പുതുവത്സരാശംസകൾ

തിരുത്തുക

സ്നേഹവും നന്മയും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു.--സുഗീഷ് 19:00, 31 ഡിസംബർ 2007 (UTC)Reply

ഋഗ്വേദം‎

തിരുത്തുക

ഋഗ്വേദം‎ താളിൽ എഴുതിയിരിക്കുന്ന അവസാന സൂക്തം സം‌വാദ സൂക്തം അല്ലേ?ആദ്യത്തേത് ഛന്ദസ്സും?--അനൂപൻ 09:34, 14 ജനുവരി 2008 (UTC)Reply

കേരളസർ‌വകലാശാല

തിരുത്തുക

യൂനിവേഴ്‌സിറ്റിയുടെ ഔദ്യോഗിക നാമം ആയതിനാലാണ്‌ ഞാൻ പേരു മാറ്റിയത്.എന്റെ സം‌വാദം താളിൽ എഴുതിയത് സംവാദം:കേരള സർ‌വകലാശാല താളിലും ഒന്നിടൂ.നമുക്ക് ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താം--അനൂപൻ 18:51, 31 ജനുവരി 2008 (UTC)Reply

ലേഖനത്തിലേക്ക് പോവുക

തിരുത്തുക

ലേഖനത്തിലേക്ക് പോവുക എന്ന വാചകം മാറ്റി ലേഖനത്തിലേക്ക് എന്നാക്കിയിട്ടുണ്ട്.പക്ഷേ അത് ഇവിടെ പ്രതിഫലിക്കാൻ നാളെ വരെ കാത്തിരിക്കേണ്ടി വരും.പിന്നെ ഒരു കാര്യം കൂടെ.ഞാൻ വിക്കിപീഡിയയിൽ അഡ്‌മിനിസ്റ്റ്രേറ്റർ ഒന്നുമല്ല.താങ്കളെപ്പോലെ ഒരു സാധാരണ യൂസർ മാത്രം :)--അനൂപൻ 08:15, 1 ഫെബ്രുവരി 2008 (UTC)Reply

അയ്യോ ക്ഷമാപണത്തിന്റെ ഒന്നുമാവശ്യമില്ല.മലയാളം വിക്കിപീഡിയയിൽ മാത്രമായി അതു ചെയ്യാം.പക്ഷേ അഡ്‌മിൻ റൈറ്റ്സ് വേണം.അതിനാലാണ്‌ അതു മെറ്റാവിക്കിയിൽ ചെയ്തത്.(അവിടെയും അഡ്‌മിൻ റൈറ്റ്സ് വേണം കെട്ടൊ).മെറ്റായിൽ ചെയ്താൽ അപ്പോൾ അത് എല്ലാ മലയാളം വിക്കി സം‌രഭങ്ങളിലും പ്രതിഫലിക്കും.(വിക്കി ബുക്ക്‌സ് മുതലയവ).വിക്കിയോടുള്ള ഈ സ്നേഹത്തിന്‌ നന്ദി പറയുന്നു--അനൂപൻ 08:38, 1 ഫെബ്രുവരി 2008 (UTC)Reply

തനതുമലയാളം

തിരുത്തുക

അറിയാം. അച്ചടി മഷി ലാഭിക്കാനും, ടൈപ്പ് റൈറ്ററിനും വേണ്ടി ഭാഷയെ വെട്ടി മുറിച്ച ലിപി പരിഷ്ക്കരണം എന്ന സമ്പ്രദായത്തോട് എനിക്കു യോജിപ്പില്ല. ആ മാറ്റം ഉൾക്കൊള്ളാൻ ഉദ്ദേശവുമില്ല. എന്റെ നയം ഈ പോസ്റ്റിൽ വേറെ ഒരാൾ പറഞ്ഞിരിക്കുന്നതു തന്നെയാണു.http://chintyam.blogspot.com/2008/02/blog-post_13.html

ഭാഷാ ഇൻസ്റ്റിയൂട്ട് എന്ന സ്ഥാപനം മലയാള ഭാഷയെ കൊല്ലാക്കൊല ചെയ്യുന്ന ഇതു മാതിരി കുറേ നിയമങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. ചെയ്യാൻ പണിയൊന്നും ഇല്ല. എങ്കിൽ വെറുതെ ഇരിക്കുമ്പോ വിറച്ചിരിക്കാം എന്ന നയത്തിൽ ഉണ്ടാക്കുന്ന കുറേ വിഡ്ഡിഡീത്തരങ്ങൾ.

ഇന്റർനെറ്റ് മലയാളത്തിൽ നടക്കുന്ന വിപ്ലവങ്ങളായ മാറ്റങ്ങളെകുറിച്ചും തനതു മലയാളം ലിപിയുടെ തിരിച്ചു വരവിനെ കുറിച്ചും നവീൻ ബോധവാനല്ല എന്നു തോന്നുന്നു. എങ്കിൽ വിക്കിപീഡിയയും ബ്ലോഗിലും ഒക്കെ നടന്നു എന്റെ യൂസർ പേജിൽ പറഞ്ഞതു പോലെ കമെറ്റ് ഇട്ടു നടക്കേണ്ടി വരും. പക്ഷെ കിട്ടാൻ പോകുന്ന മറുപടി ഇപ്പോൾ തന്നെ ഊഹിച്ചോളൂ.--ഷിജു അലക്സ് 04:10, 1 മാർച്ച് 2008 (UTC)Reply


അച്ചടി മഷി ലാഭിക്കാൻ എന്നതു അച്ചു നിരത്താനുള്ള സൗകര്യത്തിനു എന്നു മാറ്റി മാറ്റി വായിച്ചാൽ മതി. ബാക്കി ഒക്കെ മുൻപ് പറഞ്ഞത് തന്നെ. ‍

ലിപി പരിഷ്കരിച്ചെങ്കിലും ആൾക്കാരെ പരിഷ്കരിക്കാൻ നിയമത്തിനാവില്ലല്ലോ? അപരിഷ്കൃതൻ ‍ എന്നു പറയാം അല്ലേ. If you are not with United States... എന്ന വാചകം ആണു എനിക്കു, ദയവായി പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുക എന്ന വാചകം വായിച്ചപ്പോൾ ഓർമ്മ വരുന്നത്. --ഷിജു അലക്സ് 19:01, 1 മാർച്ച് 2008 (UTC)Reply


ഒരു കാര്യത്തിനു കൂടി മറുപടി പറഞ്ഞ് ന്റെയിലേക്കു വരാം

വിക്കിയിലെ ലേഖനങ്ങൾ മൊത്തം ഞാൻ എഴുതുന്നതാണെങ്കിലല്ലേ അങ്ങനൊരു പ്രശ്നം ഉള്ളൂ. ഞാൻ ലേഖനം എഴുത്തും എഡിറ്റും ഇപ്പോൾ വളരെ കുറവാണ്‌. അതിനാൽ പേടിക്കണ്ട.


ന്റെ യുടെ പ്രശ്നം ഫോണ്ടിന്റേയും ഒരു പരിധി വരെ ഒഎസ് മലയാളം റെൻഡർ ചെയ്യുന്നതിന്റേയും ആണ്‌. അജ്ഞലിയിൽ ന്റെയുടെ പ്രശ്നം പരിഹരിച്ച ഫോണ്ട് എന്റെ കൈയ്യിൽ ഉണ്ട്. എനിക്ക് എല്ലായിടത്തും ന്റെ ശരിയായി ആണു കാണുന്നത്. ഇതിലടക്കം .

കെവിനോ സിബുവോ ആരെങ്കിലും താമസിയാതെ അജ്ഞലിയുടെ പുതിയ ഒരു വേർഷൻ റിലീസ് ചെയ്യും എന്നാണ്‌ പറഞ്ഞിട്ടുള്ളത്. അതോടെ അജ്ഞലി ഉപയോഗിക്കുന്നവർക്ക് ന്റെ, അക്ബർ, മലയാളത്തിലെ പൂജ്യം, ഇങ്ങനെ നിരവധി പ്രശ്നങ്ങൾ തീരും. ബാക്കിയുള്ള ഫോണ്ടിന്റെ പ്രശ്നം അതതു ഫോണ്ട് നിർമ്മാതാക്കല് ശരിയാക്കണം. ഒഎസിലും ചെറിയ എന്തോ പ്രശ്നം ഉണ്ട്. അതിനു പക്ഷെ മൈക്രോസോഫ്റ്റ് തന്നെ വിചാരിക്കണം. --ഷിജു അലക്സ് 02:23, 2 മാർച്ച് 2008 (UTC)Reply

നവീൻ ഇപ്പോൾ എഴുതിയ ന്റയും എനിക്കു ശരിയായാണു കാണുന്നതു. അതിനാൽ എവിടേയും ഒന്നും മാറ്റെണ്ട കാര്യമില്ല. ഫോണ്ട് ശരിയാവുന്നതോടെ കാഴ്ചയും ശരിയും.

പക്ഷെ അർണ്ണോസ് പാതിരി പോലുള്ള ചില പ്രശ്നങ്ങൾ തീരണം എങ്കിൽ മൈക്രോസോഫ്റ്റ് തന്നെ വിചാരിക്കണം.--ഷിജു അലക്സ് 15:14, 4 മാർച്ച് 2008 (UTC)Reply

കാർത്തികയിൽ അർണ്ണോസ് പാതിർ ശരിയായി കാണുന്നുണ്ടല്ലോ? --ബ്ലുമാൻ‍ഗോ ക2മ 15:29, 4 മാർച്ച് 2008 (UTC)Reply
ഞാൻ വിസ്റ്റയാണ് ഉപയോഗിക്കുന്നത് അതിൽ ണ്ടക്കും പ്രശ്നമില്ല. എല്ലാവരും അവരവരുടെ ഫോണ്ടും ബ്രൌസറും ഒ.എസും ആസ്പദമാക്കിയുള്ള ചർച്ച എവിടെയെങ്കിലുമെത്തുമെന്ന് എനിക്ക് തോന്നുന്നില്ല.--ബ്ലുമാൻ‍ഗോ ക2മ 16:08, 4 മാർച്ച് 2008 (UTC)Reply

ചില്ല്

തിരുത്തുക

നവീനേ, ൿ എന്നൊരു ചില്ലക്ഷരമുണ്ട്. ഇത് പോലെ യ എന്ന അക്ഷരത്തിനും ഉണ്ടെന്നാണ്‌ തോന്നുന്നത്--പ്രവീൺ:സംവാദം 02:56, 9 ഏപ്രിൽ 2008 (UTC)Reply

ൿ ഇവിടെ കാണൂ--പ്രവീൺ:സംവാദം 02:49, 10 ഏപ്രിൽ 2008 (UTC)Reply


കുസേലൻ/കുചേലൻ

തിരുത്തുക

ശരിയാണു, ഞാൻ ഉദ്ഡേശിച്ചതു ചെന്നെ ചെണ്ട്റൽ എന്നെഴുതി ചെന്നെ സെൻട്രൽ എന്നു വായിക്കുമെന്നാണു. എഴുതിവന്നപ്പോൾ മാറിയതാണു.

ഉദ്ദേശിച്ചതു ഇത്രയേ ഉള്ളൂ. മലയാളം പോലെ എഴുതുന്നതു അതേ പോലെ വായിക്കുക എന്നതല്ല തമിഴിന്റെ രീതി. അതിനാൽ തന്നെ അവർ എങ്ങനെ വായിക്കുമോ എതു പോലെ വേണം എഴുതാൻ എന്നാണു. ഒറ്റ തമിഴനും അതു കുചേലൻ എന്നു വായിക്കുന്നതു കണ്ടിട്ടില്ല. അവർ ട്രാസ്ലിറ്ററേറ്റ് ചെയ്തിരിക്കുന്നതു ഒക്കെ കുസേലൻ എന്നാണു. ഇം‌ഗ്ലിസ്ഷ് വിക്കി ലേഖനം നോക്കുക. kuchelan എന്നു ട്രാന്സ്‌‌ലിറ്ററേറ്റ് ചെയ്യാൻ അവര്ക്കു അറിയാത്തതു അല്ലല്ലോ. അതിനാൽ തന്നെയാണു തമിഴിൽ എഴുത്തിനേക്കാൾ വായനയാണു പ്രാധാന്യം എന്നു പറഞ്ഞത്. --Shiju Alex|ഷിജു അലക്സ് 11:49, 2 ഓഗസ്റ്റ്‌ 2008 (UTC)


ഹേയ് അങ്ങനൊന്നും ഇല്ല. ;)

തമിഴ് പോലുള്ള ഒരു ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനറൈലൈസ് ചെയ്തു എഴുതാൻ പറ്റില്ല എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.

പോസ്റ്ററിന്റെ കാര്യമൊക്കെ മലയാളത്തിന്റെ കാര്യത്തിൽ ശരിയായിരിക്കാം. മലയാളത്തിൽ പോസ്റ്ററിൽ ഉള്ള പ്രശ്നങ്ങൾ ദ്വിത്വസന്ധി, കൂട്ടക്ഷരം പോലുള്ളവയാണു. അതെപോലല്ലല്ലോ കുചേലൻ/കുസേലൻ പ്രശ്നം എന്നാനു ഞാൻ ഉദ്ഡെശിച്ചത്. ഇവിടെ അക്ഷരം തന്നെ മാറി പോയി.

തമിഴിനേയും മലയാളത്തിനേയും വ്യത്യ്സതമായി സമീപിച്ചേ പറ്റൂ. തമിഴിനെ വേറെ ഒരു ഭാഷയുമാക്കി കൂടി തള്ളിക്കളയാൻ പറ്റില്ല. കാരണം അതു നമ്മുടെ ഭാഷയോടു അത്രയും ബന്ധപ്പെട്ടു കിടക്കുന്നു. മറ്റേതു ദ്രാവിഡഭാഷകലേക്കാളും അധികമായി. --Shiju Alex|ഷിജു അലക്സ് 17:38, 2 ഓഗസ്റ്റ്‌ 2008 (UTC)

"Naveen Sankar/Archive 2008" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.