ഉപയോക്താക്കൾക്ക് നൽകുന്നതിനുള്ള അവശ്യ സന്ദേശങ്ങൾ.

[PAGENAME] എന്ന താൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു തിരുത്തുക

 

സുഹൃത്തേ, താങ്കൾ തുടങ്ങിവെച്ച PAGENAME എന്ന ലേഖനം പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ പ്രകാരം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ലേഖനം നിലനിർത്തേണ്ടതാണെന്ന് താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ, ശ്രദ്ധേയത തെളിയിക്കുന്നതിനായി ഒന്നിലധികം സ്വതന്ത്രവും വിശ്വസനീയവുമായ സ്രോതസുകളിൽ നിന്നുള്ള അവലംബങ്ങൾ ചേർത്തു മെച്ചപ്പെടുത്തിയ ശേഷം മാത്രം താൾ ആരംഭിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ദയവായി വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും ലേഖനങ്ങൾക്കായുള്ള ശ്രദ്ധേയത മാനദണ്ഡങ്ങളും കാണുക. പരീക്ഷണങ്ങൾക്ക് വിക്കിപീഡിയ:എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താല്പര്യപ്പെടുന്നു.

ശ്രദ്ധേയത തെളിയിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ചേർക്കാതെ അതേ വിഷയത്തിലുള്ള താളുകൾ ആവർത്തിച്ച് പുനസൃഷ്ടിക്കുന്നത് താങ്കളെ താളുകൾ സൃഷ്ടിക്കുന്നതിൽ നിന്നും തിരുത്തുന്നതിൽ നിന്നുമെല്ലാം തടയുന്നതിന് ഉൾപ്പടെ കാരണമാകുമെന്ന് ഓർമ്മിപ്പിക്കുന്നു.

നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. സൗഹൃദപൂർവ്വം, -

PAGENAME - യാന്ത്രിക പരിഭാഷ തിരുത്തുക

സുഹൃത്തേ,

 

PAGENAME എന്ന ലേഖനം മറ്റൊരു ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത / യാന്ത്രികമായ പരിഭാഷപ്പെടുത്തലാണെന്ന് കരുതുന്നു. ഈ ലേഖനം മെച്ചപ്പെടുത്തുവാൻ താങ്കൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പരിഭാഷയ്ക്ക് ആധാരമാക്കിയ en:ENGLISHPAGENAME എന്ന ലേഖനത്തിലെ പ്രധാനവിവരങ്ങളെല്ലാം ചേർക്കുകയും ശൈലീപുസ്തകം പ്രകാരം അക്ഷരത്തെറ്റുകൾ വാക്യത്തിലെ അപാകതകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് ലേഖനം മികച്ചതാക്കാം. കൂടാതെ, വിക്കിപീഡിയ - യാന്ത്രികവിവർത്തന നയം അനുസരിച്ച് ഇവിടെ‍‍ നടക്കുന്ന ചർച്ചയിൽ'’’ അഭിപ്രായം അറിയിക്കുവാനായി താങ്കളെ ക്ഷണിക്കുന്നു. ഒരാഴ്ചയായി ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ലേഖനം നീക്കം ചെയ്യുന്നതിന് നിർദ്ദേശിക്കപ്പെടാം എന്നും പിഴവ് പരിഹരിക്കുന്നതുവരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള അറിയിപ്പ് നീക്കം ചെയ്തുകൂടാ എന്നും ദയവായി ശ്രദ്ധിക്കുക. സൗഹൃദപൂർവ്വം, -

PAGENAME - പെട്ടെന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം തിരുത്തുക

സുഹൃത്തേ,

 

PAGENAME എന്ന ലേഖനം മാനദണ്ഡങ്ങൾ അനുസരിച്ച് പെട്ടെന്ന് നീക്കം ചെയ്യപ്പെടുന്നതിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ലേഖനം നിലനിർത്തേണ്ടതാണെങ്കിൽ, മെച്ചപ്പെടുത്തുവാൻ താങ്കൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യമായ വിവരങ്ങൾ ചേർക്കുകയും ശൈലീപുസ്തകം പ്രകാരം അക്ഷരത്തെറ്റുകൾ, വാക്യത്തിലെ അപാകതകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് ലേഖനം മികച്ചതാക്കാം. നല്ല ഒരു ലേഖനം എഴുതുന്നതിനായി വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും ലേഖനങ്ങൾക്കായുള്ള ശ്രദ്ധേയത മാനദണ്ഡങ്ങളും കൂടി കാണുക. കൂടാതെ, ലേഖനത്തിന്റെ സംവാദം താളിൽ അഭിപ്രായം അറിയിക്കുവാനായി താങ്കളെ ക്ഷണിക്കുന്നു. ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ലേഖനം ഉടൻ നീക്കം ചെയ്യുന്നതാണ് എന്നും പിഴവ് പരിഹരിക്കുന്നതുവരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള അറിയിപ്പ് നീക്കം ചെയ്തുകൂടാ എന്നും ദയവായി ശ്രദ്ധിക്കുക.

പേജ് നീക്കം ചെയ്തു കഴിയുകയും, എന്നാൽ ഭാവിയിലെ റഫറൻസിനോ മെച്ചപ്പെടുത്തലിനോ വേണ്ടി ഇല്ലാതാക്കിയ താളിലെ വിവരങ്ങൾ വീണ്ടെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ദയവായി താൾ മായ്ച്ച കാര്യനിർവ്വാഹകനെയോ അല്ലെങ്കിൽ മറ്റ് കാര്യനിർവ്വാഹകരെയോ ബന്ധപ്പെടുക.

സൗഹൃദപൂർവ്വം, -

നശീകരണം അരുത് തിരുത്തുക

 

സുഹൃത്തേ, PAGENAME എന്ന താളിൽ താങ്കൾ വരുത്തിയ തിരുത്ത് (കൾ) പോലെയുള്ള താങ്കളുടെ സമീപകാല സംഭാവനകൾ നശീകരണ സ്വഭാവമുള്ളതായതിനാൽ ഒഴിവാക്കുകയുണ്ടായി. വിക്കിപീഡിയ ലേഖനങ്ങളിലും മറ്റുള്ളവരുടെ ഉപയോക്തൃ താളുകളിലും നടത്തുന്ന നശീകരണ സ്വഭാവമുള്ള പ്രവർത്തനങ്ങൾ താങ്കളെ വിക്കിപീഡിയ തിരുത്തലിൽ നിന്ന് തടയുന്നതിന് ഉൾപ്പടെ കാരണമാകുമെന്ന് ഓർമ്മിപ്പിക്കുന്നു. നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. സൗഹൃദപൂർവ്വം, -

വിജ്ഞാനകോശ സ്വഭാവമില്ലാത്ത തിരുത്തുകൾ തിരുത്തുക

  സുഹൃത്തേ, PAGENAME എന്ന താളിൽ താങ്കൾ വരുത്തിയ തിരുത്ത് (കൾ) പോലെയുള്ള താങ്കളുടെ സമീപകാല സംഭാവനകൾ വിജ്ഞാനകോശ സ്വഭാവമില്ലാത്തതായതിനാൽ ഒഴിവാക്കുകയുണ്ടായി. വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതിനാൽ ലേഖനങ്ങളിലെ ഭാഷയും ശൈലിയും വിജ്ഞാനകോശ സ്വഭാവത്തിൽ ആകേണ്ടതുണ്ട്. കൂടാതെ ചേർക്കുന്ന പ്രധാന വിവരങ്ങൾക്ക് തെളിവായി സ്വതന്ത്രവും വിശ്വസനീയവുമായ സ്രോതസുകളിൽ നിന്നുള്ള അവലംബങ്ങൾ കൂടി ചേർക്കേണ്ടതാണ്. നല്ല തിരുത്തുകൾക്കായി ശൈലീപുസ്തകവും വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും ലേഖനങ്ങൾക്കായുള്ള ശ്രദ്ധേയത മാനദണ്ഡങ്ങളും കൂടി കാണുക. നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. സൗഹൃദപൂർവ്വം, -

PAGENAME - ഒറ്റവരിലേഖനം തിരുത്തുക

 

സുഹൃത്തേ, PAGENAME എന്ന ലേഖനം ഒറ്റവരി ലേഖനമായി ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ലേഖനം വികസിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ലേഖനത്തിലേക്ക് ആവശ്യ വിവരങ്ങൾ ചേർക്കുകയും, പ്രധാന പരാമർശങ്ങൾക്ക് അവലംബങ്ങൾ ചേർക്കുകയും ചെയ്ത് ലേഖനം മികച്ചതാക്കാം. നല്ല ഒരു ലേഖനം എഴുതുന്നതിനായി വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും ലേഖനങ്ങൾക്കായുള്ള ശ്രദ്ധേയത മാനദണ്ഡങ്ങളും കൂടി കാണുക. ഒരാഴ്ചയായി ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ലേഖനം നീക്കം ചെയ്യുന്നതിന് നിർദ്ദേശിക്കപ്പെട്ടേക്കാം. ലേഖനം വിപുലീകരിക്കുന്നത് വരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള അറിയിപ്പ് നീക്കം ചെയ്തുകൂടാ എന്നും ദയവായി ശ്രദ്ധിക്കുക. ആവശ്യത്തിന് വിവരങ്ങൾ ആയിക്കഴിഞ്ഞാൽ ഒറ്റവരിലേഖനം ടാഗ് ഒഴിവാക്കാവുന്നതാണ്. സൗഹൃദപൂർവ്വം, -