Biju ittithara
ബിജു ഇറ്റിത്തറ
തിരുത്തുകബിജു ഇറ്റിത്തറ എറണാകുളം ജില്ലയിലെ വാവക്കാട് വാവക്കാട്1 എന്ന സ്ഥലത്ത് 1975 ലാണ് ജനനം. അച്ഛൻ രവീന്ദ്രൻ അമ്മ ചഞ്ചലാക്ഷി.വാവക്കാട് എൽപി സ്കൂളിൽ പ്രാഥമീക പഠനം തുടർന്ന് മൂത്തകുന്നം എസ്സ്എൻഎം സ്കൂളിലും,തൃശ്ശൂർ ജില്ലയിലെ ആല സ്കൂളിലും, ശ്രീനാരായണപുരം പനങ്ങാട് സ്കൂളിലും പഠനം പൂർത്തിയാക്കി.
തൊഴിൽ
തിരുത്തുകസ്കൂൾപഠനം അവസാനിക്കുന്നതിന് മുമ്പ് തന്നെ ബോംബെയ്ക്ക് മുംബൈ 5 വണ്ടി കയറി.അവിടെ അമ്മാവൻറെ കൂടെ കഴിഞ്ഞ നാളുകളിൽ ധാരാവി 6 ചേരിയും ചേരിപ്രദേശത്തെ ജീവിതങ്ങളും നേരിട്ട് കണ്ടറിയാൻ ബിജുവിന് കഴിഞ്ഞു.
സാമൂഹ്യപ്രവർത്തനം
തിരുത്തുക2012-ൽ ഇൻറർനാഷണൽ ഹ്യുമൻ റൈറ്റ് അസോസിയേഷൻറെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ആലഗോതുരുത്തിലെ ജനങ്ങളെ രാഷ്ട്രീയക്കാർ കയ്യൊഴിഞ്ഞപ്പോൾ ആല-ഗോതുരുത്ത് വികസന സമിതി രൂപീകരിച്ച് 2013-ൽ പാലത്തിന് വേണ്ടി ബിജു ഇറ്റിത്തറ ഏഴു ദിവസം നിരാഹാരം കിടന്നു.പൊതുമരാമത്ത് മന്ത്രി രേഖാമൂലം നൽകിയ ഉറപ്പിൽ സമരം അവസാനിച്ചു.2016ൽ ബിജുവിനെ ഒഴിവാക്കി പാലം ഉദ്ഘാടനം ചെയ്യപ്പെട്ടു.
സിനിമാപ്രവർത്തനം
തിരുത്തുക2015ൽ അക്കാലത്തെ എറ്റവും ചിലവ് കുറഞ്ഞ നിർമ്മാണചിലവ് ആയ മൂന്ന് ലക്ഷം രൂപ മാത്രം ചിലവായ ആകാശമില്ലാത്ത പറവകൾ എന്ന സിനിമ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു. സിനിമ 75 ദിവസമാണ് പ്രദർശിപ്പിച്ചത്. 2017-ൽ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കെ ആക്സിഡൻറ് സംഭവിച്ചു... ഒട്ടേറെ ലേഖനങ്ങൾ വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്..