കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി, പത്രപ്രവർത്തകൻ, ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ കമ്മിറ്റി അംഗം സിപിഐഎം കൂടാളി ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഗ്രന്ഥശാല പ്രസ്ഥാനം ചരിത്രവും വർത്തമാനവും, ഇ കെ നായനാർ ഒരു ഓർമ പുസ്തകം, പ്രാദേശിക ചരിത്ര രചന, തടവുകാരുടെ അനുഭവം സത്യം നിലവിളിക്കുന്നു എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ ചരിത്രം പുസ്തകവും അഷര പത്തായം ഡോക്യുമെൻററിയും തയ്യാറാകുന്നു.സ്ത്രീയും സമൂഹവും പഠനം നടത്തി. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും കണ്ണൂർ റെയിൽവേ സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമാണ്. പാചത വാതക ഉപഭോക്തൃഫോറം ജില്ലാ ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Baijukoodali&oldid=1543941" എന്ന താളിൽനിന്ന് ശേഖരിച്ചത്