അരുൺ.ജെ.വേലായുധൻ 1980 ജനുവരി 5-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിക്ക് സമീപം സ്വാമിയാർമഠം ശ്രീ നീലകണ്ഠനിലയത്തിൽ ശ്രീമതി ജമലകുമാരി.വി.കെ-യുടെയും ശ്രീമാൻ കെ.വേലായുധൻ പിളളയുടെയും മൂത്തമകനായി ജനിച്ചു. ചേങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമത്തിന് കീഴിലുളള ശ്രീ നിലകണ്ഠ വിദ്യാപീഠം ഹൈസ് സ്കൂൾ, പട്ടം സെൻറ് മേരീസ് ഹയർ സെക്കൻററി സ്കൂൾ, ചെമ്പഴന്തി ശ്രീ നാരായണ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അച്ഛൻ കെ.വേലായുധൻ പിളള (ജനനം: 22-04-1948) പോലീസ് ഉദ്യോഗസ്ഥനായിരുന്നു. രാമായണ പാരായണത്തിൽ വിദഗ്ദ്ധനായിരുന്ന അദ്ദേഹത്തിന്, ഹിന്ദുപുരാണങ്ങളിലും, ആയുർവേദത്തിലും, കളരിപയറ്റിലും അവഗാഹമുണ്ടായിരുന്നു. അമ്മ ജമലകുമാരി.വി.കെ (ജനനം: 16-05-1961) തികഞ്ഞൊരു കുടുംബിനിയും, ഈശ്വര ഭക്തയുമായിരുന്നു. അരുൺ.ജെ.വേലായുധൻറെ അനുജനായ ശ്രീ.കിരൺ.ജെ.വേലായുധൻ ആർമി ഉദ്യോഗസ്ഥനായിരുന്നു. തിരുത്തുക