പ്രബോധിനി ഗ്രന്ഥശാല പണ്ടാരതുരുത്ത് ചെറിയഴീക്കൽ  പി ഓ കരുനാഗപ്പള്ളി

1941 ൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി  തീരദേശ ഗ്രാമമായ ആലപ്പാട് പഞ്ചായത്തിൽ പണ്ടാരത്തുരുത്ത്  കേന്ദ്രീകരിച്ച് പുരോഗമന വീക്ഷണമുള്ള  ഒരു കൂട്ടം  ചെറുപ്പക്കാർ ചേർന്നാണ്  പ്രബോധിനി ഗ്രന്ഥശാലയ്ക്ക് രൂപംനൽകിയത് .

1941  ഗാന്ധിജയന്തി ദിനത്തിൽ ആണ്  ഗ്രന്ഥശാല ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത് . സ്റ്റേറ്റ്

ലൈബ്രറി കൗൺസിൽ 387 മതായി  പ്രബോധിനി ഗ്രന്ഥശാല അഫിലിയേറ്റ് ചെയ്തു .

വി കെ പിള്ള ആദ്യത്തെ പ്രസിഡൻറും പണ്ഡിത കവി  അരുമനായക പണിക്കർ  ഗ്രന്ഥശാലയുടെ ആദ്യ സെക്രട്ടറിയായും പ്രവർത്തിച്ചു. ഗ്രന്ഥശാലയുടെ കീഴിൽ  1947 ൽ പ്രബോധിനി ആർട്ടസ് ക്ലബ്ബ് എന്ന പേരിൽ  ഒരു കലാ സാംസ്കാരിക   സംഘടനയ്ക്ക്  രൂപംനൽകി. തുടർന്ന് 40 വർഷക്കാലം മലയാളക്കരയിൽ അങ്ങോളമിങ്ങോളം  പ്രൊഫഷണൽ നാടകം അവതരിപ്പിക്കാൻ ഈ സംഘടനയ്ക്കയായി  . നിലവിൽ പ്രബോധിനിൽ 23,874 പുസ്തകങ്ങളും 2835 അംഗങ്ങളും ഉണ്ട് . ഗ്രന്ഥശാല കീഴിൽ പ്രബോധിനി ആർട്ടസ് ക്ലബ്ബ് കൂടാതെ യുവാക്കളുടെ  കായികമായ കഴിവിനെ പ്രോത്സാഹിപ്പിക്കുവാൻ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നു  . സ്ത്രീകളുടെ സമഗ്രമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന വനിതാവേദി . നാട്ടുമ്പുറത്തെ ചെറുപ്പക്കാരുടെ സർഗവാസന പ്രോത്സാഹിപ്പിക്കാനുള്ള  സാഹിത്യവേദി, യുവജനവേദി  ,ബാലവേദി , വയോജന വേദി എന്നീ വേദികൾ  ഗ്രന്ഥശാലയ്ക്ക് ഒപ്പം   പ്രവർത്തിക്കുന്നു പ്രബോധിനി ഗ്രന്ഥശാലയുടെ കീഴിൽ കുട്ടികളുടെ ഫുട്ബോൾ വാസനേ വളർത്തിയെടുക്കാൻ  ശാസ്ത്രീയമായി ഫുട്ബോൾ പരിശീലിപ്പിക്കുന്ന  ഫുട്ബോൾ അക്കാഡമി പ്രവർത്തിച്ചുവരുന്നു .പ്രബോധിനി കായിക വേദിയുടെ കീഴിൽ  ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ലോക ശ്രദ്ധയാകർഷിച്ച ഒരുപിടി കായികതാരങ്ങുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്  ലിംങ്ക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി സാഹസിക നീന്തൽ പ്രകടനത്തിന് ഇടയിൽ അകാലത്തിൽ പൊലിഞ്ഞു പോയ പ്രശസ്തനായ നീന്തൽതാരം ശ്യാം എസ് പ്രബോധിനി യാണ് . പ്രബോധിനി ഗ്രന്ഥശാല കീഴിൽ നൃത്തവും സംഗീതവും അഭ്യസിപ്പിക്കുന്ന വിവിധ  ക്ലാസുകൾ  നടന്നുവരുന്നു .ശാസ്ത്രീയ സംഗീതം.  കീബോർഡ് , ഗിറ്റാർ ,വയലിൻ .ഉൾപ്പെടുന്ന  സംഗീത ക്ലാസ്സ് .

ഭരതനാട്യം, മോഹിനിയാട്ടം , നാടോടിനൃത്തം എന്നിവയുൾപ്പെടുന്ന നൃത്ത  ക്ലാസും നടക്കുന്നുണ്ട്. ഗ്രന്ഥശാലയുടെ പേരിൽ 2018  മുതൽ ഒരു സാഹിത്യപുരസ്കാരം നൽകിവരുന്നു .പ്രശസ്ത കവി  ശ്രീകുമാരൻ തമ്പി  ആണ് പ്രഥമ പുരസ്കാരത്തിന് അർഹനായത് .രണ്ടാമത്തെ പുരസ്കാരം  കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനുമായ കെ പി രാമനുണ്ണിക്ക് ആയിരുന്നു . പ്രബോധിനിയുടെ മൂന്നാമത് പുരസ്കാരം  മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ കവി പ്രഭാവർമയ്ക്ക് നൽകി. മികച്ച പ്രവർത്തനത്തിന് ഒട്ടേറെ പുരസ്കാരങ്ങൾ പ്രബോധിനി ഗ്രന്ഥശാല തേടിയെത്തിയിട്ടുണ്ട്. കേരളത്തിലെ പിന്നോക്ക പ്രദേശത്ത് നൽകുന്ന ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ എൻ ഇ ബൽറാം പുരസ്കാരം 1998 പ്രബോധിനി  ലഭിച്ചു. 2018  കേരള സംസ്ഥാനത്തിലെ ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാല   സംസ്ഥാന ലൈബ്രറി കൗൺസിന്റെ  ഡിസി പുരസ്കാരവും പ്രബോധിനിയെ തേടിയെത്തി . കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ  ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്ക്  2018 ആരംഭിച്ച  ഡി ബാബു സാറിൻറെ പേരിലുള്ള  പുരസ്കാരം  ആദ്യം ലഭിച്ചത് പ്രബോധിനി ഗ്രന്ഥശാലയാണ്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി  പ്രബോധിനി യുടെ നേതൃത്വത്തിൽ  ആരംഭിച്ച കാർഷിക വേദി മികച്ച രീതിയിലുള്ള പ്രവർത്തനമാണ് നടത്തി വരുന്നത്. ഗ്രന്ഥശാല കീഴിൽ  മലയാളം അഭ്യസിപ്പിക്കുന്ന പ്രബോധിനി ബാലകൈരളി എന്ന പേരിൽ  ഒരു പ്രീ പ്രൈമറി സ്കൂളും നടന്നുവരുന്നു .പുസ്തകങ്ങൾ വീട്ടിലെത്തിക്കുന്ന  വനിതാ പുസ്തക വിതരണ പദ്ധതി ഗ്രന്ഥശാല കീഴിൽ വളരെ മികച്ച രീതിയിലാണ് നടക്കുന്നത് .ആവശ്യക്കാർക്ക് വീടുകളിൽ പുസ്തകം എത്തിക്കുന്ന "ഡയൽ എ ടെക്സ്റ്റ് "  എന്ന പ്രോഗ്രാമും നിലവിൽ ഗ്രന്ഥശാലയിൽ ഉണ്ട്. 170 ഓളം അംഗങ്ങൾ അടങ്ങുന്ന  പ്രബോധിനി രക്തദാനസേന വർഷത്തിൽ  ആയിരക്കണക്കിന് ആളുകൾക്കാണ്  രക്തം നൽകുന്നത്. 1990 കളുടെ ആരംഭത്തിൽ പ്രബോധിനി റേഡിയോ ക്ലബ് എന്ന പേരിൽ ആകാശവാണിയിൽ സ്ഥിരമായി പരിപാടികളും അവതരിപ്പിച്ചിരുന്നു ഒരു റേഡിയോ ക്ലബ്ബും പ്രബോധിനി  കീഴിൽ ഉണ്ട് .സംഗീത നാടക അക്കാദമിയുടെ അംഗീകാരം ഉള്ള പ്രബോധിനി ആർട്സ് ക്ലബ് എല്ലാ വർഷവും  പത്തുദിവസം നീളുന്ന  ഓണാഘോഷ പരിപാടിൽ 150 പരം കാല കായികയിനങ്ങൾ ആണ് നടത്തുന്നത്. കേരളത്തിൽ മറ്റൊരു ഗ്രന്ഥശാലയിലും ഇല്ലാത്ത  യുവതികൾക്ക് വേണ്ടിയുള്ള മാത്രമുള്ള യുവതി വേദിയും പ്രബോധിനിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു ഒരു വർഷത്തിൽ 100 ൽലധികം സാംസ്കാരിക പരിപാടികളാണ്  ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടക്കുന്നത് . താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യത്തിലാണ്  പരിപാടികളും നടന്നു വരുന്നത്.2020 മാർച്ച് മാസത്തിൽ മനുഷ്യജീവിതത്തിലേക്ക് തീമഴയായി പെയ്തിറങ്ങിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു പ്രബോധിനി. കോവിഡ് അടച്ചിടലിനെത്തുടർന്ന് സുമനസുകളിൽ നിന്നും ശേഖരിച്ച സംഭാവനകൾ ഭക്ഷ്യധാന്യ കിറ്റുകൾ കോവിഡ് മൂലം ബുദ്ധിമുട്ടിയ നിരാലംബരായവർക്ക് വിതരണം ചെയ്തു. ഓച്ചിറ ക്ഷേത്രത്തിലെ പരബ്രഹ്മം സത്രത്തിൽ ആരംഭിച്ച കൊവിഡ് നിരീക്ഷ ണകേന്ദ്രത്തിലേക്ക് വോളന്റിയർമാരെ ആവശ്യമായി വന്ന സാഹചര്യത്തിൽ മറ്റ് സംഘടനകൾ മടിച്ചുനിന്നപ്പോൾ ആവശ്യത്തിന് വോളന്റിയർമാരെ നൽകി കൊണ്ട് പ്രബോധിനി മാതൃക കാട്ടി. സന്നദ്ധ പ്രവർത്തകരുടെ ഗ്രൂപ്പ് രൂപീകരിച്ച് അവർക്ക് ആലപ്പാട് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പരിശീലനം നൽകി. കോവിഡ് അടച്ചിടലിനെത്തുടർന്ന് ബുദ്ധിമുട്ടിലായ രോഗികൾക്ക് ആലപ്പാട് എഫ്.എച്ച് സിയുടെ സഹകരണത്തോടെ മരുന്നു വിതരണം നടത്തി. ഓൺലൈനായും ഓഫ് ലൈനായും നിരവധിയായ പ്രവർത്തനങ്ങളാണ് ഗ്രന്ഥ ശാല ഈ കാലയളവിൽ സംഘടിപ്പിച്ചത് മത്സ്യത്തൊഴിലാളികൾക്ക് മിതമായ നിര ക്കിൽ ലൈസൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച എന്റെ സുരക്ഷനിങ്ങളുടെയും എന്ന പദ്ധതി പൂർണ വിജയത്തിലെത്തി. കോവിഡ് കാലത്ത് കൈകഴുകൽ കേന്ദ്രങ്ങൾ ആരംഭിച്ചു മാസ്ക് സാനിറ്റൈസർ വിതരണം നടത്തി. വീടുകളിൽ പുസ്തക വിതരണം കാര്യക്ഷമമാക്കി.ഹോം ക്വാറന്റൈൻ ഇരുന്ന വർക്കും പുസ്തകം വിതരണം ചെയ്തു. കോവിഡ് കാലത്ത് ആലപ്പാട് പഞ്ചായത്ത് പൂർണമായി അടച്ചിട്ടപ്പോൾ ഭക്ഷ്യധാന്യ മരുന്ന് വിതരണം പ്രബോധിനി സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് കാര്യക്ഷമമായി സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വായന വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്ത നങ്ങൾക്കൊപ്പം പ്രതിമാസ പരിപാടികളും സാമൂഹിക സേവന പ്രവർത്തന ങ്ങളും സംഘടിപ്പിച്ചുകൊണ്ട് സജീവമാകാൻ ഗ്രന്ഥശാലക്ക് കഴിഞ്ഞു.

നിലവിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ   പി ദീപു ഗ്രന്ഥശാല പ്രസിഡണ്ടും നേഹ വിനീത് വൈസ് പ്രസിഡൻറ് . ശ്യാം രാജ്  സെക്രട്ടറിയും അംജിത് ജോ : സെക്രട്ടറിയും .ശ്രീമതി  ഷൈ മോൾ . സുനിൽരാജ് .     വിജയൻ. കിരൺ സാരഥി. ദിനേശ് ,ഹരി മോൻ .മുനീർ മഹാത് മജി എന്നിവർ കമ്മിറ്റി മെമ്പറായി പ്രവർത്തിക്കുന്നു