യൂസഫ് കുളച്ചൽ
നാലടിയാർ തമിഴ് കവിതകൾ
പുരാതന തമിഴ് സാഹിത്യത്തിൽ ജൈനരുടെ സംഭാവനയെന്നത് വിശേഷിച്ച് പറയപ്പെ ടേണ്ട ഒന്നാണ്. ഇവരുടെ വ്യാകരണ പണിപോലെ സാഹിത്യ പണികളും പ്രധാനപ്പെട്ടവ. കി.മു. മൂന്നാം നൂറ്റാണ്ടുകളിലും അതിന് മുൻപും തമിഴ്നാട്ടിൽ വ്യാപകമായി ജീവിച്ചിരുന്നതായ റിയപ്പെടുന്ന ഇവരുടെ സ്വാധീനം, കി.പി. മൂന്നാം നൂറ്റാണ്ടുകളിൽ ശക്തമായി നിലകൊണ്ടി രുന്നു. സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടേണ്ട ഈ സംഘ കാലം, ചരിത്രകാരന്മാ രാൽ, കളപ്പിരരുടെ ഇരുണ്ട കാലമെന്ന് വിമർശിക്കപ്പെടുകയാണ്. വച്ചിരനന്തി എന്ന ജൈന സന്യാസി മധുരയിൽ സംഘം ഏർപ്പെടുത്തി തമിഴ് ഗവേഷണം ചെയ്തിട്ടുള്ളതും ഈ കാല യളവിൽ തന്നെ. സംഘം എന്ന വാക്കു ജൈന ബുദ്ധ മതക്കാരുടേതാണ്.
ഇന്ത്യാ ചരിത്രം, തമിഴ്നാട് ചരിത്രം തമിഴ് സാഹിത്യങ്ങൾ എന്നിവയെ പരമ്പ രാഗത വിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ചരിത്രബോധത്തോടുകൂടി നിരീക്ഷണം ചെയ്ത് നോക്കുകയാണെങ്കിൽ സംഘകാലമെന്നത് കളപ്പിരർ വന്നതിന് പിൻപും പല്ലവർ കാലത്തിന് മുൻപുമുള്ള ഏതാനും നൂറ്റാണ്ടുകളെന്ന് കാണാം. ഈ കാലഘട്ടങ്ങളിൽതന്നെ എട്ടുത്തൊകൈ, പത്തുപ്പാട്ടുപോലുള്ള കൃതികൾ സമാഹരിക്കപ്പെട്ടതും. എട്ടുത്തൊകൈ നൂൽ കൾ എഴുതപ്പെട്ട കാലവും സമാഹരിക്കപ്പെട്ട കാലവും വെവ്വേറെ എന്നതാണ് വിദഗ്ദന്മാരുടെ അഭിപ്രായം. ഇതിലുള്ള പദ്യങ്ങൾ കളപ്പിരർ വരുന്നതിന് മുൻപുള്ളവ എന്നതിൽ അഭിപ്രായ വ്യത്യാസങ്ങളേതുമില്ല. ഗുണപാഠങ്ങൾ പ്രശംസിക്കുന്ന പതിനെൺ കീഴ്ക്കണക്കു നൂൽകൾ ജൈന ബുദ്ധ സംഘങ്ങളാൽ സമാഹരിക്കപ്പെട്ടിരിക്കാമെന്ന് കരുതാനുള്ള സാദ്ധ്യതകളാണ് ഇതിലുള്ളത്.
സംഘ കാലമായ കി.പി രണ്ടാം നൂറ്റാണ്ട് കാലഘട്ടങ്ങളിൽ മധുരയിൽ മൂന്ന് സംഘങ്ങൾ ഏർപ്പെടുത്തപ്പെട്ട് ശിവൻ, തമിഴ് കടവുൾ മുരുകൻ, അഗസ്ത്യനെന്നിവർ തമിഴ് ഗവേഷണങ്ങളിൽ ഈട്പെട്ടിരുന്നുവെന്ന് കാലം കാലമായി നമ്മുടെ മനസ്സുകളിൽ പതിച്ച് വച്ച അനുശാസനങ്ങളെ വളരെ ലളിതമായി അവഗണിച്ച് മുൻപറഞ്ഞ ധാരണയെ ഏൽക്കു ന്നത് പ്രയാസമുള്ള കാര്യംതന്നെ. കി.പി. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതപ്പെട്ട ഇറയനാർ അകപ്പൊരുൾ എന്ന ഗദ്യ രചനയിലാണ് സംഘങ്ങൾ കുറിച്ച കെട്ടു കഥകൾ അഴിച്ചു വിടപ്പെട്ടത്. ഇങ്ങനെയുള്ള ഐതീഹ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണം, രാഷ്ട്രീ യം മറ്റും സാമൂഹ്യ പരിസ്ഥിതികൾതന്നെയാണ്. ജൈന മതത്തിന്റെ നവോത്ഥാനത്തിനെ ഇല്ലാതാക്കാൻ പുറപ്പെട്ട ഭക്തിപ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലാണ് ഈ പണികൾ ഏറ്റെടു ക്കപ്പെട്ടതും.
നാലടി നാന്നൂറ്, കർഷക വേദമെന്നെല്ലാം പറയാറുള്ളതും പതിനെൺ കീഴ്ക്കണക്കു നൂൽകളിൽ പ്രധാനമായി പോറ്റപ്പെടുന്നതുമാണ് നാലടിയാർ. ഈ പദത്തിന് നാലുവരികളായുള്ള പദ്യകൃതിയെന്നതാണ് അർത്ഥം. രണ്ട് വരികളിലുള്ള തിരുക്കുറളിനെ ഈരടി എന്ന് പറയുന്നത്പോലെ. അതുല്യ ശ്രേഷ്ഠതയും ആഗോള പ്രസിദ്ധിയുമുള്ള തിരുക്കുറ ളിന് തുല്യമായും ആത്മ വിശ്വാസത്തിനെ ബോധിപ്പിക്കുന്നതിലും ലോകാനുഭവങ്ങളെ ഉദാഹ രണമാക്കി വിവരിക്കുന്നതിലും തിരുക്കുറളിനെക്കാളും നാലടിയാർ മികച്ചതെന്ന് പറയാനാകും. ആലും വേലും പല്ലുക്കുറുതി; നാലുമിരണ്ടും ചൊല്ലുക്കുറുതിയെന്ന പഴഞ്ചൊല്ലിൽ സൂചിപ്പിക്കപ്പെ ടുന്നത് നാലടിയാരും തിരുക്കുറളുമാണ്. ഈ പദ്യ സമാഹാരത്തിനെ കുറിച്ച് ഐതീഹ്യവൽ കരിക്കപ്പെട്ടതും പരമ്പരാഗതവുമായ ഒരു കഥയുണ്ട്.
അത്, രാജാക്കന്മാരുടെ പിൻതുണയോടെ തമിഴകത്തിൽ ജൈന മതം പെരും കീർത്തിയോടെ നിലനിന്നിരുന്ന കാലം. അന്ന്, എട്ടു മലകളിലായി കുടിയേറി പാർത്തിരുന്ന എണ്ണായിരം ജൈന സന്യാസിമാർ, തങ്ങളുടെ നാട്ടിലേർപ്പെട്ട ക്ഷാമം നിമി ത്തം അവിടന്ന് സ്ഥലം വിട്ട് പാണ്ഡിയ നാട്ടിൽ അഭയം തേടി. തമിഴിലും വട ഇന്ത്യൻ ഭാഷ കളിലും ഇവരുടെ പാണ്ഡിത്യത്തിനെ ഉണർന്ന പാണ്ഡിയ രാജാവ് ഇവരെ സ്വീകരിച്ച് തന്റെ രാജ്യ സഭയിൽ ആസ്ഥാന വിദ്വാന്മാരാക്കി ആദരിച്ച്. സ്വന്തം നാടുകളിൽ ക്ഷാമം കുറഞ്ഞ തറിഞ്ഞ് ഇവർ തിരിച്ചു പോകാനായി പാണ്ഡിയ രാജാവിന്റെടുത്ത് അനുമതി ചോദിച്ചു. പണ്ഡി തന്മാരെ വിട്ടു പിരിയാൻ ഇഷ്ടമില്ലാത്ത രാജാവ് പോകാൻ അനുമതി നൽകാതെ കാലം കടത്തികൊണ്ടിരുന്നു. ഇതിനെ മനസ്സിലാക്കിയ സന്യാസികൾ രാജാവിന്റെ അനുമതി കൂടാതെ തന്നെ സ്വന്തം നാടുകളിലേയ്ക്ക് ചെല്ലാൻ തീർമാനിച്ചു. ചെറിയ ചെറിയ ഏടുകളിൽ നീതി, സമൃദ്ധി, പ്രീതി, അനുഭൂതിയെന്ന ഉള്ളടക്കങ്ങളിൽ ഓരോ ചിന്താ വിഷയങ്ങളെ വിവരിക്കുന്ന തായ ഓരോ പദ്യങ്ങൾ എഴുതി തങ്ങൾ ആസ്ഥാനങ്ങളിൻ കീഴ് വച്ചതിന് ശേഷം ഒരുനാൾ രാത്രി ആരുമറിയാതെ സ്വന്തം നാടുകളിലേയ്ക്ക് പുറപ്പെട്ടു. അടുത്ത ദിവസം, സന്യാസികളെ കാണാതെയും പോയ ഇടമറിയാതെയും ദുഃഖിച്ച രാജാവ് അവരുടെ ഇരുപ്പിടത്തിനെ പരിശോ ധിക്കാൻ ആജ്ഞാപിച്ചു. അപ്പോൾ സന്യാസികൾ എഴുതി വച്ചിരുന്ന കൃതികൾ കണ്ടുകിട്ടി. ക്ഷോഭം മൂത്ത പാണ്ഡിയ രാജാവ് ആ ഏടുകളെ വൈകൈ ആറ്റിൽ കൊണ്ട്പോയി ഉപേക്ഷി ക്കാനായി ഉത്തരവിട, സേവകന്മാർ അതനുസരിച്ചു. അതിലെ നാന്നൂറ് ഏടുകൾ മാത്രം വെള്ള ത്തിന്റെ ഒഴുക്കിനെ എതിർത്തു വന്നതോടെ നീർ നിരപ്പിൽ നിന്നും നാലടി ഉയർന്ന് നീങ്ങി ആറ്റിൻ കരയിൽ വന്നടിഞ്ഞു. ഇതിനെ അറിഞ്ഞ് അത്ഭുത സ്തംഭിതനായ പാണ്ഡിയ രാജാവ് അവയെ സമാഹരിച്ച് നാലടിയാരെന്ന് പേർ നൽകി.
നാലടിയാരുടെ കാലഘട്ടം കി.പി. ഏഴാം നൂറ്റാണ്ട് എന്നതാണ് പൊതുവേ യുള്ള അഭിപ്രായം. പ്രൊഫസർ എസ്. വൈയാപുരിപിള്ളയും ഇതിനെ ചൂണ്ടി കാട്ടുന്നു. ഇതിലെ 200, 290 എന്നീ പദ്യങ്ങളിൽ കാണുന്ന പെരുമുത്തരൈയർ എന്ന പദങ്ങളുടെ അടി സ്ഥാനത്തിൽ ഈ പെരുമുത്തരൈയർ എന്നവർ ഒന്നാം പരമേശ്വര വർമ പല്ലവരുടെ പിൻ ഗാമികളെന്നും ഇവർ നാടു വാണിരുന്ന കാലഘട്ടം കി.പി. ഏഴാം നൂറ്റാണ്ടെന്നും ആയതിനാൽ ഈ ഗ്രന്ഥത്തിന്റെ കാല ഘട്ടവും ഇതുതന്നെയെന്ന് വൈയാപുരിപിള്ള ഊന്നിപ്പറയുകയാണ്. ജൈന മതത്തിന്റെ ദീപ്തിക്ക് നാശം സംഭവിക്കാൻ തുടങ്ങിയ ഈ കാലഘട്ടത്തിൽ ജൈന സന്യാസിമാരുടെ ഈ കൃതി, മുൻപറഞ്ഞത്പോലെ ഐതീഹ്യവൽക്കരണത്തിനുള്ളായി എന്നത് സ്വാഭാവികംതന്നെയാണ്.
1967 ആം വർഷം, തിരുവല്ലം ഭാസ്കരൻനായരുടെ വിവർത്തനത്തിൽ, അന്ന് രാഷ്ട്രപതി യായിരുന്ന സർവെപള്ളി രാധാകൃഷ്ണന്റേയും ആന്ധ്രാപ്രദേശിലെ ഭരണാധികാരിയായിരുന്ന പട്ടം ഏ. താണുപിള്ളയുടേയും ആശംസ കുറിപ്പുകളോടും കേരള സർവകലാശാലയിലെ ഇളയ പെരുമാൾപിള്ളയുടെ അവതാരികയിലും നാലടിയാർ കവിതകൾ തിരുവനന്തപുരം അരുൾ നിലയത്തിൽ അച്ചടിച്ച് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്, മണിപ്രവാളമെന്ന സംസ്കൃതം കലർന്ന മലയാളത്തിലും ചില കവിതകൾ എട്ടു വരികളുള്ളതായും, 1. വൈരാഗ്യ ധർമ്മമാഹാത്മ്യം, 2. കുടുംബധർമ്മ മാഹാത്മ്യം, 3. ആനന്ദ കാണ്ഡം എന്നീ മൂന്ന് ഭാഗങ്ങളായി നിർവ്വഹിക്കപ്പെട്ടിരിക്കുകയുമാണ്. ഇതിന്റെ മണിപ്രവാള മലയാളത്തിനെ കീഴ്ക്കാണുന്ന നാല്പത് അധ്യായങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.
1. അസ്ഥിരശ്രീ, 2. അസ്ഥിരയൌവ്വനം, 3. അസ്ഥിരോപാധി, 4. ധർമ്മപ്രചോദനം, 5. അശുദ്ധം, 6. ത്യാഗം, 7. അകോപനം, 8. സഹനശീലം, 9. പരദാരാനിച്ഛ, 10. ഔദാര്യം, 11. ജന്മാന്തരകർമ്മ ഫലങ്ങൾ, 12. സത്യസന്ധത, 13. ദുഷ്കർമ്മഭയം, 14. വിദ്യ, 15. കുലീനത, 16. ശ്രേഷ്ഠൻ, 17. മഹത്തുക്കളെ നിന്ദിക്കാതിരിക്കൽ, 18. സത്സംഗം, 19. മഹത്വം, 20. അക്ഷീണപരിശ്രമം, 21. ബന്ധുത്വം, 22. സുഖാനുവേഷണം, 23. നന്മ, 24. ദുർമൈത്രി, 25. വിവേകം, 26. അജ്ഞാനം, 27. വ്യർത്ഥ സമ്പത്ത്, 28. അനൌദാര്യം, 29. ദാരിദ്ര്യം, 30. മാനം, 31. യാചിക്കാതിരിക്ക, 32. സഭാബോധം, 33. കിഞ്ചിജ്ഞത്വം, 34. അജ്ഞത, 35. അധമത്വം, 36. നീചത്വം, 37. പല വക നീതികൾ, 38. ദാസി, 39. പതിവ്രത, 40. വിരഹം.
നാലടിയാർ നീതി നൂലിന്റെ എന്റെ ഈ വിവർത്തനത്തിന് മൂല ഗ്രന്ഥങ്ങളായി കൈ കാര്യം ചെയ്യപ്പെട്ടവ: ചെന്നൈ സുന്ദരം അച്ചുക്കൂടം 1928 - ൽ പ്രസിദ്ധീകരിച്ച ‘നാലടിയാർ മൂലമും തെളിപൊരുൾ വിളക്കമും.’ കലാരത്നാകരം അച്ചുക്കൂടം 1892-ലും സന്തിയാ പതിപ്പകം 2004 - ൽ വീണ്ടും പ്രസിദ്ധീകരിച്ചതുമായ ‘നാലടിയാർ’ എന്നീ പുസ്തകങ്ങളാണ്. ഇത്, 1. തമിഴ് കവിത, 2. ലിപ്യന്തരണം, 3. കവിത വിവർത്തനം. 4. വിവരണം എന്നീ നാലു വിധമായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവർത്തനം: പദാനുപദം വളരെ ലളിതമായും മൂലഗ്രന്ഥ ത്തിന്റെ ആശയത്തിന് അപചയമേൽക്കാതെയും ഉള്ളടക്കത്തിനെ പ്രധാനമാക്കി താരതമ്യം ചെയ്യാനുതകുന്നതായും സംസ്കൃത കലർപ്പില്ലാത്ത പച്ച മലയാളത്തിലും, വിവരണം: കവിത യുടെ സാരാംശത്തിന്റെ അടിസ്താനത്തിൽ ലളിതമായും നിർവ്വഹിക്കപ്പെട്ടിരിക്കുന്നു.
പൊതുവായതൊരു നോട്ടത്തിൽ കവിത വിവർത്തനത്തിൽ വിവർത്തകന്റെ മേധാവിലാസത്തിനെ പ്രധാനപ്പെടുത്താതിരുന്നാൽ ഭാവനാപരമായ അതിന്റെ കാഴ്ച്ചപ്പാടു കളിൽ ചില പോരായ്മകളുണ്ടാകാമെന്നത് സ്വാഭാവികമാണ്. വിശേഷിച്ചും കാലങ്ങളെ അതി ജീവിച്ച് വാഴുന്ന പെരും കൃതികളിൽ. ഇതിലെ ഭാവനയെക്കാൾ അന്തസത്തയെ പ്രധാനപ്പെടു ത്തുന്നത് വിവർത്തന കൃതിയെ മുൻവച്ച് അതിനെ ഗവേഷണം ചെയ്യുവാനും പുതിയ ആശയ ങ്ങളുമായി അതിനെ മുന്നോട്ട് കൊണ്ട് ചെല്ലുവാനുമുതകും. ഈ ചിന്താഗതിയുടെ അടിസ്താന ത്തിലായതാണ് ഈ വിവർത്തനം.
ഈ ഉദ്യമത്തിന് കൂട്ടു നിന്ന നീണ്ടതൊരു പട്ടികയിൽ വിടുപെട്ടുള്ള എല്ലാ വർക്കും, കായിദേ മില്ലത് ട്രസ്റ്റ് സുഹ്രുത്തുക്കൾ, കലാശാലാധ്യാപകന്മാർ: എം. സുബ്രമണ്യൻ, ഷജി- ഹിന്ത്കോളേജ്, ആ.കാ. പെരുമാൾ -അറിഞർ അണ്ണാ കോളേജ്, രാജാരാം - തഞ്ചാവൂർ യൂണിവേർസിറ്റി, ഐ. അമീർ അലി - ടി.കേ.എം. കോളേജ് (കൊല്ലം), ബഷീർ മീനാക്ഷി പുരം, പുരാവസ്തു ഗവേഷകൻ ചെന്തീ നടരാജൻ, ചൊക്കലിങ്കം അണ്ണൻ, നോവലിസ്റ്റ് അർഷാത് പത്തേരി, വിജയൻ കോടഞ്ചേരി, കവയത്രി ഉഷാദേവി, കവിദാമോദരൻ മുണ്ടിയാടി, എന്റെ കുടുംബാംഗങ്ങളായ ഹാജി എം. മുഹമ്മദ്പിള്ളൈ, ഷഹിലാ യൂസഫ്, അനീസ്അഹമ്മദ്, സംസുൽനിഷാ അനീസ്, അൽഅമീൻ ആകിയോർക്ക് ഹൃദയ പൂർവ്വമായ നന്ദികളോടെ:
: യൂസഫ് കുളച്ചൽ --യൂസഫ് കുളച്ചൽ (സംവാദം) 08:11, 2 സെപ്റ്റംബർ 2012 (UTC)