ആറുവർഷത്തിലേറെയായി മലയാളവിക്കിപീഡിയയിൽ എഴുതുന്നു.
എന്റെ മലയാളവും മറ്റുള്ളവരുടെ മലയാളവും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്നും , എത്രവാദിച്ചാലും
'അവരുടെ മലയാളം അവർക്കും എന്റെ മലയാളം എനിക്കും ശരി' എന്ന നില തുടരും എന്നുമുള്ള തിരിച്ചറിവാണ് വിക്കിയെഴുത്തുമൂലമുണ്ടായ പ്രധാന നേട്ടം.
പലരോടും, പലയിടങ്ങളിലും എന്റെ മലയാളമാണ് ശരിയെന്ന് വാദിക്കേണ്ടിവന്നു. വാദിച്ചു ക്ഷീണിച്ചു.
ഇനി ഓരോരുത്തരുടെയും സംവാദത്താളിൽ ചെന്ന് വഴക്കുണ്ടാക്കാൻ വയ്യ.
എന്റെ മലയാളം എന്തുകൊണ്ട് ഇങ്ങനെയായി എന്നതിനുള്ള ന്യായങ്ങൾ ഇവിടെ ശേഖരിക്കുന്നു.
നിങ്ങൾക്ക് യോജിക്കാം. വിയോജിക്കാം. നിങ്ങളുടെ ഇഷ്ടം.


ഇന്ന്

കൊല്ലവർഷം 1200
ധനു
6<-- 1200
ധനു
5--> ശനി




ഈ എഴുതിയിരിക്കുന്നതെല്ലാം എന്റെ മലയാളം അനുസരിച്ചും ശരി തന്നെയാണല്ലോ നവീനേ! :)

വാസ്തവത്തിൽ ത-യുടെ(കൂടി) ചില്ലുരൂപമാണു് 'ൽ' എന്ന (എവിടെയോ കണ്ട) ചർച്ചയിൽ മുതൽ ശ്രദ്ധിച്ചുതുടങ്ങിയതാണു് നവീനിനെ. നമുക്കൊരുമിച്ചു തുഴഞ്ഞുപോകാവുന്ന ഒതുക്കവും ഒഴുക്കുമുള്ള ഒരു മലയാളപ്പുഴയുണ്ടെന്നുറപ്പു്.

എങ്കിലും 'സർ‌വ്വ' എന്ന പ്രയോഗത്തിന്റെ സാധുതയെക്കുറിച്ചെഴുതുമ്പോൾ, (അതുപോലെ, വിദ്യാർഥി-വിദ്യാർത്ഥി, അദ്ധ്യാപകൻ, അധ്യാപകൻ തുടങ്ങിയേടത്തും) തനിമലയാളവും സംസ്കൃതവും തമ്മിൽ പതിവൊഴിഞ്ഞൊരു പടലപിണക്കം ഉണ്ടാവുന്നുണ്ടെന്നു് സമ്മതിക്കാതെ വയ്യ.

)

--ViswaPrabha (വിശ്വപ്രഭ) 11:53, 1 ജൂൺ 2010 (UTC)Reply

ഌ, വൈതരണി

തിരുത്തുക
  1. ഌ എന്നതിന്റെ ഉച്ചാരണം എങ്ങനെയാണെന്ന് വ്യക്തമാക്കാമോ? പറ്റിയാൽ റെക്കോഡ് ചെയ്ത് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക.
  2. എല്ലാത്തരം വൈതരണികളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ട് എന്ന പ്രയോഗത്തിലെ തെറ്റ് എന്താണെന്ന് വിശദമാക്കാമോ? --Vssun 04:40, 4 ജൂൺ 2010 (UTC)Reply
വൈതരണി അല്പംകൂടി വിശദമാക്കിയിട്ടുണ്ട്. 'ഌ'ന്റെ ഉച്ചാരണം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.--Naveen Sankar 05:03, 4 ജൂൺ 2010 (UTC)Reply

തിരുത്തുക

വിശ്വപ്രഭ എന്റെ താളിൽ എഴുതിയത് ഇങ്ങോട്ടു മാറ്റുന്നു. --Naveen Sankar 08:09, 8 ജൂൺ 2010 (UTC)Reply

ഌ എന്നതിനെ ദന്ത്യസ്വരം എന്നാണു പറയുക.

ക് ള് പ്തം എന്നു് (ഇടയ്ക്കു മുറിവില്ലാതെ) ഉറക്കെ പറയുക. ക് ണ് പ്തം എന്നും അതേ ഉച്ചത്തിൽ പറയുക. ഇങ്ങനെ പലകുറി ആവർത്തിക്കുക. ഇനി ഇവയ്ക്കു രണ്ടിനും ഇടയിൽ (ണ്, ള്) ഉണ്ടാക്കാവുന്ന ശബ്ദം ഉച്ചരിക്കാൻ ശ്രമിക്കുക. ഒരു ഘട്ടത്തിൽ ഇതുരണ്ടുമല്ലാതെ ഒരു പുതിയ (വ്യത്യസ്തമായ) ശബ്ദത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കാം. അതാണു് ഌ. ചില പ്രദേശങ്ങളിൽ (മിടുക്കില്ലാത്തവൻ, confused ആയവൻ എന്നൊക്കെയുള്ള അർത്ഥത്തിൽ) ക്ണാപ്പൻ എന്നൊരു slang പദം പ്രചാരത്തിലുണ്ട്. അതു ശരിയായ വിധത്തിൽ പറഞ്ഞുകേൾക്കുമ്പോഴാണു് മലയാളികൾക്കു് സുന്ദരമായി ഉച്ചരിക്കാൻ കഴിയുന്ന ഒരക്ഷരമാണു് ഌ എന്നു മനസ്സിലാവുക!

സംസ്കൃതത്തിലും മലയാളത്തിലും (മറ്റു പല ഇന്ത്യൻ ഭാഷകളിലും) ഉച്ചാരണസാദ്ധ്യമായ ഓരോ ഫോണിമുകൾക്കും ഓരോ ലിപിരൂപം ഉണ്ടായിരിക്കുക എന്നതാണു് പ്രധാന നിബന്ധനയായി കണക്കാക്കുന്നതു്. എന്നാൽ മനുഷ്യശബ്ദം ഘട്ടനിബദ്ധം (discrete) അല്ല, ഏറെക്കുറെ അനുസ്യൂതമായ (continuous) ഒരു function ആണു്. അതിനാൽ സാദ്ധ്യമായ എല്ലാ ശബ്ദങ്ങൾക്കും സമാനമായ രൂപങ്ങൾ നിർമ്മിച്ചെടുക്കലോ ഓർത്തുവെക്കലോ പ്രായോഗികമല്ല. അതുകൊണ്ട് വ്യക്തമായും വേർത്തിരിവുള്ള (clearly distinguishable) ഉച്ചാരണസ്ഥാനങ്ങൾക്കാണു് അക്ഷരങ്ങൾ (തനതുലിപിരൂപങ്ങൾ) കൽ‌പ്പിച്ചിട്ടുള്ളതു്. ദന്ത്യസ്വരം എന്നതു് അപൂർവ്വമായിരിക്കാം. എങ്കിലും തെക്കനാഫ്രിക്കൻ ഭാഷകളിൽ ഉള്ള ക്ലിക്ക് ശബ്ദങ്ങൾക്കു് ദൂരസാമ്യമുള്ള ‘ഌ’ എന്ന ശബ്ദത്തിനും സംസ്കൃതം (അതുവഴി മലയാളവും) അതിന്റേതായ സ്ഥാനം വക വെച്ചുകൊടുത്തിട്ടുണ്ടു്. സൌകര്യത്തിനുവേണ്ടി, അല്ലെങ്കിൽ ഇന്നത്തെ പ്രചാരം മാത്രം വെച്ചുനോക്കി, നാം ഇത്തരം അക്ഷരങ്ങൾ നമ്മുടെ ലിപിശേഖരങ്ങളിൽനിന്നും ദീർഘവീക്ഷണമില്ലാതെ എടുത്തുകളഞ്ഞുകൂടാ. നിത്യോപയോഗത്തിൽ ഇത്തരം വാക്കുകൾ വേണോ എന്നു തീരുമാനിക്കുന്നതു് വേറൊരു വിഷയമാണു്.

ക്ഌപ്തം എന്ന വാക്കു കൂടാതെ,

ഌ എന്ന അക്ഷരത്തിനു് ഭൂമി, പർവ്വതം, അദിതി(ദേവമാതാവ്), അമ്മ, ദേവി, സ്ത്രീ, സ്ത്രൈണത, പ്രകൃതി എന്നെല്ലാം അർത്ഥമുണ്ടു്. ഭാരതീയ-ഹിന്ദു-മന്ത്രങ്ങളിൽ ഉപയോഗിക്കുന്ന ബീജാക്ഷരങ്ങളിൽ ഒന്നു കൂടിയാണു് ഇതു്.

സംസ്കൃതം പോലുള്ള ഭാഷകളിൽനിന്നു് ലിപ്യന്തരീകരണം നടത്തേണ്ടി വരുന്ന സന്ദർഭങ്ങളാണു് ഌ ഉപയോഗിക്കേണ്ടി വരുന്ന മറ്റൊരു സാഹചര്യം.

കൃത്യമായ അക്ഷരവിന്യാസത്തിനോടു് (അക്ഷരത്തെറ്റില്ലായ്മയോടു്) പുത്തൻമലയാളികൾക്കുള്ള പുച്ഛവും അനവധാനതയും സംസ്കൃതത്തിൽ നടക്കില്ല. ഗൌരവമായി സംസ്കൃതത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്ന മലയാളവേദികളിലും നടക്കില്ല.അത്തരം സന്ദർഭങ്ങളിലെ ആവശ്യങ്ങൾക്കുവേണ്ടിയെങ്കിലും നമുക്കു് ഌ പോലുള്ള അക്ഷരങ്ങളെ യാത്രയുടെ പാതിയിൽ വഴിയിൽ എറിഞ്ഞുകളയാതിരിക്കാൻ നോക്കാം.

ൡ എന്ന ഒറ്റയക്ഷരത്തിനും ഌ-വിന്റെ സമാനമായ അർത്ഥങ്ങൾ ഉണ്ടു്. കൂടാതെ ശിവൻ എന്നും.

--ViswaPrabha (വിശ്വപ്രഭ) 11:56, 4 ജൂൺ 2010 (UTC)Reply

ഐക്യദാർഢ്യം/ഐകദാർഢ്യം?

തിരുത്തുക

ഐക്യദാർഢ്യം/ഐകദാർഢ്യം? --Vssun (സുനിൽ) 04:06, 6 ജൂലൈ 2010 (UTC)Reply

"Naveen Sankar/മലയാളം" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.