Asin Attingal
മുഴുവൻ പേര് : പുത്തൻവിളാകത്ത് വലിയപുരയ്ക്കൽ തങ്ങൾ വീട്ടിൽ അസിൻ മുഹമ്മദ് ജമീർ ജനനം വെഞ്ഞാറമൂട് (തിരുവനന്തപുരം ജില്ല) ലീലാരവി ആശുപത്രിയിൽ . അനുജൻ, പെങ്ങൾ , പിന്നെ മാതാപിതാക്കൾ . ഇതാണു കുടുംബം. വിവാഹം കഴിച്ചിട്ടില്ല. പ്രാഥമികവിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും ഹൂ ഹൂ ചേരി ഗവണ്മെന്റ് ഹൈസ്കൂളിലും (തിരുവനന്തപൂരം ജില്ല), പന്ത്രണ്ടാം തരം വരെ ആറ്റിങ്ങൾ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും. ബിരുദവും ബിരുദാനന്തര ബിരുദവും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും നേടി. മദ്രാസ് ICAT-ഇൽ നിന്നും ഡിജിറ്റൽ മീഡിയയിൽ പി.ജി.ഡിപ്ലോമ. IELTS. എട്ടാം തരം മുതൽ ചങ്ങാതിയായി കൂടിയതും, ഇപ്പോഴും കൂടെയുള്ളതും ആയ പ്രിയപ്പെട്ട കൂട്ടുകാർ കമ്പ്യൂട്ടറും, ഇന്റെർനെറ്റും. ഏറ്റവും കൂടുതൽ ഇഷ്ടം ഗ്രാഫിക്സ്. ദശാവതാരം എന്ന സിനിമയുടെ എഡിറ്റിങ്ങ് വേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മലയാളനാടിനോടും മലയാള ഭാഷയോടും ഒടുങ്ങാത്ത ആവേശം! ഇപ്പോൾ സൌദി അറേബ്യയിൽ .