സത്യാന്വേഷി
28 നവംബർ 2018 ചേർന്നു
{{ കൊച്ചിൻ പാർട്ടി }}
ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുൻപ് നിലവിലിരുന്ന കൊച്ചി രാജ്യപരിധിയിലുള്ള ഒരു വിഭാഗം സ്വാതന്ത്ര്യാനന്തരം രൂപം കൊടുത്ത ഒരു മധ്യ-വലതുപക്ഷ രാഷ്ട്രീയ പാർട്ടിയാണ് കൊച്ചിൻ പാർട്ടി.1949 ലാണ് ഈ പാർട്ടി ഔദ്യോഗീകമായി നിലവിൽ വന്നത്.സി.വി ഇയ്യൂ, കുഞ്ഞിരാമമേനോൻ എന്നിവരായിരുന്നു ഇതിന്റെ സ്ഥാപക നേതാക്കൾ " കൊച്ചി കൊച്ചിക്കാർക്ക് " എന്നതായിരുന്നു ഈ പ്രസ്ഥാത്തിന്റെ ആപ്തവാക്യം. കൊച്ചിയെ തിരുവിതാംകൂറിൽ ലയിപ്പിക്കുന്നതിനെ എതിർത്തു കൊണ്ട് കൊച്ചിയെ മറ്റൊരു സംസ്ഥാനമാക്കി മാറ്റുക എന്നതായിരുന്നു ഈ കക്ഷിയുടെ ലക്ഷ്യം. എങ്കിലും 1951-ലെ തിരുകൊച്ചി നിയമസഭാ ഇലക്ഷനിൽ കൊച്ചിൻ പാർട്ടി "പുഷ്പം" അടയാളത്തിൽ മൽസരിക്കുകയുണ്ടായി എന്നാൽ ആകെ 59535 ( 1.75%) മാത്രമെ നേടുവാൻ സാധിച്ചുള്ളൂ. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നും അയ്യപ്പൻ എന്ന ഒരാൾ വിജയിക്കുകയും ചെയ്തു. എന്നാൽ തുടർന്നു വന്ന തിരഞ്ഞെടുപ്പുകളിൽ ഈ കക്ഷിക്ക് ജനപിന്തുണ ആകർഷിക്കുവാൻ സാധിക്കാതെ പിൻവാങ്ങേണ്ടി വന്നു.