ഖുർആൻ അകംപൊരുൾ -മാനവിക വ്യാഖ്യാനം- സി.എച്ച്. മുസ്തഫ മൗലവി മാനവിക മൂല്യങ്ങളിൽ ഊന്നി നിന്നു കൊണ്ട് ഖുർആനിക വചനങ്ങളെ വ്യാഖ്യാനിച്ചിരിക്കുന്നു. ആകർഷണീയമായ ഭാഷയിൽ മനോഹരമായി സംവിധാനിച്ചിരിക്കുന്നു. ആണധികാര ഘടനയിൽ വിശദീകരിക്കപ്പെട്ടിട്ടുള്ള പരമ്പരാഗത മതവിധികളെയും സങ്കൽപങ്ങളെയും ഖുർആനിക അടിത്തറയിൽ നിന്നു കൊണ്ട് തന്നെ ശക്തമായി ചോദ്യം ചെയ്യുന്നു. മറ്റു വേദങ്ങളെ സത്യപ്പെടുത്തിയും അത് പ്രകാരം ജീവിക്കുന്നവരെ മഹത്വപ്പെടുത്തിയും ഉൾക്കൊള്ളൽ സംസ്കാരത്തെ (inclussive culture) ഈ വ്യാഖ്യാനം ഉയർത്തി പിടിക്കുന്നു. ഈ വ്യാഖ്യാന ഗ്രന്ഥത്തിൽ മുന്നോട്ടു വെക്കുന്ന പ്രധാന വിഷയങ്ങൾ. 1. എല്ലാ വേദവും സത്യമാണ്. 2. ഏതു വേദമനുസരിച്ചു ജീവിച്ചാലും മോക്ഷമുണ്ട്. 3. മൂന്നാം ലിംഗ വിഭാഗത്തെ (LGBTQ) ഖുർആൻ അടയാളപ്പടുത്തിയിട്ടുണ്ട്. 4. അവരുടെ ലൈംഗിക-കുടുംബ ജീവിതത്തിനുള്ള മത നിയമങ്ങൾ. 5. മുഖ്യധാരാ ലിംഗ വിഭാഗങ്ങൾക്കുള്ള നിയമങ്ങൾക്ക് അപ്പുറം മൂന്നാം ലിംഗ വിഭാഗത്തിന് നിയമങ്ങൾ അനിവാര്യമാണ്. 6. ഭാരതീയർ വേദക്കാരാണ്.(അഹ്ൽ കിത്താബ്) 7. അനാഥരായ പൗത്രന്മാർക്ക് അനന്തരാവകാശ സ്വത്തിൽ നിശ്ചിത അവകാശം ഉണ്ട്. 8. ദൈവത്തിങ്കൽ സ്ത്രീകൾ പുരുഷന്മാർക്കു തുല്യമാകുന്നു. 9. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വേണം ഖുർആൻ മനസ്സിലാക്കാൻ. 10. മതം മനുഷ്യനു വേണ്ടി ആകണം. മനുഷ്യൻ മതത്തിനു വേണ്ടി ആകരുത്. ..... ഇങ്ങനെ തുടങ്ങി വിശാലമായ വേദമാനവികത ഈ ഗ്രന്ഥം ഉയർത്തി പിടിക്കുന്നു. മൗലാനാ വഹീദുദ്ദീൻ ഖാൻ പ്രൗഢമായ അവതാരിക എഴുതിയിരിക്കുന്നു. ശ്രീ. വാണീദാസ് എളയാവൂർ എഴുതിയ അവതാരിക ഗ്രന്ഥത്തെ സമഗ്രമായി വിലയിരുത്തുന്നുണ്ട്. ഗ്രന്ഥകാരന്റെ സാമാന്യം ദീർഘമായ ആമുഖം ആഴമുള്ളതും ചിന്തനീയവുമാണ്. രണ്ട് അധ്യായങ്ങളാണ് ഒന്നാം ഭാഗത്തിൽ ഉള്ളത്. (അൽ ഫാത്തിഹഃ, അൽ ബഖറഃ)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abuadilwiki&oldid=3419393" എന്ന താളിൽനിന്ന് ശേഖരിച്ചത്