Asin
ഞാൻ അസിൻ. ജനനം വെഞ്ഞാറമൂട് (തിരുവനന്തപുരം ജില്ല) ലീലാരവി ആശുപത്രിയിൽ . അനുജൻ, എനിയ്ക്കേറ്റവും പ്രിയപ്പെട്ട എന്റെ പെങ്ങൾ , പിന്നെ മാതാപിതാക്കൾ . ഇതാണെന്റെ കുടുംബം. പ്രാഥമികവിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ലയിൽ ആയിരുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും നേടി. മദ്രാസ് ICAT-ഇൽ നിന്നും ഡിജിറ്റൽ മീഡിയയിൽ പി.ജി.ഡിപ്ലോമ. ആസ്ത്രേലിയയിൽ ഗവേഷണം നടത്തണമെന്ന ആ(ത്യാ)ഗ്രഹത്തിൽ IELTS. പക്ഷേ പോകാൻ പറ്റിയില്ല. എന്റെ കൂടെ എട്ടാം തരം മുതൽ ചങ്ങാതിയായി കൂടിയതും, ഇപ്പോഴും കൂടെയുള്ളതും ആയ എന്റെ പ്രിയപ്പെട്ട കൂട്ടുകാർ കമ്പ്യൂട്ടറും, ഇന്റെർനെറ്റും. ഏറ്റവും കൂടുതൽ ഇഷ്ടം ഗ്രാഫിക്സ്. ദശാവതാരം എന്ന സിനിമയുടെ എഡിറ്റിങ്ങ് വേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മലയാളനാടിനോടും മലയാള ഭാഷയോടും ഒടുങ്ങാത്ത ആവേശം! സംഗീതം സിരകളിൽ നിറച്ച്, ഈരടികൾ നാവിൽ വിടർത്തി, ഹൃദയത്തിലെ താളലയങ്ങളുടെ ചിറകടിയൊച്ച കേട്ട് സംഗീതത്തിൽ ലയിച്ച്, അതിൽ മുങ്ങിത്താഴാൻ കൊതിയ്ക്കുന്ന; സംഗീത്തെയും, മഴയേയും, മലയാളത്തേയും ഒരുപാടൊരുപാടിഷ്ടപ്പെടുന്ന ഒരു സാധു മലയാളി.....