നു പഠിച്ചു. ശേഷം 2001 ൽ മർകസിൽ മുതവ്വൽ കോഴ്സിന് ചേർന്നു. 2003 ൽ സഖാഫി ബിരുദം നേടി. ശേഷം തഖസുസ്‌ കോഴ്സിന് ചേർന്നു. 2004 ൽ അൽ കാമിലി പൂർത്തിയാക്കി. 2005 ൽ നടന്ന മർക്കസ് സമ്മേളനത്തിൽ ബിരുദം കരസ്ഥമാക്കി.

എഴുത്തുകാരൻ

സിറാജ്, സുന്നി വോയ്സ് തുടങ്ങിയ പത്രങ്ങളിൽ ധാരാളം എഴുതുയിട്ടുണ്ട്. അബ്ദുസ്സമദ് പൂക്കോട്ടൂർ ചന്ദ്രിക പത്രത്തിൽ സമസ്തയുടെ രാഷ്ട്രീയം എന്ന പേരിൽ എഴുതിയ തുടർ ലേഖനങ്ങൾക്ക് മറുപടിയായി സമസ്തയുടെ രാഷ്ട്രീയവും രാഷ്ട്രീയ സമസ്തയും എന്ന പേരിൽ സിറാജ് പത്രത്തിൽ ബഷീർ സഖാഫി എഴുതിയ തുടർലേഖനങ്ങൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

ചരിത്ര വിസ്മയമായി കാന്തപുരം എന്ന പുസ്തകം കോഴിക്കോട് ബദ്ർ പബ്ലിക്കേഷൻ രണ്ടു പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. റമളാൻ, ശഅബാൻ, മുഹർറം, ഉളുഹിയ്യത് ഹനഫി മദ്‌ഹബ് തുടങ്ങിയ ലഘു ലേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംഘാടകൻ

2005 ൽ എസ് വൈ എസ് കൊല്ലങ്കോട് മേഖല ജനറൽ സെക്രട്ടറി യായി സംഘടനയിലേക്ക് കടന്ന് വന്നു. 2007 ൽ എസ് വൈ എസ് സ്റ്റേറ്റ്‌ കൗണ്സിലർ ആയി. 2010-11 ൽ സഊദിയിലെ റിയാദിൽ പ്രവാസം. 2012 ൽ നാട്ടിൽ തിരിച്ചെത്തി എസ് എസ് എഫ് ഡിവിഷൻ പ്രസിഡന്റ് ആയി വീണ്ടും സംഘടനയിലേക്ക്. തുടർന്ന് എസ് എസ് എഫ് ജില്ലാ സെക്രട്ടറി യായി. ശേഷം വീണ്ടും എസ് വൈ എസിലേക്ക്. രണ്ട് സംഘടനാ വർഷക്കാലം കൊല്ലങ്കോട് സോണ് ജനറൽ സെക്രട്ടറി യായി. 2019 ജനുവരി 26 ന് മണ്ണാർക്കാട് ചേർന്ന എസ് വൈ എസ് ജില്ലാ കൗൺസിലിൽ വെച്ച് ജില്ലാ സെക്രട്ടറി യായി തിരഞ്ഞെടുത്തു.

കുടുംബം

പിതാവ് : ശൈഖ് മുസ്തഫാ

മാതാവ് : സൽമ

സഹോദരൻ : അബ്ദുൽ നാസർ (മരണപ്പെട്ടു)

വിവാഹം: 2005 നവംമ്പർ 24

ഭാര്യ: ഹഫ്സത്ത്

(മാത്തൂർ നൂർ ഉസ്താദിന്റെ മകൾ)

മക്കൾ : 4. രണ്ടു ആണ് /രണ്ട് പെണ്

മുഹമ്മദ് അബൂബക്കർ, ഉമറുൽ ഫാറൂഖ്, ഫാത്തിമ ബത്തൂൽ, റുഖിയ.

മാത്തൂർ അടുത്ത് ചുങ്കമന്നം ചെങ്ങണിയൂർ പഴയതൊടിയിൽ താമസം.

അഡ്രസ്സ്:

പി എസ് ബഷീർ സഖാഫി

പുത്തൻകളം വീട്

ചെങ്ങണിയൂർ, മാത്തൂർ പി ഒ,

Pin: 678571

mobile Number: 8606745786

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Binsheik&oldid=3695807" എന്ന താളിൽനിന്ന് ശേഖരിച്ചത്