ഉദയാദിത്യവർമ്മൻ രണ്ടാമൻ
എ.ഡി 1050 മുതൽ 1066 വരെ അങ്കോർ രാജ്യം ഭരിച്ച രാജാവാണ് ഉദയാദിത്യവർമ്മൻ രണ്ടാമൻ ( Khmer: ឧទ័យាទិត្យវរ្ម័នទី២). സൂര്യവർമ്മൻ ഒന്നാമന്റെ പിൻഗാമിയായിരുന്ന അദ്ദേഹം[1] :137 പക്ഷേ അദ്ദേഹത്തിന്റെ മകനല്ല.
Udayadityavarman II ឧទ័យាទិត្យវរ្ម័នទី២ | |
---|---|
King
| |
പ്രമാണം:File:Udayadityavarman II stela.jpg | |
Stela erected by Udayadityavarman II to mark tax-exempted regions in the Mekong Delta. Found in My Qui, Long An province, Vietnam. | |
ഭരണകാലം | 1050–1066 |
മുൻഗാമി | Suryavarman I |
പിൻഗാമി | Harshavarman III |
ശിവനെ ആരാധിക്കാനായി അദ്ദേഹം ബഫൂൺ ക്ഷേത്രം പണിതു, എന്നാൽ അവിടുത്തെ ചില ശില്പങ്ങൾ ബുദ്ധന് ആണ് സമർപ്പിച്ചിരിക്കുന്നത്. വെസ്റ്റ് ബാരെ റിസർവോയറും മധ്യഭാഗത്ത് ഉയർത്തിയ ഭൂമി ദ്വീപായ വെസ്റ്റ് മെബണും അദ്ദേഹം നിർമ്മിച്ചു.[1] :138 [2] :103 [3] :371
അദ്ദേഹത്തിന്റെ ഭരണകാലത്ത് 1051 ലും 1065 ലും നടന്ന നിരവധി കലാപങ്ങൾ അദ്ദേഹത്തിന്റെ ജനറൽ സംഗ്രാമ തകർത്തിരുന്നു. [1] :138–139 [2] :104
ഇന്നത്തെ തായ് നഗരത്തിൽ ആരണ്യപ്രതീതിൽ സ്ഥിതി ചെയ്യുന്ന ഡോക് കാക് തോം ക്ഷേത്രം, അദ്ദേഹത്തിന്റെ കാലത്താണ് നിർമിക്കപ്പെട്ടത്. മുമ്പത്തെ ഖമർ രാജാക്കന്മാരുടെ ക്രമം വിവരിക്കുന്ന വിശദമായ ലിഖിതത്തിന്റെ കണ്ടെത്തൽ സ്ഥലമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ബാങ്കോക്കിലെ ദേശീയ മ്യൂസിയത്തിന്റെ ശേഖരണത്തിന്റെ ഭാഗമാണ് ഇൻസ്ക്രിപ്ഷൻ ഇപ്പോൾ.
അദ്ദേഹത്തിന് ശേഷം ഇളയ സഹോദരൻ ഹർഷവർമൻ മൂന്നാമൻ ഖമർ രാജ്യത്തെ ഭരണം ഏറ്റെടുത്തു. [1] :139
- ↑ 1.0 1.1 1.2 1.3 Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
- ↑ 2.0 2.1 Higham, C., 2001, The Civilization of Angkor, London: Weidenfeld & Nicolson, ISBN 9781842125847 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Higham" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Higham, C., 2014, Early Mainland Southeast Asia, Bangkok: River Books Co., Ltd., ISBN 9786167339443