ആശാന്റെ വീണപൂവ് വിമർശിക്കപ്പെടുന്നു. 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. Doctor Adoor Surendran ഇത് വിമ ർ ശിച്ചു.

1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് ഈ ഖണ്ഡകാവ്യം ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.

പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു.

കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്നത് കുഴിന്തുറ സി.എം. അയ്യപ്പൻപിള്ളയുടെ പ്രസൂന ചരമം എന്ന കവിത ആണെന്നു കരുതുന്നവർ ഉണ്ട്. പന്തളം കേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കർക്കിടകം ലക്കം) അയ്യപ്പൻപിള്ളയുടെപ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.

പ്രസൂന ചരമം ചെത്തിമിനുക്കി വിപുലീകരിച്ചതാണ് രണ്ടു വർഷത്തിനു ശേഷം വിവേകോദയത്തിൽ വന്ന കുമാരനാശാന്റെ വീണപൂവ് എന്നു കേരളപോലിസിലെ കുറ്റാന്വേഷണവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ. അടൂർ സുരേന്ദ്രൻ തന്റെ ഡോക്റ്ററൽ തീസ്സിസ് വഴി സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. [1]

അടൂർ സുരേന്ദ്രന്റെ അഭിപ്രായത്തിൽ,

അയ്യപ്പൻപിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തിൽ പ്രസൂന ചരമത്തെ മംഗല്യ ദീപത്തിൻ അണയൽ ആയി കല്പിച്ചപ്പോൾ, ആശാൻ പൂവിന്റെ മരണത്തെ നവദീപം എണ്ണവറ്റി പുകഞ്ഞുവാടി അണഞ്ഞു എന്നാക്കി. അയ്യപ്പൻ പിള്ളയുടെശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാൻ പകർത്തി. അയ്യപ്പൻ പിള്ള ഉപയോഗിച്ച "വസന്തതിലകം" എന്ന വൃത്തം തന്നെ ആശാനും ഉപയോഗിച്ചു. ചുരുക്കത്തിൽ വീണപൂവിന്റെ മൂലം അയ്യപ്പൻപിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂർ സുരേന്ദ്രൻ തന്റെ തീസീസിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു.

ഹാ പുഷ്പമേ 💐

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ശശി_കുറുപ്&oldid=3498228" എന്ന താളിൽനിന്ന് ശേഖരിച്ചത്