ഇസ്‌ലാം[1] ആരോഗ്യസംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നു. കരുത്തനായ വിശ്വാസിയാണ് ദുർബലനായ വിശ്വാസിയേക്കാൾ ഉത്തമൻ എന്നൊരു പ്രവാചകവചനം തന്നെയുണ്ട്. രോഗം വന്നാൽ ചികിത്സിക്കണമെന്ന് ഇസ്‌ലാം നിർദ്ദേശിക്കുന്നു. പകർച്ചവ്യാധിയുള്ള നാട്ടിലേക്ക് പോകരുതെന്നും പകർച്ചവ്യാധിയുള്ള പ്രദേശത്തുകാർ മറ്റു പ്രദേശങ്ങളിലേക്കു പോകരുതെന്നും പ്രവാചകൻ പറഞ്ഞിട്ടുണ്ട്. ജലാശയങ്ങളിലും വഴിയോരങ്ങളിലും മരച്ചുവട്ടിലും മലമൂത്രവിസർജ്ജനം ചെയ്യുന്നത് നബി നിരോധിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ മദ്യം, മറ്റു ലഹരി പദാർഥങ്ങൾ, പന്നിമാംസം, രക്തം, ശവം തുടങ്ങിയവയെ നിഷിദ്ധങ്ങളായി പ്രഖ്യാപിച്ചു. കുതിരപ്പന്തയം പോലെയുള്ള കായികവിനോദങ്ങളെ നബി പ്രോത്സാഹിപ്പിച്ചിരുന്നു.

വൃത്തിയെ വിശ്വാസത്തിന്റെ പകുതിയെന്നാണ് നബി വിശേഷിപ്പിച്ചത്. നമസ്‌കാരത്തിൽ പ്രവേശിക്കണമെങ്കിൽ അംഗശുദ്ധി വരുത്തിയിരിക്കണം. പല്ലുതേക്കുന്നതിന് പ്രാധാന്യപൂർവമുള്ള നിർദ്ദേശങ്ങളാണ് ഇസ്‌ലാം നൽകിയത്. എന്റെ ജനതയ്ക്ക് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കിൽ അഞ്ചുനേരത്തെ നമസ്‌കാരത്തിനുമുമ്പും അവരോട് ദന്തശുദ്ധിവരുത്താൻ ആവശ്യപ്പെടുമായിരുന്നുവെന്ന് ഒരിക്കൽ നബി പറയുകയുണ്ടായി. ലൈംഗികവേഴ്ചയ്ക്കുശേഷം കുളിക്കണമെന്നതും ആർത്തവകാലത്ത് ലൈംഗികവേഴ്ചയിലേർപ്പെടുരതെന്നതും ഇസ്‌ലാമിന്റെ നിർദ്ദേശമാണ്. 
 മുടി ഭംഗിയായി ചീകിവെക്കണമെന്നതും പാറിപ്പറന്ന മുടിയുമായി നടക്കരുതെന്നതും ഇസ്‌ലാമിന്റെ നിർദ്ദേശമാണ്. നഖം വെട്ടുന്ന കാര്യത്തിലും കക്ഷരോമം, ഗുഹ്യരോമം എന്നിവ നീക്കം ചെയ്യുന്ന കാര്യത്തിലും ഇതുപോലെ നിർദ്ദേശങ്ങൾ കാണാം.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abuhayaa&oldid=2520422" എന്ന താളിൽനിന്ന് ശേഖരിച്ചത്