ദേവ മാതാ കത്തീഡ്രൽ

1513-ൽ പോർച്ചുഗീസുകാരും സമൂതിരിയും തമ്മിലുള്ള ഉടമ്പടി പ്രകാരം  നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയാണ് MATREI DEI. ഇതിന്റെ കൂടെ ഒരു ഫാക്ടറിയും പണിതിരുന്നു.

കോഴിക്കോട് ബീച്ചിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പള്ളി മലബാറിലെ റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമാണ്.കന്യാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന പള്ളിയാണിത്ലാറ്റിൻ ഭാഷയിൽ  Matrei Dei  എന്നാൽ  'ദൈവത്തിന്റെ മാതാവ്' എന്നാണർത്ഥം.1599 ലും 1724 ലും പള്ളി പുതുക്കിപ്പണിതിട്ടുണ്ട്. 1923 ലാണ് ഈ പള്ളി കോഴിക്കോട് രൂപതയുടെ കത്തീഡ്രലായി മാറിയത്.

ഇറ്റാലിയൻ വാസ്തുശില്പികളാണ് ഗോതിക് കത്തീഡ്രൽ രൂപകൽപ്പന ചെയ്തത്, വാതിലുകളിലും ജനലുകളിലും ഉള്ള വളഞ്ഞ കമാനങ്ങൾക്ക് ഇറ്റാലിയൻ സ്വാധീനമുണ്ട്. ഉയർന്ന ചതുരാകൃതിയിലുള്ള ഗോപുരങ്ങളാൽ ചുറ്റപ്പെട്ട മുഖത്ത് നിയോ-റോമൻ വാസ്തുവിദ്യാ ശൈലി പ്രകടമാണ്.

പള്ളിയുടെ ഭിത്തിയിൽ 200 വർഷം പഴക്കമുള്ള സെന്റ് മേരിയുടെ ഛായാചിത്രവും പോർച്ചുഗീസ് ലിഖിതമുള്ള ഗ്രാനൈറ്റിൽ ബേസ് റിലീഫിൽ തറച്ച ഒരു കല്ല് കുരിശുമുണ്ട് കൂടാതെ പള്ളിയുടെ പ്രവേശന കവാടത്തിലെ മൂന്ന് വാതിലുകളും പ്രധാന ആകർഷണമാണ്.പള്ളിയോട് ചേർന്ന് ഒരു സ്കൂളും പ്രവർത്തിക്കുന്നുണ്ട്.




[1]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:AJAY_RAMANUJAM&oldid=3835620" എന്ന താളിൽനിന്ന് ശേഖരിച്ചത്