ഉദിനൂർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഉദിനൂർ.

Udinoor
village
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ11,258
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

പദോൽപത്തി ശാസ്ത്രംതിരുത്തുക

ഉദിനൂർ എന്ന പേരു വന്നത് കോലത്തിരികളിൽ ഒരാളായ ഉദയനനിൽ നിന്നാണ്. അല്ലട സ്വരൂപത്തിന്റെ ഒരു ഭാഗമാണ് ഉദിനൂർ.

ക്ഷേത്രങ്ങൾതിരുത്തുക

വളരെ പ്രസിദ്ധമായ ക്ഷേത്രപാലക ക്ഷേത്രം ഉദിനൂർ കൂലോം, ഉദിനൂരിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഭഗവാൻ ക്ഷേത്രപാലകനെ ആ ഗ്രാമത്തിലെ ജന്മിയായി കണക്കാക്കുന്നു. എല്ലാ വർഷവും ഈ ഗ്രാമത്തിൽ നടക്കുന്ന പ്രധാനമായ ആഘോഷങ്ങളാണ് പാട്ടുത്സവവും അരയാലിൻ കീഴിലെ ഒറ്റക്കോലവും.

വിദ്യാഭ്യാസംതിരുത്തുക

പ്രധാനമായി രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണിവിടെ ഉള്ളത്.

  • ഉദിനൂർ സെൻട്രൽ എ യു പി എസ്
  • ജി എച്ച് എച്ച് എസ്, ഉദിനൂർ

ഉത്സവങ്ങൾതിരുത്തുക

കിനാത്തിൽ അരയാലിൻ കീഴിൽ ഒറ്റക്കോലം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഒരു ആഘോഷമാണ്. വെടിക്കെട്ട് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണിവിടെ. സാംസ്കാരിക സമിതി വായനശാലയുടേയും, ജ്വാല തീയേറ്ററിന്റേയും സാന്നിദ്ധ്യം കിനാത്തിലിനെ ഉദിനൂരിന്റെ സാംസ്കാരിക തലസ്ഥാനമായി മാറ്റി. [1]

ജനസംഖ്യതിരുത്തുക

2001 ലെ സെൻസസ് പ്രകാരം ഉദിനൂരിലെ മൊത്തം ജനസംഖ്യ 11258 ആണ്. അതിൽ 5623 പുരുഷന്മാരും 5935 സ്ത്രീകളുമാണ്. [1]

ഗതാഗതംതിരുത്തുക

ഉദിനൂർ റോഡ് മംഗലാപുരത്തേക്കുള്ള നാഷ്ണൽ ഹൈവേ 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന ചെറുവത്തൂർആണ്. മംഗലാപുരവും കോഴിക്കോടും വിമാനത്താവള സൗകര്യവും ഉണ്ട്.

അവലംബംതിരുത്തുക

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=ഉദിനൂർ&oldid=3311177" എന്ന താളിൽനിന്ന് ശേഖരിച്ചത്