ദേവാസ്തവിളി

പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പീന്നീട് ശോഷിച്ചതും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലുള്ളതുമായ അനുഷ്ഠാനാകർമം, നോമ്പിന്റെ ആദ്യദിനം മുതൽ ഈസ്റ്റർ വരെ നീളുന്ന പൗരാണിക ക്രൈസ്തവ ആചാരം

മധ്യകാലഘട്ടത്തിൽ ഈസ്റ്റർനോമ്പിന് അവതരിപ്പിച്ചിരുന്ന ക്രൈസ്തവ പാരമ്പര്യ ചടങ്ങാണ്. പ്രത്യേക പ്രാർഥനകളും നോമ്പും പരിത്യാഗപ്രവൃത്തികളും നടത്തിയാണ് ദേവാസ്തവിളിക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. സുറിയാനി,പോർച്ചുഗീസ്,ലാറ്റിൻ,തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ദേവാസ്തവിളിയിൽ ഉപയോഗിക്കുന്നു.  കൊച്ചിയിലെ വൈപ്പിൻ , കണ്ണമാലി  തീരപ്രദേശങ്ങളിൽ  ഇന്നും ദേവാസ്തവിളി അനുഷ്ഠിച്ചു വരുന്നു. 

ദേവാസ്തവിളി സമയത്തു തിരിഞ്ഞുനോക്കിയാൽ പിശാചിനെ കാണുമെന്നതുൾപ്പെടെ മുന്കാലത്തു ദേവാസ്തവിളിയുമായി ബന്ധപ്പെട്ടു പറഞ്ഞുകേട്ട കഥകളും സംഭവങ്ങളും ഒട്ടേറെ.ദേവാസ്തവിളി സമയത്തു കുരിശു പിടിച്ചുനിന്നയാളുടെ ദേഹത്തു മണ്ണുവീണതും, കാറ്റുപോലും ഇല്ലാതിരിക്കെ വൻമരം ഒടിഞ്ഞുവീണതും , വിചിത്രസ്വരങ്ങൾ കേട്ടതും, ദേവാസ്തവിളികഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ വഴി മറന്നുപോയ സംഭവങ്ങളും ഇതിൽ പെടുന്നു.  

വലിയനോമ്പിന്റെ  ദിനങ്ങളിലെ ചൊവ്വയിലും വെള്ളിയിലും ആണ് ദേവാസ്തവിളി ആചരിക്കുക .വരിവരിയായിട്ടെഴുത്തുയൽ  60 വരികളിൽ ഉൾക്കൊളിക്കാവുന്നതാണ് ദേവാസ്തവിളി. ഇതിൽ 40 വരി തിന്മയും അനാചാരങ്ങളും വെടിഞ്ഞ സന്മാർഗ്ഗ ജീവിതത്തിനു പ്രേരിപികുന്നവയാണ്, മനുഷ്യ ജീവിതത്തിന്റെ ക്ഷണഭ൦ഗുരതയെക്കുറിച്ചും പെട്ടെന്നുവരുന്ന മരണത്തെക്കുറിച്ചും അർധരാത്രിക്കു മാണികുലുക്കി വിളിച്ചെഴുനേൽപ്പിച്ചു ഹൃദയം തകരുമാറുച്ചത്തിൽ ചൊല്ലിക്കൊടുക്കുമ്പോൾ തിന്മ ഉപേഷിക്കാൻ ആരും തയ്യാറാവും.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anoop_Antony_Valooran&oldid=2511467" എന്ന താളിൽനിന്ന് ശേഖരിച്ചത്