ആദ്യകാല മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാക്കളിലൊരാളായ തിരുനൈനാർ കുറിച്ചി മാധവൻനായർ മെറിലാന്റിന്റെ ബാന്നറിൽ 1952 ൽ പുറത്തിറങ്ങിയ 'ആത്മ സഖി ' എന്ന ചിത്രത്തിലൂടെയാണ് ഗാനരചനാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മെറിലാണ്ട് ഉടമ പി. സുബ്രഹ്മണ്യവുമായുള്ള അടുപ്പം കൊണ്ടാണ് അദ്ദേഹം സിനിമാ ഗാനരചയിതാവായത്‌. ഗായകൻ കമുകറപുരുഷോത്തമനുമായുള്ള ആത്മബന്ധം കൊണ്ടാണ് അപൂർവരത്നങ്ങൾ പോലെയുള്ള ഗാനങ്ങൾ രചിക്കാൻ തിരുനൈനാർ കുറിച്ചി മാധവൻനായർക്ക് സാധിച്ചത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anil_k_Nambiar&oldid=2180895" എന്ന താളിൽനിന്ന് ശേഖരിച്ചത്