മലയാളിയുടെ ഭക്ഷണസംസ്കാരം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . അത് പഴവർഗ്ഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കേണ്ടതാണ് . ഇന്ന് കുറഞ്ഞ സ്ഥലപരിമിതികളിൽ വളരെയധികം ഫലവർഗ്ഗങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള സാഹചരൃങ്ങൾ ഉണ്ട് . നല്ല പോഷകപ്രധാനവും രോഗമുക്തിക്ക് ഉതകുന്നതുമായ അനേകം ഫലവൃക്ഷത്തൈകൾ ഇന്ന് ലഭൃമാണ് . തദ്ദേശമായി വിളയുന്ന പലങ്ങളാണ് കൂടുതൽ ഉചിതം . എന്റെ അഭിപ്രായത്തിൽ മനുഷൃൻ മാംസഭുക്കോ സസൃഭുക്കോ അല്ല , അവൻ ഒരു പഴംഭുക്ക് ആണെന്നാണ് !

ചിലരുടെ അഭിപ്രായത്തിൽ സസൃഹാരികളിലും ഹിംസയുള്ളതായി പറയപ്പെടുന്നു . ശരിയാണ് , മാംസാഹാരത്തേക്കാൾ ഹിംസാത്മകത കുറവുണ്ടെന്നേയുള്ളു . തികച്ചും ഒരു അഹിംസാത്മക ജീവിതം നയിക്കാൻ നാമൊന്നും മഹർഷിമാരല്ലല്ലോ . എന്നാൽ പഴവർഗ്ഗങ്ങൾ മാത്രം ഭുജിച്ചു ജീവിക്കുന്ന ഒരാൾ പൂർണ്ണമായും അഹിംസാത്മക ജീവിതം നയിക്കുന്നുവെന്നു ഞാൻ പറയും . പാകമായ ഒരു ഫലം നാം ഭക്ഷിക്കുമ്പോൾ അതിന്റെ വിത്തുകൾക്ക് നാശം സംഭവിക്കുന്നില്ല . അതു പുനർജ്ജീവിക്കുന്നു , അവിടെ ഹിംസയിൽനിന്ന് മോചിതമാവുന്നു . നമ്മുടെ വളർച്ചയും ലക്ഷൃസ്ഥാനത്തേക്കടുക്കുന്നു !

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:രമ്യ_വി_ജെ&oldid=2840706" എന്ന താളിൽനിന്ന് ശേഖരിച്ചത്