രണ്ടാം കൂനൻ കുരിശ് സത്യം

ഒന്നാം കൂനൻ കുരിശ് സത്യം അറബിക്കടലിനെ സാക്ഷിയാക്കി ആയിരുന്നു എങ്കിൽ രണ്ടാം കൂനൻ കുരിശ് സത്യം വിശ്വാസ സാഗരത്തെ സാക്ഷിയാക്കി കൊണ്ടായിരുന്നു. സുറിയാനി സഭയുടെ കിഴക്കിന്റെ മഫ്രിയാൻ പരിശുദ്ധ യെൽദോ മോർ ബസ്സേലിയോസ് ബാവ കബറടങ്ങിയിരിക്കുന്ന കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ ഒന്നാം കണ്ണിയായി മെത്രാപ്പോലീത്ത ട്രസ്റ്റി ആബൂൻ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപോലിത്തയും തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരും രോഗാവസ്ഥയിൽ ആയിരുന്ന ഇപ്പോഴത്തെ കാതോലിക്കാ ആബൂൻ ബസേലിയോസ് തോമസ് ബാവ കൽക്കുരിശിങ്കലും നിന്ന്, കൽക്കുരിശിൽ കെട്ടിയ ആലാത്തിൽ പിടിച്ചു, ആലത്തിന്റെ അങ്ങേയറ്റം കിലോമീറ്ററുകൾ അകലെ നെല്ലിക്കുഴി വരെയും വൈദികരും വിശ്വാസികളും പിടിച്ചു നിന്നുകൊണ്ട് സത്യം ചെയ്തു.

പ്രതിജ്ഞ ഇപ്രകാരമായിരുന്നു.

പരിശുദ്ധ സഭയുടെ ആദ്യ പാത്രിയർക്കീസായ പത്രോസ് ശ്ലീഹ സ്ഥാപിച്ച അന്ത്യോഖ്യ സിംഹാസനത്തിൽ നിന്ന് കൈവയ്പ്പ് ലഭിച്ചിട്ടുള്ളതും നിഖ്യായിലെയും കുസ്തന്തീനോസ്പോലിസിലെയും എഫെസോസിലെയും പൊതു സുന്നഹദോസികളിലൂടെ ഉറപ്പിച്ചിട്ടുള്ളതുമായ ഏക സത്യവിശ്വാസത്തെ ഞങ്ങളും ഞങ്ങളുടെ സന്തതിപരമ്പരകളും ഭൂമിയും സൂര്യചന്ദ്രൻമാരും ഉള്ളിടത്തോളം കാലം കാത്ത് സൂക്ഷിച്ച് പരിപാലിക്കുമെന്നും അന്ത്യോഖ്യാ - മലങ്കര ബന്ധം സംരക്ഷിക്കുന്നതിനായി ജീവൻ വെടിയേണ്ടി വന്നാലും സത്യവിശ്വാസത്തിൽ നിന്നും മലങ്കരയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനികളായ ഞങ്ങൾ വ്യതിചലിക്കില്ലായെന്നും ആ സത്യവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനായി മലങ്കരയിലെഴുന്നള്ളിവന്ന

മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ 

അന്ത്യവിശ്രമം കൊള്ളുന്ന തൃക്കബറിനെ സാക്ഷി നിർത്തിയും പരിശുദ്ധ ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽക്കുരിശിൽ കെട്ടിയിട്ടുള്ള ആലാത്തിൽ പിടിച്ചുകൊണ്ടും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തു കൊള്ളുന്നു.

ഇതു സത്യം.. സത്യം..... സത്യം..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Basilppaul2020&oldid=3227496" എന്ന താളിൽനിന്ന് ശേഖരിച്ചത്