ഉദൽ മഹോബ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹോബയിലെ പരിമർദ് ദേവ് ബർമൻ രാജാവിന്റെ സൈന്യാധിപനായിരുന്നു ഉദൽ എന്നറിയപ്പെടുന്ന ഉദയ് സിങ്. 12-13 നൂറ്റാണ്ടുകളിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലം. രജപുത്ര വംശജനായ ഇദ്ദേഹം സഹോദരൻ അൽഹയോടൊത്ത് വിവിധ യുദ്ധങ്ങൾക്ക് നേതൃത്വം നൽകി[1].
നഗരത്തിൽ ഇവരുടെ നാമത്തിൽ അറിയപ്പെടുന്ന അങ്ങാടികൾ നിനിൽക്കുന്നുണ്ട്. ഒരുപാട് ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഇവർ രണ്ടുപേരും ചേർന്ന് നിർമ്മിച്ചതായി കരുതപ്പെടുന്നു.
ഭവിഷ്യ മഹാപുരാണത്തിൽ , പ്രതിസര്ഗ്ഗപര്വ്വം , തൃതീയ ഖണ്ഡത്തിൽ " ഉദയസിംഹൻ" എന്ന ഒരു ശ്രീകൃഷ്ണാവതാരത്തെക്കുറിച്ച് പ്രസ്താവമുണ്ട് . അതിലെ ഉദയസിംഹനും , ഉദൽ മഹോബയുടെയും ചരിത്രങ്ങൾ വളരെയധികം സാദൃശ്യം പുലര്ത്തുന്നുണ്ട് . ഉദയസിംഹനും ഉദൽ മഹോബായും ഒന്ന്തന്നെയാണോ എന്നതിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ നിലനില്ക്കുന്നു . 18 മഹാപുരാണങ്ങളിൽ , ഒന്നാണ് ഭവിഷ്യമഹാപുരാണം.
അന്ത്യം
തിരുത്തുകപൃഥ്വിരാജ് ചൗഹാനുമായുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു.