.=മാധവപുരം പബ്ലിക് മാർക്കറ്റ് =

ആലപ്പുഴ ജില്ലയുടെ തെക്കേ അതിരിൽ കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഗ്രാമം ആയ താമരക്കുളത്തെ കാർഷിക ഉത്പന്നങ്ങ വിപനകേന്ദ്രം ആണ് മാധവപുരം പബ്ലിക് മാർക്കറ്റ് (താമരക്കുളം ചന്ത ).താമരക്കുളം പഞ്ചായത്തിന്റെ വാർഡ് 10 ൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.കാർഷിക ഗ്രാമമായ താമരക്കുളത്തെയും പരിസര പ്രേദേശങ്ങളിലെയും കർഷകരെ സഹായിക്കാൻ വേണ്ടി തിരുവിതാംകൂർ രാജഭരണകാലത്ത് ദിവാൻ. പി മാധവറാവുവിന്റെ നിർദേശപ്രകാരം ആരംഭിച്ച വിപണന കേന്ദ്രത്തിനു അദ്ദേഹത്തിനോടുള്ള ആദരവ്പ്രകാരം മാധവപുരം പബ്ലിക് മാർക്കറ്റ് എന്ന് പേര് നൽകുക ആയിരുന്നു.


ചീനി ചേമ്പ് കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങൾ ഉൾപ്പെടെ എന്തും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഇവിടേക്ക് ദൂരെ ദേശത്ത് നിന്നും പോലും ആളുകൾ വരുമായിരുന്നു. മറ്റെങ്ങും ഇല്ലാത്ത രീതിയിൽ ഇവിടെ നിന്നും മരോട്ടി, കിളിമരകായ, വയനപൂവ് എന്നിവയും കർഷകർ വിൽക്കാൻ കൊണ്ട്വരുമായിരുന്നു.

കച്ചവടകേന്ദ്രം ആണ് മാധവപുരം പബ്ലിക് മാർക്കറ്റ്(താമരക്കുളം ചന്ത).രാജഭരണകാലത്ത് തിരുവിതാംകൂർ ദിവാൻ മാധവറാവുവിന്റെ നിർദേശപ്രകാരം തുടങ്ങിയത് ആണ് ഈ വിപണന കേന്ദ്രം. അദ്ദേഹത്തോടുള്ള ആദരവ്പ്രകാരം ആണ് കേന്ദ്രത്തിനു മാധവപുരം പബ്ലിക് മാർക്കറ്റ് എന്ന് പേര് നൽകിയത്.