സ്ഥല ഐതീഹ്യങ്ങൾ

   1.ഒറ്റൂർ 
      തിരുവനന്തപുരം ജില്ലയിലാണ് ഒറ്റൂർ എന്ന സ്ഥലം. തിരുവനന്തപുരം-കൊല്ലം ദേശീയപാതയിൽ മണമ്പൂർ ജംഗക്ഷനിൽ നിന്നും 4.കീ. മീ. കല്ലമ്പലം-വർക്കല റൂട്ടിൽ വടശ്ശേരികോണത്തു നിന്നും 4.5കീ. മീ.  ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ ഒരു ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ വിഷ്ണു ഇരിക്കുന്ന ഭാവത്തിലാണ്. ഉപദേവനായ ശാസ്താവ് നിൽക്കുന്ന ഭാവത്തിലും. ഇത്തരത്തിലുള്ള പ്രതിഠകൾ അപൂർവമാണ്. ഈ വിഗ്രഹമുള്ള എക സ്ഥലമെന്നർത്ഥത്തിൽ "ഒറ്റ ഊര് " പിന്നീട് 'ഒറ്റൂർ' എന്ന് അറിയപ്പെടാൻ ഇടവന്നു. 
  2.കല്ലമ്പലം 
      തിരുവനന്തപുരം ജില്ലയിലെ മണമ്പൂർ ഗ്രാമപഞ്ചായത്തുലാണ് ചരിത്രപ്രസിദ്ധമായ ശ്രീബാലസുബ്രമണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അമിൽ തുരുത്തിമഠം, പയ്യൂർമഠം, മണമുക്കൽ മഠം, കള്ളിയാട്ട് മഠം എന്നിങ്ങനെ നാലുമടക്കാരുടെ വകയായിരുന്നു ക്ഷേത്രം  അതിൽ പയ്യൂർമടത്തിലെ ഒരു കാരണവർ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയപ്പോൾ മുന്ന് ബാലന്മാർ കുളക്കരയിൽ കളിച്ചുകൊണ്ടിരിക്കുന്നു. ദിവ്യതേജസുള്ള കുട്ടികലെ അനുനയിപ്പിച്ചു വീട്ടിലേക്കു കൊണ്ടുപോകാൻ തുടങ്ങി. അപ്പോൾ അതിലൊരു ബാലൻ അപ്രത്യക്ഷനായി. മറ്റു രണ്ടു ബാലന്മാരെ കാരണവർ വീട്ടിൽ കൊണ്ടുപോയി സൽക്കരിച്ചു. പിന്നീട് അവരും അപ്രത്യക്ഷമായി.എന്നാൽ അവിടെ ബാലസുബ്രമണ്യന്റെ ഒരു വിഗ്രഹം കാണാനിടയായി. 
   കുമാരന്മാരെ കണ്ട സ്ഥാനത്തു കല്ലുകൊണ്ട് ഒരു മാടം ഉണ്ടാക്കി പൂജകൾ ചെയ്തു. പിൽക്കാലത്ത് ബാലന്മാരെ കണ്ട സ്ഥാനത്തു ക്ഷേത്രം നിർമ്മിച്ചു ബാലസുബ്രമണ്യന്റെ വിഗ്രഹം പ്രതിഷ്‌ടിച്ചു ആരാധിച്ചു. നാലുമടക്കാരും നാട്ടുകാരും ചേർന്നാണ് ആദ്യത്തെ ക്ഷേത്രം പണികഴിപ്പിച്ചത്. അക്കാലത്തു ക്ഷേത്രനിർമാണത്തിനു ഉപയോഗിച്ചിരുന്നത് വലിയ ശിലകളായിരുന്നു. ശിലകളെല്ലാം ആനകളാണ് ഉരുട്ടികൊണ്ട് വന്നിരുന്നത്.ദേശീയപാതയിൽ കല്ലമ്പലത്തുനിന്നുമാണ് പാറകൾ ഉരുട്ടാൻതുടങ്ങിയത്. ആ കല്ലുകൾ കൊണ്ടുണ്ടാക്കിയ അമ്പലം എന്നർത്ഥത്തിൽ ആ സ്ഥലം 'കല്ലമ്പലം' എന്ന് അറിയപ്പെടാൻ തുടങ്ങി. 

  3.മാമ്പഴക്കോണം 
      ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ  (തിരുവനന്തപുരം ജില്ല) ഒരു പ്രദേശമാണ് മാമ്പഴക്കോണം. എവിടെ ഒരു ശ്രീധർമശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നു. പണ്ട് ഇവിടെ മാമ്പഴമഠം എന്നൊരു ബ്രാഹ്മണമഠം ഉണ്ടായിരുന്നു. അന്ന് ഈ  പ്രദേശം മുഴുവനും ആ മാടക്കാരുടെ വകയിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്തിന് 'മാമ്പഴക്കോണം' എന്ന പേരുണ്ടായത്.
   4.കപ്പാംവിള 
        നാവായിക്കുളം-തുമ്പോട് റൂട്ടിൽ ഉൾപ്പെട്ട പ്രദേശമാണ് ഒരു ചെറിയ ജങ്ക്ഷൻ ആണ് കപ്പാംവിള. പണ്ട് ചെറിയ ഒരു ഇടവഴി മാത്രമായിരുന്നു. അവിടെ ഒരു കപ്പമാവ് ഉണ്ടായിരുന്നു. ആ മാവിന്റെ പേരിലാണ് അവിടം കപ്പാംവിള എന്ന് അറിയപ്പെടാൻ തുടങ്ങിയത്. കാലക്രമേണ ആ മാവ് നശിച്ചു പോവുകയോ മുറിച്ചു മാറ്റുകയോ ചെയ്തു.
   
     5.പറകുന്ന് 
       തിരുവനന്തപുരം ജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് പറകുന്ന്. പണ്ട് കാലത്ത് അവിടെ പാറകൾ നിറഞ്ഞ ഒരു കുന്ന് ഉണ്ടായിരുന്നു. പാറ കുന്ന് എന്ന് പറഞ്ഞത്പറഞ്ഞാണ് പറകുന്ന് എന്ന് ആ സ്ഥലം അറിയപ്പെടാൻ തുടങ്ങിയത്. 

 6.മുക്കട 
     പണ്ട് കാലത്ത് രണ്ടു മുന്ന് വഴികളോ റോഡുകളോ വന്നുചേരുന്ന ഇടത്തെ മുക്ക് എന്നാണ് പറഞ്ഞിരുന്നത്. നാവായിക്കുളം പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലാമാണ്‌ മുക്കട. മുന്ന് റോഡുകൾ വന്നുചേർന്ന അവിടെ അന്ന് ഒരു കട നിലനിന്നിരുന്നു. ആ മുക്കിൽ നിന്ന കടയെകൂടെ ചേർത്ത് മുക്കട എന്ന് പറഞ്ഞുതുടങ്ങി എന്നാണ് പറയപ്പെടുന്നത്. 
   7.നാവായിക്കുളം  
        തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് നാവായിക്കുളം. ഇവിടെ ഒരു സങ്കരനാരായണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പ്രസിദ്ധ ശങ്കരനാരായണസ്വാമി ക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിലെ കുളത്തിൽ നാല് വാതിലുകൾ ഉണ്ടായിരുന്നു എന്നും അതിനാൽ നാലുവാതിൽകുളം എന്ന് അറിയപ്പെട്ടു. ഒടുവിൽ അത് നാവായിക്കുളമായി എന്നും അതല്ല നാഗർ വാഴും കുളമാണ് നാവായിക്കുളം എന്നും പറയുന്നു. 
   
 8.ചിരട്ടക്കുന്ന്  
     നാവായിക്കുളം പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചിരട്ടകുന്ന്. ഇത് കുറച്ച് ഉയർന്ന പ്രദേശമാണ്. കപ്പാംവിള,  ഡീസന്റ് മുക്ക്, പുതുശേരിമുക്ക് എന്നിസ്ഥലങ്ങളിലുള്ള റോഡുകൾ വന്നു ചേരുന്ന സ്ഥലമാണിത്. മുന്ന് റോഡുകൾ  കൂട്ടിമുട്ടിയത്  കണ്ടാൽ ചിരട്ടയുടെ മുകളിലെ വരകൾ പോലെയാണ്. അങ്ങനെയാണ് ചിരട്ട കുന്ന് എന്ന പേര് വന്നത്. 
 
 9.മുള്ളറം കോട് 
        തിരുവനതപുരം ജില്ലയിലെ ഒറ്റൂർ പഞ്ചായത്തിലാണ് മുള്ളറംകോട് എന്ന സ്ഥലം ഇവിടെ ഒരു തമ്പുരാൻ ക്ഷേത്രം ഉണ്ട്. 
തമിഴ്‌നാട്ടിലെ വൈഗ രാജ്യത്തിലെ പൊൻപെരുമാളിനു 5ആണ്മക്കളും പൊന്നുരുകി എന്ന മകളുമുണ്ടായിരുന്നു. മധുരരാജാന് പൊന്നുരുക്കിയെ വിവാഹം കഴിക്കാൻ കഴിയാത്തതിനാൽ രണ്ടു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായി. രക്ഷപെട്ട പൊന്നുരുകി ദേവിയെ തപസു ചെയ്തു മധുര രാജാവിനെ വധിക്കാൻ ഒരു മകനെ ആവശ്യപ്പെട്ടു. മകന് ഉലകുടയ പെരുമാൾ എന്ന് പേരിട്ടു. പെരുമാൾ തപസു ചെയ്ത് പ്രത്യക്ഷപ്പെട്ട ദേവി നന്ദകം  വാൾ കൊടുത്തു. ഉലകുടയ പെരുമാൾ മധുരരാജനെ വധിക്കാൻ ഓരോ ഇടതും പോയി. പെരുമാൾപോയ സ്ഥലത്തെല്ലാം ഓരോ തമ്പുരാൻ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ തിരുവിതാംകുറിലും എത്തി. ഇരുപത്തെട്ടാമത്തെ ദിവസം എത്തിയത് മുള്ളാർന്നു കിടന്ന ഒരു ദേശത്തായിരുന്നു. മരണഭയത്താൽ മധുരരാജാൻ ശിവനെ ഭജിക്കാൻ തുടങ്ങി. മധുര രാജാവിന്റെ അഹങ്കാരം ഇല്ലാതാക്കാൻ ശിവനാണ് പെരുമാളിന്റെ രൂപത്തിൽ വന്നത്. അവിടെ ഒരു തമ്പുരാൻ ക്ഷേത്രം സ്ഥിതിചെയ്യുന്നു. അന്ന് മുള്ളാർന്ന കാട് കാലാന്തരത്തിൽ മുള്ളറം കോട് എന്നറിയപ്പെടാൻ തുടങ്ങി.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ആതിര._എ._എ&oldid=3276236" എന്ന താളിൽനിന്ന് ശേഖരിച്ചത്