Manubot

തിരുത്തുക

ഇന്റർവിക്കി പണി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മലയാളം വിക്കിയിൽ ഒരു ലേഖനത്തിൽ ഇന്റർ വിക്കി കണ്ണികൾ ചേർക്കുക, അതിലെ തെറ്റുകൾ തിരുത്തുക എന്നക്കെയാണു്. ഇതു ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി ക്രമം ശരിയാക്കുന്ന പണി കൂടി ചെയ്യാം എന്നേ ഉള്ളൂ. അല്ലാതെ ക്രമം ശരിയാക്കാൻ വേണ്ടി മാത്രമായി ബോട്ട് ഓടിക്കരുത്. എഡിറ്റുകളുടെ എണ്ണം കൂട്ടാം എന്നല്ലാതെ ഇതു കൊണ്ട് പ്രത്യേകിച്ച് ഗുണവുമില്ല.

ബോട്ടിനെ ഉപയൊഗിക്കുമ്പോൾ പറ്റുന്നിടത്തോളം പണികൾ ഒരുമിച്ച് ചെയ്യാൻ പറ്റുമെങ്കിൽ ബോട്ട് എഡിറ്റുകളുടെ എണ്ണം വളരെ കുറയ്ക്കാം. കുറഞ്ഞ ബോട്ട് എഡിറ്റ് കൊണ്ട് കൂടുതൽ സംഗതികൾ ചെയ്യാനാവണം. ഇതിലൊക്കെ പ്രധാനം മലയാളം വിക്കിയിലെ ബോട്ട് എഡിറ്റുകളുടെ ശതമാനത്തിൽ കുറവു് വരുത്തണം എന്നതു് കൂടിയാണു്.

ചുരുക്കത്തിൽ ക്രമം ശരിയാക്കാൻ ബോട്ട് ഓടിക്കാം, പക്ഷെ അത് ഇന്റർവിക്കിയുടെ പ്രധാനപണിയുടെ ഒപ്പം മാത്രം. അല്ലാതെ ക്രമം ശരിയാക്കാൻ മാത്രമായി ബോട്ട് ഓടിക്കരുത്. ബോട്ട് എഡിറ്റുകളുടെ എണ്ണം കുറച്ചേ മതിയാകൂ.

--ഷിജു അലക്സ് 05:44, 25 ജനുവരി 2011 (UTC)Reply
ഈവക കാര്യങ്ങൾ എനിക്ക് അറിയില്ലായിരുന്നു. ഞാൻ ക്രമം ശരിയാക്കാൻ വേണ്ടി ബോട്ട് ഓടിക്കില്ല.
"ബോട്ട് എഡിറ്റുകളുടെ എണ്ണം കുറച്ചേ മതിയാകൂ." - ഇതു എന്ത് കൊണ്ടാണ്? ദയവായി പറയാമോ?
--മനു എം ജി 09:38, 25 ജനുവരി 2011 (UTC)Reply


ക്രമം ശരിയാക്കാൻ വേണ്ടി മാത്രമായി ബോട്ട് വേണ്ടെന്നേ സൂചിപ്പിച്ചുള്ളൂ. ഇന്റർവിക്കിയുടെ മറ്റ് പണികൾ ചെയ്യുമ്പോൾ അതിന്റെ ഒപ്പം ക്രമവും കൂടെ ശരിയാക്കുന്നതിൽ യാതൊരു തെറ്റും ഇല്ല. --ഷിജു അലക്സ് 10:01, 25 ജനുവരി 2011 (UTC)Reply

ഷിജു പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലായി.ഈ അപേക്ഷ നിരസിക്കുക. ഞാൻ ചോദിച്ചത് എന്തെന്ന് വച്ചാൽ ബോട്ട് എഡിറ്റ്‌ കൂടിയാൽ വിക്കിയുടെ ക്വാളിറ്റിയെ ബാധിക്കുമോ എന്നാണ്. I was not asking about Interwiki,but about Bot editing as whole. Whether more bot edits make a wiki bad Hope you got my question. This is only for my understanding. Sorry for the off-topic. --മനു എം ജി 10:27, 25 ജനുവരി 2011 (UTC)Reply


ബാധിക്കും. മാനുഷിക എഡിറ്റുകൾ വിക്കിയുടെ ഗുണനിലവാരവും ആയി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മാനുഷിക എഡിറ്റുകൾ ബൊട്ട് എഡിറ്റുകളേക്കാൾ കൂടിയിരിക്കുന്നത് വിക്കി സമൂഹം സജീവമാണെന്നും അവിടെ പ്രവർത്തിക്കുന്നത് മനുഷ്യരാണെന്നും സൂചന തരുന്നു. മലയാളം പോലെ വളരെ സജീവമായ വിക്കി സമൂഹത്തിൽ ഒരു പക്ഷെ ഇത് അത്ര ദൃശ്യമാകില്ല. പക്ഷെ ഹിന്ദി പോലുള്ള ഭാഷകളിൽ ഇത് വളരെ ദൃശ്യമാണു് കാരണം അവിടെ ബോട്ട് എഡിറ്റുകൾ ആണു് ഭൂരിപക്ഷവും. ബിഷ്ണുപ്രിയ മണിപ്പൂരി പോലുള്ള ചില ഭാഷാവിക്കികലുടെ 97%നവും ബോട്ട് എഡിറ്റാണു്. അതിനാൽ ബോട്ട് വേണ്ട എന്ന് വെക്കുകയല്ല ബോട്ടിനെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതായിരിക്കനം നമ്മുടെ നയം. ഒരു ബോട്ട് എഡിറ്റ് കൊണ്ട് പരമാവധി പണികൾ ചെയ്യാൻ കഴിയണം. ഇൻഡസ്ട്രിയിൽ റോബോട്ടുകളെ വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോഴും ഇതേ ത്വതം നമ്മൾ നടപ്പാക്കാറുണ്ടല്ലോ. വളരെ ചെറിയ പണികൾ എപപ്പോഴും വേറൊരു പണിയുമായി ചേർത്ത് ചെയ്യുക. അപ്പ്പോഴാണു് ബോട്ടിനെ നമ്മൾ പരമാവധി പ്രയോജനപ്പെടുത്തുന്നത്. വേണമെങ്കിൽ ബിഷ്ണുപ്രിയ മണിപ്പൂരി പോലെയോ വോൾപ്പൊക്ക് വിക്കിപീഡിയ പോലെയോ ബോട്ടിനെ മാത്രം ഉപയൊഗിച്ച് നമുക്ക് വിക്കിപീഡിയ ഉണ്ടക്കാം. പക്ഷെ അത് ആർക്ക് എങ്ങനെ പ്രയൊജനപ്പെടും എന്ന് ബിഷ്ണുപ്രിയ മണിപ്പൂരിയുടെ ഒക്കെ നിലവിലുള്ള സ്ഥിതിയിൽ നിന്ന് മനസ്സിലാകും. --ഷിജു അലക്സ് 10:50, 25 ജനുവരി 2011 (UTC)Reply

നന്ദി ഷിജു. --മനു എം ജി 13:26, 25 ജനുവരി 2011 (UTC)Reply
"Manubot/task1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.