സ്വാഗതം ടെമ്പ്ലേറ്റ്

തിരുത്തുക

കൊള്ളാം, നന്നായിട്ടുണ്ട്. സമയ ലഭ്യതയനുസരിച്ച് ഇവിടെയെത്തുമല്ലോ. സാങ്കേതിക ലേഖനങ്ങൾ കുറേ ഉൾക്കൊള്ളിക്കാൻ താങ്കളുടെ സാന്നിധ്യം സഹായകമാകുമെന്നു കരുതട്ടെ. ഞാൻ പ്രധാനമായും ഇംഗ്ലീഷ് വിക്കിയിലുള്ള ലേഖനങ്ങൾ വിവർത്തനം ചെയ്യുകയാണിവിടെ. തുടക്കത്തിൽ ലേഖനങ്ങളുടെ എണ്ണം കൂട്ടാൻ അതാവശ്യമാണല്ലോ. ഈ വർഷമെങ്കിലും ഇത് 1000 കടത്തണമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. താങ്കളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുക. നന്ദി. Manjithkaini 15:04, 5 മേയ് 2006 (UTC)Reply

തനിച്ചല്ല

തിരുത്തുക

പെൻ‌ഗ്വിനേ,

തനിച്ചല്ല കേട്ടോ. അപ്പപ്പോൾ കാണുന്നുണ്ട്. അല്പം തിരക്കിലായിരുന്നു. ഗുരുജി ലേഖനം അല്പം കൂടി ബാലൻ‌സ്ഡ് ആക്കിയാൽ നന്നായിരുന്നു. ഏതു നല്ലകാര്യത്തിന്റെയും തുടക്കത്തിൽ വളരെക്കുറച്ചുപേരല്ലേ കാണൂ. പലതുള്ളി പെരുവെള്ള. ഗ്നു പോലെ സാങ്കേതിക ലേഖനങ്ങളിലാകട്ടെ പെൻ‌ഗ്വിന്റെ ശ്രദ്ധ. ആശംസകൾ. Manjithkaini 14:33, 12 മേയ് 2006 (UTC)Reply

പ്രതിഷ്ഠാപനം

തിരുത്തുക

സുഹൃത്തെ, എന്താണീ പ്രതിഷ്ഠാപനം?? (സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനം). എന്റെ അറിവില്ലായ്മ പൊറുക്കുമല്ലോ.--പ്രവീൺ 17:19, 16 മേയ് 2006 (UTC)Reply

നല്ല കാര്യം

തിരുത്തുക

അതു നന്നായി. ഏതായാലും ശുഭദിനത്തിൽതന്നെയാ പെൻ‌ഗ്വിൻ തിരിച്ചെത്തിയത്. വിക്കിയ്ക്കായി മാറ്റിവയ്ക്കാൻ അല്പം സമയമുണ്ടാകട്ടെ എന്നാശംസിക്കുന്നു. ഇനി 2000 നമ്മുടെ ലക്ഷ്യം :). നന്ദി.

Manjithkaini 15:01, 20 സെപ്റ്റംബർ 2006 (UTC)Reply

ഒഴിവാക്കേണ്ട ലേഖനം

തിരുത്തുക

പെൻ‌ഗ്വിൻ,

ഉവ്വ് ആ ലേഖനം ശ്രദ്ധിച്ചിരുന്നു. അത് ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. ലേഖനങ്ങൾ ഏകപക്ഷീയമായി ഒഴിവാക്കപ്പെടുന്നതിനു പകരം കമ്മ്യൂണിറ്റിയുടെ അഭിപ്രായവും ആരാഞ്ഞ് ഒഴിവാക്കുകയാണ് എനിക്കിഷ്ടം. അതിനാൽ താങ്കൾ പ്രകടിപ്പിച്ചതുപോലെയുള്ള അഭിപ്രായങ്ങൾ ബന്ധപ്പെട്ട ലേഖനങ്ങളുടെ സംവാദ താളിലായാൽ നല്ലത്. താങ്കൾ ചൂണ്ടിക്കാട്ടിയ ലേഖനം ഒഴിവാക്കിക്കൊള്ളാം.

യൂസർ ബോക്സുകൾ എല്ലാം നന്നായിരിക്കുന്നു. നന്ദി. അപ്പോൾ എന്റെ ബ്ലോഗും വായിച്ചു അല്ലേ?

മറ്റൊരു കാര്യം, സൈൻ ടെമ്പ്ലേറ്റ് ഉപയോഗിച്ചു ഒപ്പു വയ്ക്കുമ്പോൾ തിയതിയും സമയവും ചേർക്കാൻ മറക്കുന്നു. യൂസർ ടെമ്പ്ലേറ്റിനുശേഷം 5 ടിൽദേ ഇട്ടാൽ സമയവും തീയതിയും മാത്രമായി വന്നുകൊള്ളും. (ദാ ഇങ്ങനെ: {{User:Manjithkaini/Template:Sign}}~~~~~) ഇതു ശ്രദ്ധിക്കുമല്ലോ. നന്ദി. --മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)16:11, 2 ഒക്ടോബർ 2006 (UTC)Reply

സോഫ്റ്റ്‌വെയർ (മറുപടി)

തിരുത്തുക

പെൻ‌ഗ്വിൻ,

തൽക്കാലം സോഫ്റ്റ്വെയർ എന്നെഴുതി മറ്റെല്ലാം റിഡിറക്ട് ചെയ്യാം. താമസിയാതെ സ്റ്റൈൽ ബുക്ക് പോലെ ഒരെണ്ണം തയാറാക്കാം. നന്ദി.Manjithkaini 14:07, 5 ഒക്ടോബർ 2006 (UTC)Reply

14:56, 8 ഒക്ടോബർ 2006 (UTC) Arichive created

"Tux the penguin/Talk archive 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.